സ്വന്തം നഗ്നചിത്രം പോലും കങ്കണാ റാണത്ത് ഹൃത്വിക്കിനെ കാണിച്ചു; ഫേക്ക് അക്കൗണ്ട് വഴിയും ചാറ്റിങ്

kangana-hrithik-story+fb

ബോളിവുഡ് പ്രശസ്ത താരം ഹൃത്വിക് റോഷനും കങ്കണാ റാണത്തും തമ്മില്‍ എന്താണ് ബന്ധം? ഈ ചോദ്യം കാലങ്ങളായി കേള്‍ക്കുന്നു. ഇരുവരും തമ്മില്‍ ശത്രുതയാകാന്‍ മാത്രം എന്തായിരുന്നു ബന്ധം എന്നാണ് ചോദ്യം. എന്നാല്‍, ഞങ്ങള്‍ തമ്മില്‍ ശത്രുത ഇല്ലെന്ന് ഇരുവരും പറയുന്നുണ്ടെങ്കില്‍ ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ ഞെട്ടിക്കുന്നതാണ്. കങ്കണയ്ക്ക് ഹൃത്വിക്കിനോട് കടുത്ത പ്രണയമാണെന്നുള്ള തെളിവുകളാണ് പുറത്തുവന്നിരിക്കുന്നത്.

ആറുമാസത്തിനിടെ 3000 മെയിലുകളാണ് കങ്കണ ഹൃത്വിക്കിന് അയച്ച. സ്വന്തം നഗ്ന ചിത്രങ്ങള്‍ പോലും താരത്തിന് അയച്ചിട്ടുണ്ടത്രേ. സ്വന്തം മെയില്‍ ഐഡിയില്‍ നിന്നും വ്യാജ ഇ മെയില്‍ ഐഡിയില്‍ നിന്നുമാണ് മെയിലുകള്‍ അയച്ചിരിക്കുന്നത്. ഒരു ദിവസം ആറ് മിനിറ്റില്‍ ഒരെണ്ണം എന്ന ക്രമത്തില്‍ പോലും കങ്കണ ഹൃത്വികിന് മെയില്‍ അയയ്ക്കുകയുണ്ടായി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നമ്മള്‍ ഒരുമിച്ച ശേഷം നിങ്ങള്‍ക്കായി കാത്തിരിക്കുന്നത് ഇതാണ് എന്ന കുറിപ്പോടെയായിരുന്നു നഗ്‌നചിത്രം അയച്ചത്. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ആദ്യം ചെയ്യുന്നത് ഗൂഗിളില്‍ നിങ്ങളുടെ വിവരങ്ങള്‍ തിരയുകയാണ്. നിങ്ങളുടെ പുതിയ ചിത്രമോ, അഭിമുഖമോ വാര്‍ത്തയോ കണ്ടെത്താനാകുമോ എന്ന് പരിശോധിച്ചാണ് ദിവസം തുടങ്ങുന്നത്. എന്നെങ്കിലും ഇത് ഒഴിവാക്കി പകരം നിങ്ങളെ വിളിച്ചുണര്‍ത്തിക്കൊണ്ടോ നിങ്ങള്‍ സംസാരം കേട്ടുകൊണ്ടോ ദിവസം ആരംഭിക്കാമെന്ന് കരുതുന്നതായി 2014 ഒക്ടോബര്‍ 4 ന് അയച്ച മെയിലില്‍ കാണുന്നു.

തന്റെ കോളിന് മറുപടി പറയാത്തതെന്ത് എന്ന് 2014 സെപ്തംബര്‍ 3 ന് അയച്ച മെയിലില്‍ ചോദിക്കുന്നു. എന്താണ് സംസാരിക്കാത്തതെന്ന് ചോദിച്ചു കൊണ്ട് 2014 ആഗസ്റ്റ് 7 നും ഹൃത്വികിന് കങ്കണ മെയില്‍ അയച്ചിട്ടുണ്ട്. ഈ ബന്ധം യാഥാര്‍ത്ഥ്യമാണെന്ന് വിശ്വസിക്കുന്നതില്‍ മാപ്പപേക്ഷിക്കുന്ന മറ്റൊരു മെയിലും ഉണ്ട്. കണ്ടുമുട്ടുമ്പോള്‍ ഒന്നും കിട്ടിയില്ലെന്നെങ്കിലും പറഞ്ഞുകൂടെയെന്നാണ് മറ്റൊരു മെയില്‍. ഇപ്പോഴും എന്നെ അറിയില്ല. നിങ്ങള്‍ എന്നെ ഒരിക്കലും സ്നേഹിക്കുന്നില്ല. ഇനി ഞാനെന്തു ചെയ്യണം. എന്റെ ജീവിതം ഒരു തകര്‍ന്ന സ്വപ്നമാണോ? തുടങ്ങിയ ചോദ്യങ്ങളാണ് മറ്റൊന്ന്.

