കാശ്മീരില്‍ ഏറ്റുമുട്ടല്‍: സൈന്യം 5 ഭീകരരെ വധിച്ചു; വെടിവയ്പ്പ് തുടരുന്നതായി റിപ്പോര്‍ട്ട്

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ബന്ദിപ്പോരയില്‍ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ അഞ്ച് ഭീകരരെ സൈന്യം വധിച്ചു. ഏറ്റുമുട്ടല്‍ ശനിയാഴ്ച വൈകീട്ടും തുടരുകയാണെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ശനിയാഴ്ച വൈകിട്ട് നാലരയോടെയായിരുന്നു ആക്രമണം.

ബന്ദിപ്പോരയിലെ ഹാജിന്‍ മേഖലയില്‍ അപരിചിതരുടെ സാന്നിധ്യമുണ്ടെന്ന റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് സൈന്യം തിരച്ചിലിനെത്തുകയായിരുന്നു. ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്ന അറിയിപ്പു ലഭിച്ചയിടത്ത് എത്തിയപ്പോള്‍ സൈന്യത്തിനു നേരെ വെടിവയ്പുണ്ടായി. തുടര്‍ന്നുണ്ടായ പ്രത്യാക്രമണത്തിലാണ് അഞ്ചു ഭീകരര്‍ കൊല്ലപ്പെട്ടത്. സൈന്യവും സ്‌പെഷല്‍ ഓപറേഷന്‍സ് ഫോഴ്‌സും സിആര്‍പിഎഫും സംയുക്തമായാണ് തിരച്ചില്‍ നടത്തുന്നത്. മേഖലയില്‍ മൂന്നുഭീകരര്‍ കൂടി ഒളിച്ചിരിപ്പുണ്ടെന്നാണു സൂചന. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷാ സൈന്യം ബന്ദിപ്പോര ജില്ലസയിലെ ചന്ദര്‍ഗെയിര്‍ ഗ്രാമം വളഞ്ഞതെന്ന് വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. റാഷ്ട്രീയ റൈഫിള്‍സ്, സ്പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പ്, ജമ്മു കശ്മീര്‍ പോലീസ്, സി.ആര്‍.പി.എഫ് എന്നിവ ചേര്‍ന്നാണ് ഭീകരരുടെ ഒളിത്താവളം വളഞ്ഞത്. ഇതേത്തുടര്‍ന്ന് ഭീകരര്‍ സൈന്യത്തിനുനേരെ വെടിവെപ്പ് തുടങ്ങി. തുടര്‍ന്നുണ്ടായ ഭീകരാക്രമണത്തിലാണ് അഞ്ച് ഭീകരരെ വധിക്കാന്‍ സൈന്യത്തിന് കഴിഞ്ഞത്.

Top