പുതുചരിത്രം; സംസ്ഥാനത്തെ 32 സ്‌കൂളുകള്‍ മിക്സഡ് സ്‌കൂളുകളായി

തിരുവനന്തപുരം: സംസ്ഥാനത്തെ 32 സ്‌കൂളുകള്‍ മിക്സഡ് സ്‌കൂളുകളായി. സഹ വിദ്യാഭ്യാസം നടപ്പിലാക്കുക, വിദ്യാര്‍ഥികള്‍ക്കിടയില്‍ ലിംഗ സമത്വം ഉറപ്പുവരുത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പുതിയ തീരുമാനം. സ്‌കൂളുകള്‍ മിക്സഡ് ആക്കിയത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം എസ് എം വി സ്‌കൂളില്‍ പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി നിര്‍വഹിച്ചു.

2022 ജൂണ്‍ മാസത്തിലാണ് സംസ്ഥാനത്തെ ബോയ്സ് ഗേള്‍സ് സ്‌കൂളുകള്‍ മിക്സഡ് ആക്കുന്നത് സംബന്ധിച്ച മാര്‍ഗ്ഗനിര്‍ദേശം പൊതു വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയത്. പിന്നാലെ ചില രാഷ്ട്രീയ വിവാദങ്ങള്‍ ഉണ്ടായെങ്കിലും വിദ്യാഭ്യാസ വകുപ്പ് തീരുമാനവുമായി മുന്നോട്ടു പോവുകയായിരുന്നു. സ്‌കൂളുകള്‍ മിക്സഡ് ആക്കുക എന്നത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top