പതിനാറുകാരിയോട് പ്രണയം പറഞ്ഞ യുവാവിനെ പോസ്‌കോ കോടതി ഒരു വര്‍ഷം തടവ് വിധിച്ചു

മുബൈ: പെതുമധ്യത്തില്‍ പതിനാറുകാരിയുടെ കയ്യില്‍ കയറി പിടിച്ച യുവാവിന് പോസ്‌കോ കോടതി ഒരുവര്‍ഷത്തെ ജയില്‍ ശിക്ഷ വിധിച്ചു. ഇരുപത്തിരണ്ടുകാരനെയാണ് ദിന്‍ദോശി പോക്‌സോ കോടതി ഒരു വര്‍ഷത്തെ തടവ് ശിക്ഷക്ക് വിധിച്ചത്. യുവാവിന്റെ നടപടി സ്ത്രീത്വത്തെ ചോദ്യം ചെയ്യുന്ന നടപടിയാണെന്ന് കോടതി വിലയിരുത്തി.

2015 ഒക്ടോബറിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. സുഹൃത്തുക്കളോടൊപ്പം കോളേജില്‍ നിന്ന് മടങ്ങും വഴിയാണ് പതിനാറുകാരിക്കുനേരെ യുവാവാന്റെ അതിക്രമം ഉണ്ടായത്. നിരത്തില്‍വെച്ച് കൈക്ക് കടന്ന് പിടിക്കുകയും ഐ ലവ് യു എന്ന് പറയുകയായിരുന്നു. ഭയന്ന് പോയ യുവതി വീട്ടിലെത്തി മാതാവിനോട് വിവരം അറിയിക്കുകയായിരുന്നു. സംഭവത്തെ കുറിച്ച് അയല്‍വാസിയായ യുവാവിന്റെ അമ്മയോട് പരാതി പറഞ്ഞെങ്കിലും അവര്‍ അത് കേള്‍ക്കാന്‍ പോലും തയാറായില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതോടെ പെണ്‍കുട്ടി ക്ലാസിനു പോലും പോകാന്‍ ഭയപ്പെട്ട് വീട്ടില്‍ ഇരിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് പെണ്‍കിട്ടിയുടെ മാതാവ് പൊലീസില്‍ പരാതി നല്‍കിയത്. 2015 ഒക്ടോബര്‍ എട്ടിന് പരാതി നല്‍കിയതിനെ തുടര്‍ന്ന് ഇരുപത്തി ഒന്‍പതാം തീയതി പ്രതി ജയിലിലായി. 2016 ഒക്ടോബര്‍ പത്തൊന്‍പതിനാണ് യുവാവിന് ജാമ്യം ലഭിച്ചത്. ജയിലില്‍ കിടന്ന കാലാവധി ശിക്ഷാ നടപടിയില്‍ ഉള്‍പ്പെടുത്താനും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. പ്രായം പരിഗണിക്കണമെന്ന പ്രതിയുടെ ആവശ്യവും കോടതി നരസിച്ചു. ജയില്‍ റിപ്പോര്‍ട്ട് തൃപ്തികരമല്ലാത്തതിനാലാണിത്.

പെണ്‍കുട്ടിയും മാതാവും തന്നെ കള്ളകേസില്‍ പെടുത്തുകയായിരുന്നുവെന്ന യുവാവിന്റെ വാദം കോടതി അംഗീകരിച്ചില്ല. പെണ്‍കുട്ടിയും മാതാവും സുഹൃത്തുക്കളും നല്‍കിയ മൊഴി കോടതി ശരിവെച്ച് പ്രതിയെ കുറ്റക്കാരനെന്ന് വിധിക്കുകയായിരുന്നു.

പെണ്‍കുട്ടിയുടെ മാതാവിന്റെ നടപടിയെ കോടതി പ്രശംസിക്കുകയും ചെയ്തും. ഇത്തരെ സാഹചര്യങ്ങളില്‍ എഫഐആര്‍ ഫയല്‍ ചെയ്യാന്‍ കാലതാമസം ഉണ്ടാകാറുണ്ട്. ഇത് കേസിനെ ബാധിക്കാറുമുണ്ട്. ഇത്തരം കേസുകളില്‍ നീതിയേക്കാള്‍ കൂടതല്‍ ഇരയുടെ ഭാവിയെ കുറിച്ചാകും സമൂഹം ചിന്തിക്കുകയെന്നും കോടതി വ്യക്തമാക്കി.

Top