നാല്‍പ്പത്തൊന്നു ലക്ഷം രൂപയുടെ പുതിയ നോട്ടുമായി അഞ്ചംഗ സംഘം കൊച്ചിയില്‍ പിടിയില്‍

കൊച്ചി: നിരോധിച്ച നോട്ടുകള്‍ മാറി നല്‍കുന്ന അന്തര്‍സംസ്ഥാന സംഘത്തെ ആദായ നികുതിവകുപ്പ് കൊച്ചയില്‍ നിന്ന് പിടികൂടി.ഇടപ്പള്ളി പള്ളിക്കു സമീപത്തുവച്ച് അദായനികുതി വകുപ്പ് അധികൃതരാണ് അഞ്ചുപേരെ 41 ലക്ഷം രൂപയുടെ പുതിയ നോട്ടുകളുമായി പിടികൂടിയത്. ഇതില്‍ മൂന്നു പേര്‍ തമിഴ്നാട് സ്വദേശികളാണ്.

നോട്ടു മാറ്റി നല്കണമെന്നാവശ്യപ്പെട്ട് സംഘത്തെ ക്ഷണിച്ചുവരുത്തി കുടുക്കുകയായിരുന്നു. കൊച്ചിയില്‍ പഴയ നോട്ടുകള്‍ക്കു പകരം പുതിയ നോട്ടുകള്‍ നല്കുന്ന സംഘത്തെ കുടുക്കാനായി കുറച്ചു ദിവസങ്ങളായി ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ശ്രമിച്ചുവരികയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അന്തര്‍ സംസ്ഥാന ബന്ധമുള്ള സംഘമാണ് പിടിയിലായിരിക്കുന്നതെന്നാണ് ഉദ്യോഗസ്ഥര്‍ നല്കുന്ന വിവരം. എവിടെനിന്നാണ് ഇവര്‍ക്ക് ഇത്രയധികം പുതിയ നോട്ടുകള്‍ ലഭിച്ചതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് ഉദ്യോഗസ്ഥര്‍. പിടിയിലായവരെ കൊച്ചിയിലെ ആദായനികുതി വകുപ്പ് ആസ്ഥാനത്തെത്തി ചോദ്യംചെയ്യാന്‍ ആരംഭിച്ചു.

നഗരത്തില്‍ നാല്‍പ്പത്തി ഒന്ന് ലക്ഷം പുതിയ നോട്ടുകള്‍ ആദായനികുതി വകുപ്പധികൃതര്‍ പിടിച്ചെടുത്തു. പഴയ നോട്ടുകള്‍ക്കു പകരം പുതിയ നോട്ടുകള്‍ മാറ്റി നല്കുന്ന സംഘത്തിലെ അഞ്ച് അംഗങ്ങളും ഇതോടൊപ്പം പിടിയിലായി.

Top