ദില്ലി: പ്രേതങ്ങളെ പേടിയില്ലാത്തവര്‍ ആരുണ്ടാകും. അങ്ങനെയൊരു സംഭവമാണ് ദില്ലിയില്‍ നടന്നത്. പീഡനത്തിനിരയാകേണ്ടി വന്ന സ്ത്രീ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. പതിനേഴുകാരി രക്ഷപ്പെടാന്‍ തിരഞ്ഞെടുത്ത വഴി എല്ലാവരെയും ഞെട്ടിച്ചു കളഞ്ഞു. രണ്ട് യുവാക്കളുടെ ലൈംഗീക പീഡനത്തില്‍ നിന്നും രക്ഷപ്പെടാനായി യുവതി പ്രേതബാധ അഭിനയിക്കുകയാണുണ്ടായത്.
മേയ് ഒമ്പതിനാണ് ഖ്യാതി ഖന്ഡേല് വല്‍ തന്റെ സുഹൃത്തിനുണ്ടായ അനുഭവം ഫേസ്ബുക്കിലൂടെ വിവരിച്ചത്. മേയ് എട്ടിന് പഞ്ചാബി ബാഗ് വെസ്റ്റിലായിരുന്നു സംഭവം. രാത്രി പത്ത് മണിക്ക് ദില്ലിയില്‍ മാര്‍ക്കറ്റിലെത്തിയതായിരുന്നു യുവതി. ഈ സമയം യുവതിയെ രണ്ട് യുവാക്കള്‍ പിന്തുടരുകയായിരുന്നു. സമീപത്ത് ആരുമില്ലാത്ത സ്ഥലത്തെത്തിയപ്പോള്‍ ഇവര്‍ യുവതിയുടെ കൈയ്യില്‍ കയറിപിടിച്ചു.
അപകടം മണത്ത യുവതി തന്നെ പീഡിപ്പിക്കാനെത്തിയ യുവാക്കളെ തുറിച്ചുനോക്കുകയും പ്രേതബാധ കയറിയതുപോലെ അഭിനയിക്കുകയും ചെയ്തു. പൊട്ടിച്ചിരിക്കുകയും തുറിച്ച് നോക്കുകയും ചെയ്യുന്ന യുവതിയെ കണ്ട് യുവാക്കള്‍ പിന്മാറിയെന്നാണ് ഖ്യാതി ഫേസ്ബുക്കില്‍ കുറിച്ചത്.