തനിക്ക് അസ്പെര്‍ജേര്‍സ് സിന്‍ഡ്രമാണെന്നും അങ്ങിനെയുള്ളവര്‍ തങ്ങള്‍ ചില ബന്ധങ്ങളിലാണെന്ന് സങ്കല്‍പ്പിക്കാറുണ്ടെന്നും 2014 ആഗസ്റ്റ് 22 ന് അയച്ച മെയിലില്‍ കങ്കണ പറയുന്നു. എനിക്ക് നിങ്ങള്‍ക്കൊപ്പം കുറച്ചു കാലമെങ്കിലും ജീവിക്കണം. നിങ്ങളുമായി പ്രണയിക്കാന്‍ തുടങ്ങിയ ശേഷം നിങ്ങളുടെ ചിത്രങ്ങളോ നെറ്റിലെ വാര്‍ത്തകളോ അതുപോലെയുള്ള കാര്യങ്ങളോ സഹിക്കാന്‍ കഴിയുന്നില്ല. ഇതെല്ലാം തന്നെ ആശങ്കപ്പെടുത്തുന്നു. ഇതെല്ലാം നമ്മുടെ ബന്ധത്തെ മോശമായി ബാധിക്കുമോ എന്ന് സംശയിക്കുന്നതായും 2014 ആഗസ്റ്റ് 28 ന് അയച്ച മെയിലില്‍ പറയുന്നു.

നിങ്ങളുടെ ശബ്ദം കേള്‍ക്കാത്തത് മാനസീകമായി ഏറെ തളര്‍ത്തുന്നു അതിനാണ് ഈ മെയിലുകള്‍ എന്നാണ് 2014 സെപ്തംബര്‍ 3 ന് അയച്ച മെയില്‍ പറയുന്നത്. അതേസമയം കങ്കണയുടെ മെയില്‍ ഹൃത്വിക് ഹാക്ക് ചെയ്യുന്നതായി കങ്കണയുടെ അഭിഭാഷകന്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇത് മൂലം രണ്ട് സ്വകാര്യ അക്കൗണ്ടുകള്‍ കങ്കണ എട്ടു മാസം മുമ്പ് ഷട്ട് ചെയ്തെന്നെും പറയുന്നു. കങ്കണ ഹൃത്വികിന് ഇ മെയില്‍ അയച്ചിട്ടുണ്ടെന്ന സമ്മതിക്കുന്ന അഭിഭാഷകന്‍ ഇപ്പോള്‍ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത് കെട്ടിച്ചമച്ചവകളാണെന്നാണ് പറയുന്നത്.

ഹൃത്വികിന് കങ്കണയുമായി ബന്ധം ഉണ്ടായിരുന്നതായും പാരീസില്‍ വെച്ച് കങ്കണയെ ഹൃത്വിക് വിവാഹം ആലോചിച്ചെന്നുമാണ് കങ്കണയുടെ ആരോപണം. എന്നാല്‍ പോലീസ് പറയുന്നത് കങ്കണ പരാതിയില്‍ പറയുന്ന കാലത്ത് ഹൃത്വിക് പാരീസ് സന്ദര്‍ശിച്ചതിന് തെളിവുകള്‍ ഇല്ലെന്നാണ്. അതുപോലെ തന്നെ 3000 മെയിലുകള്‍ കങ്കണയില്‍ നിന്നും സ്വീകരിച്ച ഹൃത്വിക് തിരിച്ച് ഒരു മെയില്‍ പോലും അയച്ചിട്ടില്ലെന്നും ഏഴ് വര്‍ഷത്തിനിടയില്‍ വെറും നാലു ഫോണ്‍ കോളുകള്‍ മാത്രമാണ് ഹൃത്വിക് കങ്കണയെ വിളിച്ചതെന്നും ചൂണ്ടിക്കാട്ടുന്നു. ഏഴു വര്‍ഷമായി ഹൃത്വിക് കങ്കണയുമായി പ്രണയത്തിലായിരുന്നു എന്നാണെങ്കില്‍ അത് കൈറ്റ്സിന്റെ ഷൂട്ടിംഗ് മുതലാണ് തുടങ്ങിയിരിക്കുക. 2014 ജനുവരിയില്‍ ഹൃത്വിക് കങ്കണയോട് വിവാഹാലോചന നടത്തിയെങ്കില്‍ എന്താനാണ് 2014 ആഗസ്റ്റ് 28, സെപ്തംബര്‍ 3, ഒക്ടോബര്‍ 4, നവംബര്‍ 2 എന്നിങ്ങനെയുള്ള തീയതികളില്‍ ഇത്തരം മെയിലുകള്‍ അയയ്ക്കണമെന്ന് ഹൃത്വിക്കിന്റെ വൃത്തങ്ങളും ചോദിക്കുന്നു.

Top