പ്രളയത്തിൻ്റെ ദുരന്തങ്ങൾ അുഭവിക്കുന്ന കേരളീയരുടെ നടുവൊടിക്കുന്ന നടപടികളാണ് പിണറായി സർക്കാർ കൈക്കൊള്ളുന്നത്. വിദേശ പര്യടനം നടത്തിയും പരസ്യം നൽകിയും കോടികളാണ് സർക്കാർ പൊട്ടിച്ചുകളയുന്നത്. ഇതിൽ പ്രധാനപ്പെട്ട ഒരു അധികച്ചെലവായിരുന്നു എംപിയായി മത്സരിച്ച് തോറ്റ എ.സമ്പത്തിനെ ഡല്‍ഹിയിലെ സംസ്ഥാനത്തിൻ്റെ പ്രത്യേക പ്രതിനിധിയായി നിയമിച്ചത്.
സമ്പത്തിന് കാബിനറ്റ് റാങ്കോടെയാണ് നിയമനം നൽകിയത്. ഈ നിയമനത്തിൽ വലിയ സാമ്പത്തികച്ചെലവ് ഉണ്ടാകില്ലെന്ന സര്‍ക്കാര്‍ വാദം ഇപ്പോൾ പൊളിഞ്ഞിരിക്കുകയാണ്. മാസം ലക്ഷങ്ങള്‍ ശമ്പളം നല്‍കിക്കൊണ്ട് സമ്പത്തിന് പേഴ്‌സണല്‍ സ്റ്റാഫിനെ നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആറ്റിങ്ങലില്‍ പരാജയപ്പെട്ട എ. സമ്പത്തിനെ പ്രത്യേക പ്രതിനിധിയായി നിയമിച്ചതു വിവാദമായിരുന്നു.
അന്നു സര്‍ക്കാരിനു സാമ്പത്തിക നഷ്ടം വരുത്തിക്കൊണ്ടു പേഴ്‌സണല്‍ സ്റ്റാഫിനെ നിയമിക്കില്ലെന്നായിരുന്നു സര്‍ക്കാര്‍ വാദം. ഇതിനെ മറികടന്നാണ് ഇപ്പോഴത്തെ നീക്കം. പ്രൈവറ്റ് സെക്രട്ടറി, അസിസ്റ്റന്റ്, ഡ്രൈവര്‍, ഓഫിസ് അറ്റന്‍ഡന്റ് എന്നിവരെ നിയമിക്കാനാണ് കഴിഞ്ഞ ദിവസം പൊതുഭരണവകുപ്പ് അനുവാദം നല്‍കിയത്. വിരമിച്ച സൈനിക ഉദ്യോഗസ്ഥനായ സി.കെ.സതീഷ് ബാബുവാണ് പ്രൈവറ്റ് സെക്രട്ടറി. പ്രൈവറ്റ് സെക്രട്ടറിയേക്കാള്‍ ഉയര്‍ന്ന ശമ്പളമാണ് അസിസ്റ്റന്റിന്- 30,385 രൂപ. പ്രൈവറ്റ് സെക്രട്ടറിക്ക് 21,850 രൂപ. ഡ്രൈവര്‍ക്ക് 19,670. ഓഫിസ് അറ്റന്‍ഡന്റിന് 18,030 രൂപ എന്നിങ്ങനെയാണ് മറ്റുള്ളവരുടെ ശമ്പളം.
സ്റ്റാഫുകള്‍ക്ക് വീട്ടുവാടകയും അനുവദിച്ചിട്ടുണ്ട്. കേന്ദ്ര മാനദണ്ഡമനുസരിച്ചു സ്ഥിരം ജീവനക്കാര്‍ക്കു മാത്രമേ അടിസ്ഥാന ശമ്പളത്തിന്റെ 27 ശതമാനം വീട്ടുവാടകയായി അനുവദിക്കാന്‍ കഴിയൂ. സമ്പത്തിന്റെ സ്റ്റാഫിലുള്ളവരെല്ലാം കരാര്‍ ജീവനക്കാരാണ്. ഇവരുടെ യാത്രാ ബത്ത പിന്നീട് തീരുമാനിക്കുമെന്നാണ് ഉത്തരവില്‍ വ്യക്തമാക്കുന്നത്. ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇവര്‍ക്കുവേണ്ടി യാത്രാബത്ത ഇനത്തിലും സര്‍ക്കാരിനു ലക്ഷങ്ങള്‍ ചെലവഴിക്കേണ്ടിവരും. പ്രത്യേക പ്രതിനിധിയെ നിയമിച്ചതുകൊണ്ട് സര്‍ക്കാരിനു കാര്യമായ ഗുണമില്ലെന്നു ആരോപണം നിലനില്‍ക്കെയാണ് ഇപ്പോഴത്തെ നിയമനം. ചരിത്രത്തില്‍ ആദ്യമായാണ് ഡല്‍ഹിയില്‍ പ്രത്യേക പ്രതിനിധിയെ സര്‍ക്കാര്‍ നിയമിച്ചത്.
കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികളും സഹായവും വേഗത്തില്‍ നേടിയെടുക്കാനാണ്പ്രത്യേക പ്രതിനിധിയെ നിയമിക്കുന്നതെന്നാണ് സര്‍ക്കാര്‍ വിശദീകരണം. ഡല്‍ഹിയിലെ റസിഡന്റ്‌സ് കമ്മിഷണര്‍ ഓഫിസ് കേന്ദ്രീകരിച്ചാണ് സമ്പത്തിന്റെ ഓഫിസ് പ്രവര്‍ത്തിക്കുന്നത്. സമ്പത്തിനെ നിയമിക്കുന്നതിനു മുന്‍പ് റസിഡന്റ്‌സ് കമ്മിഷണറുടെ ഓഫിസാണു സംസ്ഥാന കേന്ദ്ര സര്‍ക്കാരുകള്‍ക്കിടയിലെ പ്രതിനിധിയായി പ്രവര്‍ത്തിച്ചിരുന്നത്. സ്ഥലസൗകര്യമില്ലാത്ത ഓഫിസിലേക്ക് പുതിയ ജീവനക്കാരെ നിയമിക്കുന്നതില്‍ കമ്മിഷണര്‍ക്കും അതൃപ്തിയുണ്ട്.