തീവ്രവാദികളുടെ ബോംബുകള്‍ നിഷ്പ്രഭമാക്കാന്‍ ഒരു പാകിസ്താനി സുന്ദരി; സ്വന്തം നാട്ടിലെ ഭീകരരെ നേരിടാന്‍ പോലീസായ യുവതിയുടെ കഥ

പെഷാവര്‍: സ്വന്തം നാട്ടില്‍ തീവ്രവാദികളുടെ എണ്ണം വര്‍ദ്ധിച്ചതോടെയാണ് ഈ ഇരുപത്തൊമ്പത് കാരി തന്റെ മികച്ച ജോലി രാജിവച്ച് പോലീസില്‍ ചേരാന്‍ തീരുമാനിച്ചത.

റാഫിയ ഖ്വാസീം ബെയ്ഗ് എന്ന വനിതയും ഇതോടെ പാക് പോലീസിന്റെ ബോംബ് വിരുദ്ധ സംഘടത്തില്‍ അംഗമായി. ഭീകരപ്രവര്‍ത്തനങ്ങള്‍ അധികവും നടക്കുന്ന ഖൈബര്‍-പക്ത്തൂണ്‍ഖ്വയില്‍ നിന്നുള്ള യുവതിയാണ് ഇവര്‍. ഏഴു വര്‍ഷമായി പൊലീസ് കോണ്‍സ്റ്റബിളായി പ്രവര്‍ത്തിച്ചുവരുകയായിരുന്ന ഇവരാണ് ആദ്യം ബോബ് സ്‌ക്വാഡിലെ വനിത.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബോംബ് നിര്‍വീര്യമാക്കുന്നതില്‍ പരിശീലനം നേടി വരുന്ന ബെയ്ഗ് ബിരുദാനന്തര ബിരുദധാരിയാണ്. സ്വന്തം പ്രവിശ്യയില്‍ ഭീകരപ്രവര്‍ത്തനം വ്യാപകമായപ്പോഴാണു പൊലീസില്‍ ചേരാന്‍ തീരുമാനിച്ചത്. അതും ഇതിലും ഉയര്‍ന്ന പദവിയും പ്രതിഫലവും ലഭിക്കുന്ന ജോലി രാജിവച്ച്. ഇപ്പോള്‍ നിയമപഠനവും നടത്തുന്നു.

ബോംബ് സ്‌ക്വാഡില്‍ അംഗമായതോടെ നൗഷേരയിലെ സ്‌കൂള്‍ ഓഫ് എക്‌സ്‌പ്ലോസിവ് ഹാന്‍ഡ്‌ലിംഗില്‍ 15 ദിവസത്തെ പരിശീലനത്തിനായി നിയോഗിക്കപ്പെടും. റഫിയയ്‌ക്കൊപ്പമുള്ള ബാക്കിയെല്ലാവരും പുരുക്ഷന്മാരാണ്. ഏതു തരത്തിലുള്ള ബോബുകളും കണ്ടെത്തുകയും അത് നിര്‍വീര്യമാക്കുകയുമായിരിക്കും റഫിയ അടക്കമുള്ളവരുടെ ചുമതല. വിദ്യാഭ്യാസ യോഗ്യയക്ക് അനുസരിച്ച ജോലി ഇവര്‍ക്കുണ്ടായിരുന്നു. ഇത് വേണ്ടെന്ന് വച്ചാണ് പൊലീസില്‍ ചേര്‍ന്നത്.

വലിയ വിദ്യാഭ്യാസം നേടിയ കുടുംബത്തില്‍ നിന്നാണ് റഫിയയുടെ വരവ്. ഏഴ് വര്‍ഷം മുമ്പ് സെഷന്‍സ് കോടതിയുടെ സമീപത്ത് നടന്ന സ്ഫോടനത്തിന് സാക്ഷ്യം വഹിച്ചതാണ് റഫിയയെ സേനയില്‍ ചേരാന്‍ പ്രേരിപ്പിച്ചത്. ഇന്റര്‍നാഷണല്‍ റിലേഷന്‍സില്‍ ബിരുദാനന്തര ബിരുദം നേടിയ ശേഷം സാമ്പത്തികശാസ്ത്രത്തില്‍ മാസറ്റര്‍ ബിരുദവും നേടി റഫിയ. പിന്നീട് ഇന്റര്‍നാഷണല്‍ റെസ്‌ക്യൂ കമ്മിറ്റിയില്‍ പ്രവര്‍ത്തിക്കുന്പോള്‍ നിയമത്തില്‍ ആകൃഷ്ടയായവുകയും എല്‍.എല്‍.ബി ബിരുദത്തിന് ചേരുകയും ചെയ്തു. ഇപ്പോള്‍ പഠനം തുടരുകയാണ്.

റഫിയയുടെ വിദ്യാഭ്യാസ യോഗ്യത കണ്ട് നിരവധി സ്വകാര്യ കമ്പനികളും സര്‍ക്കാതിര സംഘടനകളും ജോലി വാഗ്ദാനം ചെയ്തെങ്കിലും റഫിയ പൊലീസ് വഴി തിരഞ്ഞെടുക്കുകയായിരുന്നു. ജോലിയുടെ ഭാഗമായി മിച്ച്നി, സല്‍മാന്‍ ഖേല്‍. അദേസായ് എന്നിവിടങ്ങളില്‍ പരിശീലനം പൂര്‍ത്തിയാക്കി. ഏതാണ്ട് അറുന്നൂറോളം സ്ത്രീകളാണ് ഖൈബര്‍-പക്ത്തൂണ്‍ഖ്വ മേഖലയില്‍ പൊലീസ് വകുപ്പില്‍ ജോലി ചെയ്യുന്നത്. ജൂനിയര്‍ ക്ളര്‍ക്ക് മുതല്‍ ഡെപ്യൂട്ടി സൂപ്രണ്ട് വരെയുണ്ട് വനിതകള്‍.

Top