മുംബൈ: മഹാരാഷ്ട്രയില്‍ വരള്‍ച്ച ബാധിച്ച രണ്ട് ഗ്രാമങ്ങള്‍ ബോളിവുഡ് പ്രശസ്ത താരം ആമിര്‍ ഖാന്‍ ദത്തെടുത്തു. മഹാരാഷ്ട്രയില്‍ കുടിവെള്ളം കിട്ടാതെ കരയുന്ന പാവങ്ങള്‍ക്കാണ് ആമിര്‍ഖാന്‍ താങ്ങായി എത്തിയത്. സംസ്ഥാനത്തെ വരള്‍ച്ചബാധിത പ്രദേശങ്ങള്‍ ആമിര്‍ ഖാന്‍ സന്ദര്‍ശിച്ചു. താല്‍, കൊരിയഗവോണ്‍ എന്നീ ഗ്രാമങ്ങളാണ് ആമിര്‍ഖാന്‍ ദത്തെടുക്കാന്‍ തീരുമാനിച്ചത്.
മഹാരാഷ്ട്രയില്‍ ജലദൗര്‍ലഭ്യം നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുകയാണെന്ന് ആമിര്‍ പറഞ്ഞു. ഗ്രാമവാസികള്‍ക്ക് ജലസംക്ഷണത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ആമിറും സംഘവും ക്ലാസുകള്‍ എടുക്കുന്നുണ്ട്.
മഹാരാഷ്ട്ര സര്‍ക്കാരും സത്യമേവ ജയതേ പ്രവര്‍ത്തകരും ചേര്‍ന്നാണ് ഗ്രാമപ്രദേശങ്ങളില്‍ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നത്. 2001-ല്‍ ഗുജറാത്തിലുണ്ടായ ഭൂചലനത്തെ തുടര്‍ന്ന് വന്‍ നാശനഷ്ടമുണ്ടായ കച്ചിലെ ഒരു ഗ്രാമം ആമിര്‍ ഏറ്റെടുത്തിരുന്നു.