ഡ്രൈവിംഗ് ലൈസന്‍സും ആധാറുമായി ബന്ധിപ്പിക്കാന്‍ നിയമം കൊണ്ടുവരാന്‍ സര്‍ക്കാര്‍

ഡല്‍ഹി: ഡ്രൈവിങ് ലൈസന്‍സ് ആധാറുമായി ബന്ധിപ്പിക്കാന്‍ കേന്ദ്രം ഒരുങ്ങുന്നു. ഇത് നിര്‍ബന്ധമാക്കുന്ന നിയമം കൊണ്ടുവരാനൊരുങ്ങുകയാണെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് വ്യക്തമാക്കി. പഞ്ചാബില്‍ നടക്കുന്ന 106-ാമത് ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഡ്രൈവിങ് ലൈസന്‍സ് ആധാറുമായി ബന്ധിപ്പിക്കുന്ന ഒരു സുപ്രധാന നിയമം പെട്ടെന്നുതന്നെ കൊണ്ടുവരും’ -രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ലൈസന്‍സ് ഡ്യൂപ്ലിക്കേഷന്‍ തടയുന്നതിന് വേണ്ടിയാണ് നടപടി. അപകടമുണ്ടാക്കിയവരുടെ ലൈസന്‍സ് റദ്ദാക്കുമ്പോള്‍ വീണ്ടും ലൈസന്‍സ് നേടുന്നത് തടയാന്‍ ഇതുവഴി കഴിയുമെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
കേന്ദ്ര സര്‍ക്കാരിന്റെ ഡിജിറ്റല്‍ ഇന്ത്യയെ കുറിച്ച് ബോധവല്‍ക്കരണം നടത്തിയാല്‍ അത് ഗ്രാമവും നഗരവും തമ്മിലുള്ള അന്തരം ഇല്ലാതാകുമെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

Top