പനിര്‍ശെല്‍വം മുഖ്യമന്ത്രിയാകണമെന്ന് ജനങ്ങളുടെ ആഗ്രഹം; ടൈംസ് ഓഫ് ഇന്ത്യാ ഓണ്‍ലൈന്‍ പോളിങ്ങില്‍ ശശികലയെ തള്ളി ജനം

ചെന്നൈ: ജയലളിതയ്ക്കു പിന്‍ഗാമിയായി രാജ്യത്തെ ഭൂരിഭാഗം പേരും ചൂണ്ടികാട്ടുന്നത് പനീര്‍ശെല്‍വത്തെ. അമ്മ ഒഴിച്ചിട്ടു പോയ കസേരയില്‍ പിന്‍ഗാമിയായി ഒ. പനീര്‍ ശെല്‍വം തന്നെ എത്തണമെന്ന് 95 ശതമാനം പേരും ആഗ്രഹിക്കുന്നതായി ടൈം ഓഫ് ഇന്ത്യ നടത്തിയ ഓണ്‍ലൈന്‍ വോട്ടിങ് വ്യക്തമാക്കുന്നു.

തമിഴ്നാടിന്റെ ഭരണം കൈയടക്കാന്‍ ശ്രമിക്കുന്ന ശശികലയെക്കേതിരേയുള്ള വികാരം ഇതിലൂടെ വ്യക്തമാകുന്നുവെന്നാണ് ടൈംസ് ഓഫ് ഇന്ത്യ പോള്‍ വെളിപ്പെടുത്തുന്നത്. തമിഴ് ജനതയുടെ വികാരവും പനീര്‍ ശെല്‍വത്തിനൊപ്പം തന്നെ. സര്‍വേയില്‍ പങ്കെടുത്ത തമിഴ് ജനതകളില്‍ ഭൂരിഭാഗവും വോട്ടു ചെയ്തത് ഒപിഎസിന് അനുകൂലമായിത്തന്നെ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

82,000ത്തിലധികം പേരാണ് ടൈംസ് ഓഫ് ഇന്ത്യ നടത്തിയ ഓണ്‍ലൈന്‍ പോളില്‍ പങ്കെടുത്തത്. ഇതില്‍ 95 ശതമാനം- 78,700- പേരും പനീര്‍ ശെല്‍വം തിരികെ എത്തണമെന്നാണ് വോട്ട് ചെയ്തത്. മാത്രമല്ല, തമിഴ്നാട് സര്‍ക്കാരിനേയും എഐഎഡിഎംകെയും തന്റെ ചൊല്‍പ്പടിയില്‍ നിര്‍ത്താന്‍ പണിപ്പെടുന്ന ശശികലയ്ക്കെതിരേ പനീര്‍ ശെല്‍വം നടത്തുന്ന പോരാത്തെ ശരിവയ്ക്കും വിധത്തില്‍ തന്നെയാണ് സര്‍വേയില്‍ പങ്കെടുത്തവര്‍ തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തിയതും.

പോളില്‍ അഭിപ്രായം പറഞ്ഞവരില്‍ വെറും 3740 പേര്‍ മാത്രമാണ് ശശികലയെ മുഖ്യമന്ത്രിയായി കാണാന്‍ ഇഷ്ടപ്പെടുന്നത്. ടൈംസ് ഓഫ് ഇന്ത്യക്കൊപ്പം തന്നെ തമിഴ് സമയം ഫേസ്ബുക്കിലൂടെ നടത്തിയ പോളിലും ഇതേ വികാരം തന്നെയായിരുന്നു പ്രകടമായത്. ഇതില്‍ 97 ശതമാനം പേര്‍ പനീര്‍ ശെല്‍വത്തോടൊപ്പമാണ് നിന്നത്. ഇന്ത്യ മൊത്തം ആശങ്കയോടെ കാത്തിരിക്കുന്ന തമിഴ്നാട് മുഖ്യമന്ത്രി കസേര ആര്‍ക്കായിരിക്കും എന്ന കാര്യത്തില്‍ ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവുവിന്റെ വാക്കുകളായിരിക്കും അന്തിമമായിരിക്കുക.

Top