വീണ്ടും മഹുവ കൊടുങ്കാറ്റ്..!! ആധാര്‍ ചര്‍ച്ചയില്‍ ബിജെപിയെ അടിച്ചൊതുക്കി തൃണമൂല്‍ എംപി

ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ വീണ്ടും മോദി സര്‍ക്കാരിനതിരെ ആഞ്ഞടിച്ച് വഹുവ മൊയിത്ര. ആധാര്‍ ബില്ലിനെക്കുറിച്ചുള്ള ചര്‍ച്ചയിലാണ് മഹുവയുടെ വാക്ശരങ്ങള്‍ ബിജെപിയെ പൊള്ളിച്ചത്. സ്വകാര്യതയ്ക്കും സുരക്ഷയ്ക്കും മാനദണ്ഡമോ നിയമമോ ഇല്ലാത്ത രാജ്യമാണ് ഇതെന്നും മഹുവ തുറന്നടിച്ചു.

‘സ്വകാര്യതയ്ക്കും സുരക്ഷയ്ക്കും ഇപ്പോള്‍ ഒരു മാനദണ്ഡവുമില്ല. ഇവിടെ ഡാറ്റ സംരക്ഷണ നിയമമില്ല. അങ്ങനെ ഡാറ്റ സംരക്ഷണമില്ലാതെ ഞാന്‍ എങ്ങനെയാണ് എന്റെ വിവരം ഒരു സ്വകാര്യ ഏജന്‍സിക്കു നല്‍കുക. ബില്ലിന് ഇത് അനിവാര്യമാണ്. നിങ്ങള്‍ക്കൊരിക്കലും കുതിരക്കു മുന്നില്‍ വണ്ടി കെട്ടാനാവില്ല.’- മഹുവ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആധാറിന്റെ പേരില്‍ തന്റെ ഏറ്റവും സ്വകാര്യ വിവരങ്ങളാണ് ഒരു സ്വകാര്യ ഏജന്‍സിക്കു നല്‍കേണ്ടതെന്ന് മഹുവ ചൂണ്ടിക്കാട്ടി. ആധാര്‍ സംവിധാനം പരാജയപ്പെട്ടാല്‍ അതു തിരിച്ചുപിടിക്കാനുള്ള മാര്‍ഗങ്ങളുണ്ടെന്ന് അവകാശപ്പെടുമ്പോഴും അതെന്തെക്കൊയാണെന്ന് ഇതുവരെ കൃത്യമായി പറഞ്ഞിട്ടില്ലെന്നും അവര്‍ ആരോപിച്ചു.

നേരത്തേ അവര്‍ ലോക്സഭയില്‍ നടത്തിയ പ്രസംഗം ഏറെ ചര്‍ച്ചയായിരുന്നു. മഹുവ നടത്തിയ പ്രസംഗം കോപ്പിയടിച്ചതാണെന്ന ആരോപണവുമായി ബി.ജെ.പി ട്രോള്‍ ആര്‍മി ഇതിനിടെ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇതിനും മഹുവ മറുപടി നല്‍കി. ബി.ജെപി. ട്രോള്‍ ആര്‍മിയും ബി.ജെ.പിയോട് അനുഭാവം പുലര്‍ത്തുന്ന ചില മാധ്യമങ്ങളുും ആണ് ഈ ആരോപണം ഉന്നയിക്കുന്നത്.

എന്നാല്‍, ആരോപണം അടിസ്ഥാന രഹിതമാണെന്ന് അമേരിക്കന്‍ എഴുത്തുകാരനും കമന്റേറ്ററുമായ മാര്‍ട്ടിന്‍ ലോങ്മാന്‍ ട്വിറ്ററില്‍ കുറിച്ചു. ഇതോടെ തനിക്കെതിരെ പ്രചാരണം നടത്തിയവരെ കടന്നാക്രമിച്ച് മഹുവ മൊയിത്ര രംഗത്തെത്തി.

കോപ്പിയടി എന്നാല്‍ എവിടെ നിന്നാണ് ഇത് എന്ന് വ്യക്തമാക്കാതെ ഒരാള്‍ ചെയ്യുന്നതാണ്. എന്റെ സ്‌ത്രോതസ്സ് ഫാസിസത്തിന്റെ 14 അടയാളങ്ങള്‍ എന്ന് രാഷ്ട്രീയ നിരീക്ഷകന്‍ ഡോ. ലോറന്‍സ് ഡബ്ലു. ബ്രിട്ട് നിരീക്ഷിച്ചതില്‍ നിന്നാണെന്ന് എന്റെ പ്രസംഗത്തില്‍ തന്നെ ഞാന്‍ പറഞ്ഞിരുന്നു. ഞാനതില്‍ നിന്ന് ഇന്ത്യയില്‍ പ്രസക്തമായ ഏഴ് അടയാളങ്ങള്‍ കണ്ടെത്തുകയും അതിനെ കുറിച്ച് സംസാരിക്കുകയുമാണ് ചെയ്തത് എന്ന് മഹുവ മൊയ്ത്ര പറഞ്ഞു.

വ്യാജ വാര്‍ത്ത നല്‍കിയ ഹിന്ദി മാധ്യമങ്ങളെയും മഹുവ കണക്കിന് കുറ്റപ്പെടുത്തി. തന്റെ പ്രസംഗത്തിലെ വാക്കുകള്‍ ഹൃദയത്തില്‍ നിന്നുള്ളതാണെന്നും പ്രസംഗം പങ്കുവച്ചവരെല്ലാവരും അവരുടെ ഹൃദയം കൊണ്ടാണ് അത് ചെയ്തതെന്നും എം.പി നേരത്തെ തന്നെ പ്രസ്താവനയില്‍ വിശദീകരിച്ചിരുന്നു.

Top