തിരുവനന്തപുരത്ത് മൂന്നംഗസംഘം വീട്ടില്‍ കയറി യുവാവിനെ വെട്ടിക്കൊന്നു

Knife

തിരുവനന്തപുരം: മൂന്നംഗ സംഘം വീട്ടില്‍ കയറി ഗൃഹനാഥനെ വെട്ടിക്കൊന്നു. തിരുവനന്തപുരം കോവളത്താണ് സംഭവം നടന്നത്. ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ല. കോളിയൂര്‍ സ്വദേശി ദാസന്‍ (45) ആണ് മരിച്ചത്. ആക്രമണത്തില്‍ ഭാര്യയ്ക്കും വെട്ടേറ്റിരുന്നു.

ഗുരുതര പരിക്കുകളോടെ ഭാര്യ ഷീജയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുലര്‍ച്ചെ 5.15 ഓടെ മക്കളാണ് ദാസനെയും ഭാര്യയെയും വെട്ടേറ്റ നിലയില്‍ കണ്ടെത്തിയത്. ഉടന്‍തന്നെ നാട്ടുകാരുടെ സഹായത്തോടെ ഇരുവരെയും ആശുപത്രിയിലെത്തിച്ചു. അപ്പോഴേക്കും ദാസന്‍ മരിച്ചിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Top