പുലിയോട് പോരാടിയ ഇരുപത്തഞ്ചുകാരി…മകളെ രക്ഷിക്കാനുള്ള അമ്മയുടെ ചങ്കൂറ്റത്തിനു മുന്നില്‍ പുലിപോലും കീഴടങ്ങി !

ഭോപ്പാല്‍: മകളുടെ ജീവനുവേണ്ടി പുലിയോട് പോരാടിയ ഇരുപത്തഞ്ചുകാരിയുടെ ധീരത ചർച്ചയാകുകയാണ് .മധ്യപ്രേദശിലാണ് സംഭവം .വെള്ളിയാഴ്ചയാണ് മധ്യപ്രദേശ് മരിന ജില്ലയിലെ ഭൈസായ് ഗ്രാമത്തെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്.ആശയെന്ന വീട്ടമ്മയാണ് പുലിയോട് പോരാടി തന്റെ രണ്ട് വയസുകാരിയായ മകളെ രക്ഷപ്പെടുത്തിയത്.ആശയുടെ മാതാപിതാക്കളെ കാണുവാനായി അടുത്ത ഗ്രാമത്തിലേക്ക് ഇരുവരും പോകുകയായിരുന്നു, അതിനിടയിലാണ് പുലി ആക്രമിച്ചത്.

തന്റെ മകളെ പുലിക്ക് വിട്ടുകൊടുക്കാതെ നിരായുധയായി ആശ പുലിയോട് പോരാടുകയായിരുന്നു.ഒടുവില്‍, ആഴമേറിയ മുറിവുകള്‍ ഉണ്ടായിരുന്നിട്ടും ആ അമ്മ പുലിയെ കീഴടക്കി, മകളെ രക്ഷിച്ചു.ഏകദേശം ഇരുപത് മിനിറ്റോളമാണ് ആശയും പുലിയും തമ്മില്‍ മല്‍പ്പിടുത്തമുണ്ടായത്.ഭൈസായ് ഗ്രാമം ഭോപ്പാലില്‍ നിന്ന് ഏകദേശം 475 കിലോമീറ്റര്‍ അകലെയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പാല്‍പുര്‍കുനോ വന്യജീവി സങ്കേതത്തില്‍ നിന്ന് 150 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഗ്രാമത്തില്‍ പുലിയുടെ ആക്രമണം ആദ്യത്തെ സംഭവമാണ്.പുല്‍മേടുകള്‍ നിറഞ്ഞ വഴിയിലൂടെ നടന്ന് പോകുമ്പോള്‍ പുലി അക്രമിക്കുകയായിരുന്നുവെന്നും, നിലത്ത് വീണ തനിക്ക് ചുറ്റും പുലി നിന്ന് കറങ്ങുകയായിരുന്നുവെന്നും ആശ വ്യക്തമാക്കി.

എന്നാല്‍ പുലിയില്‍ നിന്ന് മകളെ രക്ഷിക്കാന്‍ സാരികൊണ്ട് പൊതിഞ്ഞു പിടിച്ചതിന് ശേഷം എണീറ്റ് ഓടാന്‍ ശ്രമിച്ചു പക്ഷെ പുലി സാരിയില്‍ പിടികൂടുകയായിരുന്നുവെന്നും ആശ പറഞ്ഞു.പുലിയുടെ നഖം കൊണ്ട് ആശയുടെ ശരീരത്തില്‍ ആഴത്തിലുള്ള മുറിവുകള്‍ ഉണ്ടായിട്ടുണ്ട്. പക്ഷെ ആശയെ കടിക്കാന്‍ പുലിക്ക് കഴിഞ്ഞില്ല.ആശ സഹായത്തിനായി ആളുകളെ വിളിച്ചെങ്കിലും അവര്‍ക്ക് നേരെയും പുലി ഗര്‍ജിക്കുകയായിരുന്നു.

ആശയുമായി കുറേനേരം പോരാടിയ പുലി അവസാനം മടങ്ങി പോകുകയായിരുന്നുവെന്നും ഗ്രാമീണര്‍ വ്യക്തമാക്കി.പുലിയോട് പോരാടി നിന്ന സമയത്തോളം ആശയുടെ മകള്‍ ആ കൈകളില്‍ സുരക്ഷിതയായിരുന്നു. ആശയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.ഗ്രാമവാസികള്‍ വൈകുന്നേരങ്ങളിലും, രാത്രിയിലും ഗ്രാമത്തിലൂടെ ഒറ്റക്ക് സഞ്ചരിക്കുന്നത് ഒഴിവാക്കണമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Top