മൂന്നാമതും പെണ്‍കുഞ്ഞ് ;6 മാസം പ്രായമുള്ള കുഞ്ഞിനെ തലക്കടിച്ച് കൊന്നു കടലില്‍ തള്ളിയ മാതാപിതാക്കള്‍ അറ്സ്റ്റില്‍ യില്‍

കരുനാഗപ്പള്ളി:ആദ്യരണ്ടു കുട്ടികളും പെണ്ണ് .മൂന്നാമതും ജനിച്ചത് പെണ്‍കുഞ്ഞ്.വിരോധം മൂൊത്ത പിതാവ് കുഞ്ഞിനെ തലക്കടിച്ചു കൊന്നു. അഴീക്കലിലാണ് സംഭവം . പെണ്‍കുഞ്ഞിനെ കൊന്നു കടലില്‍ തള്ളിയ ഇതരസംസ്‌ഥാന തൊഴിലാളികളായ മാതാപിതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു.ഉത്തര്‍പ്രദേശ്‌ പാണ്ഡായ്‌പൂര്‍ സ്വദേശി ബാഷ്‌ദേവ്‌(45), ഭാര്യ പ്രതിഭ(30) എന്നിവരാണു പിടിയിലായത്‌. ഇവരുടെ മകളായ ആറുമാസം പ്രായമുള്ള ശിവാനിയാണു കൊല്ലപ്പെട്ടത്‌. അഴീക്കല്‍ പുലിമുട്ടിനു സമീപം കഴിഞ്ഞ വെള്ളിയാഴ്‌ചയാണു പെണ്‍കുഞ്ഞിന്റെ മൂന്നു ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്‌.പോസ്‌റ്റ്‌മോര്‍ട്ടത്തില്‍ സ്വാഭാവിക മരണമല്ലെന്നു തെളിഞ്ഞു. കരുനാഗപ്പള്ളി, ശാസ്‌താംകോട്ട, കായംകുളം, മാവേലിക്കര, നൂറനാട്‌ എന്നിവിടങ്ങളില്‍ പ്രസവിച്ച സ്‌ത്രീകളുടെയും ജനിച്ച കുട്ടികളുടെയും വിവരം ശേഖരിച്ച പോലീസ്‌ വടക്കേ ഇന്ത്യക്കാരിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. കുട്ടിയുടെ മുഖഛായയാണ്‌ ഇങ്ങനെയൊരു സംശയമുണ്ടാക്കിയതെന്നു പോലീസ്‌ പറയുന്നു.pera
ചോദ്യം ചെയ്യലില്‍ കുട്ടിയെ സഹോദരന്‍ സ്വദേശത്തേക്കു കൊണ്ടു പോയെന്നു മാതാവു മൊഴി നല്‍കി. ആറുമാസം പ്രായമുള്ള കുട്ടിയെ സഹോദരന്‍ തനിച്ചു കൊണ്ടുപോകാന്‍ കഴിയില്ലെന്ന നിഗമനത്തില്‍ ഇവരെ വീണ്ടും ചോദ്യം ചെയ്‌തപ്പോഴാണു കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്‌. ബാഷ്‌ദേവിനും പ്രതിഭയ്‌ക്കും രണ്ടാം വിവാഹമായിരുന്നു. രണ്ടു പേര്‍ക്കും ആദ്യവിവാഹത്തില്‍ ഓരോ പെണ്‍കുഞ്ഞുങ്ങള്‍. വിവാഹത്തിനു ശേഷം മൂന്നാമതും പെണ്‍കുഞ്ഞായതിനാല്‍ ഭര്‍ത്താവിനു കുട്ടിയെ ഇഷ്‌ടമല്ലായിരുന്നു. എങ്ങനെയും കുട്ടിയെ ഒഴിവാക്കണമെന്ന്‌ ഇയാള്‍ ഭാര്യയോട്‌ പറയുകയും കുട്ടിയെയും ഭാര്യയെയും ക്രൂരമായി ഉപദ്രവിക്കുകയും ചെയ്‌തിരുന്നു.
