ആം ആദ്മി പാര്‍ട്ടി രൂപീകൃതമായപ്പോള്‍ കോണ്‍ഗ്രസ്സ് അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ പറഞ്ഞ ഒരു കാര്യമുണ്ടായിരുന്നു. ഇത് ബി ജെ പിയുടെ ബി ടീം ആണെന്ന്. അതിനു കാരണം അണ്ണാ ഹസാര നടത്തിയ സമരത്തിന്റെ ചുക്കാന്‍ പിടിച്ചത് ആര്‍ എസ് എസ് ആയിരുന്നു. ഹസാരക്കൊപ്പമുണ്ടായിരുന്നു കേജരിവാളിന് വേണ്ട സഹായം ചെയ്തതും നാഗപ്പൂര്‍ ആയിരുന്നു. പിന്നീട് പലരും ഈ കഥ മറന്നു പക്ഷെ ഇപ്പോഴത്തെ സംഭവങ്ങള്‍ അന്നു പ്രതിപക്ഷം പറഞ്ഞത് ശരിവെക്കുന്ന തരത്തിലേക്കാണ് പോകുന്നത്.