എഴുപത്തൊന്‍പത് ശതമാനം സ്ത്രീകളും പൊതുഇടങ്ങളില്‍ പീഡനം നേരിടുന്നു

ന്യൂഡല്‍ഹി: ലോകത്തുടനീളമായി 79 ശതമാനം സ്ത്രീകളും പൊതുവേദിയില്‍ പീഡനം നേരിട്ടിട്ടുള്ളവരാണെന്നു റിപ്പോര്‍ട്ട്. ഏകദേശം അഞ്ചില്‍ നാലു സ്ത്രീകളും ഏതെങ്കിലും തരത്തിലുള്ള പീഡനത്തിന് ഇരയാകുന്നതായും മൂന്നിലൊന്ന് പേര്‍ വീതം ബലാത്സംഗം ലാക്കാക്കിയുള്ള അനാവശ്യ സ്പര്‍ശനത്തിന് ഇരയാകുന്നതായും 39 ശതമാനം സ്ത്രീകള്‍ ഈ പ്രശ്‌നം അനുഭവിച്ചിട്ടുണ്ടെന്നും പറയുന്നു.

വനിതാ ദിനത്തില്‍ അന്താരാഷ്ട്ര വനിതാദിനം സംബന്ധിച്ച് യുകെയിലെ ഒരു സ്ഥാപനം വെള്ളിയാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഈ വിവരമുള്ളത്. ഇന്ത്യ, ബ്രസീല്‍ , തായ്‌ലന്റ്, യുകെ എന്നിവിടങ്ങളില്‍ 16 നു മുകളില്‍ പ്രായമുള്ള 2,500 സ്ത്രീകളിലായിരുന്നു സര്‍വേ. 25 നും 35 നും ഇടയില്‍ പ്രായക്കാരായ ഇന്ത്യയില്‍ പ്രതികരിച്ച 84 ശതമാനവും തങ്ങള്‍ക്ക് ദുരനുഭവം ഉണ്ടായതായിപറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇവരില്‍ 82 ശതമാനവും മുഴുവന്‍ ജോലിക്കാരും 68 ശതമാനം വിദ്യാര്‍ഥിനികളും ആയിരുന്നു. ബ്രസീലില്‍ 89 ശതമാനവും പീഡനം അനുഭവിച്ചിട്ടുണ്ട്. തായ്‌ലന്റില്‍ 86 ശതമാനവും യുകെയില്‍ 75 ശതമാനത്തിനും ഒരിക്കലെങ്കിലും പീഡനം നേരിട്ടിട്ടുണ്ട്. ഇന്ത്യയില്‍ 39 ശതമാനം സ്ത്രീകള്‍ക്ക് ലൈംഗികത ലക്ഷ്യമിട്ടുള്ള സ്പര്‍ശനം പൊതുവേദിയില്‍ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്.

Top