കഴിഞ്ഞ പതിമൂന്നിനു മെഡിക്കല്‍ കോളജില്‍നിന്നും ഓടിപ്പോയശേഷം വീട്ടിലെത്തിയപ്പോള്‍ ബാഷ്‌ദേവ്‌ കുട്ടിയെ തലയ്‌ക്കടിച്ചു കൊന്നു. പിന്നീടിവര്‍ മൃതശരീരം സഞ്ചിയിലാക്കി ഉച്ചയോടെ ഓട്ടോറിക്ഷയില്‍ അഴീക്കല്‍ പൊഴിയിലെ പുലിമുട്ടിലെത്തിച്ചു.
ആചാര പ്രകാരമുള്ള കര്‍മങ്ങള്‍ ചെയ്‌തശേഷം കടലില്‍ തള്ളി. പെണ്‍ കുഞ്ഞായതിന്റെ വിരോധമാണു കൊലപാതകത്തിനു കാരണമെന്നു പോലീസ്‌ പറഞ്ഞു.
ഇതിനിടെ, കായംകുളം മാര്‍ക്കറ്റിനടുത്തു താമസിച്ച യു.പി. സ്വദേശികളായ ദമ്പതികളുടെ ആറുമാസം പ്രായമുള്ള ശിവാനിയെന്ന പെണ്‍കുട്ടിയെ കാണാനില്ലെന്നു സമീപവാസികള്‍ പറഞ്ഞു. കായംകുളം താലൂക്കാശുപത്രിയില്‍ ആറുമാസം പ്രായമുള്ള കുട്ടിയെ പരുക്കേറ്റ നിലയില്‍ ഇതരസംസ്‌ഥാന തൊഴിലാളികള്‍ കൊണ്ടുവരികയും ഗുരുതരമായതിനാല്‍ വണ്ടാനം മെഡിക്കല്‍ കോളജിലേക്കു മാറ്റിയെന്നും വിവരം ലഭിച്ചു. മരിച്ച കുട്ടിയുടെ ചിത്രവുമായി മെഡിക്കല്‍ കോളജിലെത്തി പരിശോധിച്ച ഡോക്‌ടറെ ചോദ്യം ചെയ്‌തു. കുട്ടിയെ ഡോക്‌ടര്‍ തിരിച്ചറിഞ്ഞു. കുട്ടിക്കെന്തുപറ്റിയെന്നു ചോദിച്ചപ്പോള്‍ മറുപടി പറഞ്ഞില്ലെന്നും പോലീസില്‍ അറിയിക്കുമെന്നു പറഞ്ഞപ്പോള്‍ ഓടി രക്ഷപ്പെട്ടെന്നും ഡോക്‌ടര്‍ പറഞ്ഞു. ഇവര്‍ ഉപേക്ഷിച്ചുപോയ ചികിത്സാരേഖകളും പോലീസിന്‌ ഡോക്‌ടര്‍ കൈമാറി.

കരുനാഗപ്പള്ളി എ.സി.പി. കെ.ആര്‍. ശിവസുതന്‍പിള്ളയുടെ മേല്‍നോട്ടത്തില്‍ സി.ഐ: കെ.എ.വിദ്യാധരന്‍, ഓച്ചിറ എസ്‌.ഐ. വിനോദ്‌ ചന്ദ്രന്‍, അഡീ: എസ്‌.ഐമാരായ രാജശേഖരന്‍പിള്ള, മധുകുമാര്‍,ശിവാനന്ദന്‍, അസി: എസ്‌.ഐ. ശശികുമാര്‍ എന്നിരുടെ നേതൃത്വത്തിലായിരുന്നു അനേ്വഷണം.കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ്‌ ചെയ്‌തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top