സ്തനവലിപ്പത്തില്‍ ഭയം: കുഞ്ഞിന് മുലപ്പാലിന് പകരം അമ്മ നല്‍കിയത് കുപ്പിപ്പാല്‍; സ്തന വലിപ്പം കുറക്കാന്‍ ശ്രമം

ലണ്ടന്‍: രണ്ട് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയെങ്കിലും റേച്ചലില് അവരെ അമ്മിഞ്ഞ നല്‍കി വളര്‍ത്താനുള്ള അവസരം ലഭിച്ചില്ല. രണ്ട് കുഞ്ഞുങ്ങള്‍ക്കും കുപ്പിപ്പാലാണ് നല്‍കിയത്. ഇതിന്റെ കാരണം അറിഞ്ഞാല്‍ നിങ്ങള്‍ ഞെട്ടും. തന്റെ വലിപ്പമുള്ള സ്തനങ്ങള്‍ കാരണം കുഞ്ഞുങ്ങള്‍ക്ക് എന്തെങ്കിലും അപകടം പറ്റുമോ എന്നുള്ള പേടിയാണ് റേച്ചല്‍ റയാനെ മുലയൂട്ടുന്നതില്‍ നിന്നും വിലക്കിയത്.

പേടി കടുത്തതോടെ സ്തനവലിപ്പം കുറയ്ക്കാനുള്ള ശസ്ത്രക്രിയയ്ക്ക് വിധേയയാകാനുള്ള തയ്യാറെടുപ്പിലാണിപ്പോള്‍. വയസറിയിച്ചപ്പോള്‍ മുതല്‍ മാറിടങ്ങള്‍ക്ക് അസാധാരണ വലിപ്പമായിരുന്നുവെന്നാണ് റേച്ചല്‍ പറയുന്നത്. അതുകാരണം എവിടെച്ചെന്നാലും ആളുകള്‍ ശ്രദ്ധിക്കും. ശസ്ത്രക്രിയ ചെയ്ത് വലിപ്പം കൂട്ടിയോ എന്നാണ് പലര്‍ക്കും അറിയേണ്ടത്. അല്ലെന്നു കേള്‍ക്കുമ്പോള്‍ നെറ്റിചുളിക്കും. വെറുതേ പുളുവടിക്കുകയാണെന്ന് കളിയാക്കും. കോളേജില്‍ പഠിച്ചപ്പോള്‍ മാറിടവലിപ്പം കാരണം എല്ലാവര്‍ക്കും സുപരിചിതയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 Her giant breasts cause agonising back pain and have stopped Rachel being the active mum she wants to be

പ്രസവം കഴിഞ്ഞപ്പോഴാണ് വലിപ്പം ശരിക്കും പ്രശ്‌നമായത്. കുഞ്ഞിന് മുല കൊടുക്കാന്‍ എത്ര ശ്രമിച്ചിട്ടും നടക്കുന്നില്ല. മുലഞെട്ട് വായിലേക്കു തിരുകുമ്പോള്‍ ശേഷിക്കുന്ന ഭാഗം കുഞ്ഞിന്റെ മൂക്കിലും വായിലും അമര്‍ന്ന് ശ്വാസം മുട്ടും. ഇതൊഴിവാക്കാന്‍ പല രീതിയും പരീക്ഷിച്ചുനോക്കിയെങ്കിലും വിജയിച്ചില്ല. ഒടുവില്‍ ഡോക്ടര്‍മാരുടെ സേവനം തേടി. അവരും കൈമലര്‍ത്തി. അതോടെ മുലപ്പാല്‍ കൊടുക്കാനുള്ള മോഹം ഉപേക്ഷിച്ചു.

അടുത്തിടെ രണ്ടാമത്തെ കുട്ടിക്കും ജന്മം നല്‍കി. ഒന്നുരണ്ടു തവണ മുലയൂട്ടല്‍ പരീക്ഷിച്ചുനോക്കിയെങ്കിലും വിജയിച്ചില്ല. പാല് കെട്ടിനില്‍ക്കുന്നതുമൂലം കഠിന വേദനയാണ് അനുഭവിക്കുക. പ്രശ്‌നത്തിന് ശാശ്വത പരിഹാരം ശസ്ത്രക്രിയ മാത്രമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതോടെയാണ് അതിനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങിയത്. അടുത്തുതന്നെ ശസ്ത്രക്രിയ നടക്കും. വന്‍തുക ചെലവായാലും കുഴപ്പമില്ല; അതു കഴിയുമ്പോള്‍ കുഞ്ഞിന് മുലയൂട്ടാനാവുമല്ലോ എന്ന ആശ്വാസത്തിലാണ് റേച്ചല്‍. വലിയ മാറിടം കാരണം ഇത്രയൊക്കെ പ്രശ്‌നങ്ങളുള്ളപ്പോള്‍ വന്‍ തുക മുടക്കി വലിപ്പം കൂട്ടാന്‍ ശസ്ത്രക്രിയയ്ക്ക് വിധേയരാവുന്നത് എന്തിനാണെന്ന് വ്യക്തമാകുന്നില്ലെന്നാണ് റേച്ചല്‍ പറയുന്നത്.

Top