നാലു മാസം പ്രായമുള്ള കുട്ടി പ്രതിഷേധിക്കാൻ പോകുമോ ? ഷഹീൻ ബാഗ് സമരക്കാരോട് പൊട്ടിത്തെറിച്ച് സുപ്രീം കോടതി

ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ ഷഹീൻബാഗിൽ സമരം ചെയ്യുന്നവർക്കെതിരെ വിമർശനവുമായി സുപ്രീം കോടതി. പൗരത്വ വിരുദ്ധ പ്രതിഷേധത്തിനിടെ നാലു മാസം പ്രായമായ കുട്ടി മരിച്ച സംഭവത്തിൽ ഷഹീൻ ബാഗ് സമരക്കാരെ വിമർശിച്ച് സുപ്രീം കോടതി. നാലു മാസം പ്രായമുള്ള കുട്ടി പ്രതിഷേധിക്കാൻ പോകുമോയെന്നു കോടതി അഭിഭാഷകരോടു ചോദിച്ചു.

പൗരത്വ നിയമത്തിനെതിരെ ഷഹീൻ ബാഗിൽ നടന്ന സമരത്തിൽ പങ്കെടുപ്പിക്കാൻ കൊണ്ടുവന്ന കുഞ്ഞ് മരണപ്പെട്ട സംഭവത്തിൽ കോടതി സ്വമേധയാ കേസ് എടുത്തിരുന്നു . ധീരതയ്ക്ക് അവാർഡ് നേടിയ സെൻ ഗുൻരതൻ സദവർത്തെ എന്ന 12 കാരിയാണ് കുഞ്ഞുങ്ങളെ സമരത്തിൽ പങ്കെടുപ്പിക്കുന്നതിനെതിരെ ചീഫ് ജസ്റ്റിസിനു കത്ത് നൽകിയത് . ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് എടുത്തത് .

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക


ഇതിനു പിന്നാലെയാണ് സുപ്രീം കോടതിയിൽ ജസ്റ്റിസ് എസ്.എ. ബോബ്ഡെ ചോദ്യം ഉന്നയിച്ചത്. ഡൽഹിയിൽ കനത്ത തണുപ്പ് തുടരുന്നതിനിടെയായിരുന്നു അസുഖം ബാധിച്ചു കുട്ടി മരിച്ചത്. രക്ഷിതാക്കൾക്കൊപ്പമാണ് മുഹമ്മദ് ജഹാൻ എന്ന കുട്ടി പ്രതിഷേധത്തിന് എല്ലാ ദിവസവും എത്തിയിരുന്നത്.

ഷഹീൻ ബാഗിലെ വിദ്യാർത്ഥികളെ സ്ക്കൂളുകളിൽ ‘പാകിസ്ഥാനി’ എന്നു വിളിക്കുന്നതായും പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ ട്യുൻബർഗും കുട്ടിയാണെന്നും അഭിഭാഷകർ കോടതിയിൽ പറഞ്ഞെങ്കിലും ഉചിതമല്ലാത്ത കാര്യങ്ങൾ കോടതിയിൽ പറയരുതെന്ന് ചീഫ് ജസ്റ്റിസ് താക്കീത് ചെയ്തു.

Top