ദില്ലി പിടിക്കും ,ലക്‌ഷ്യം 40നുമുകളിൽ സീറ്റ് !ദേശീയവികാരം ആളിക്കത്തിച്ച് ദില്ലിയില്‍ പോരാട്ടം. കളി നിയന്ത്രിക്കുന്നത് അമിത് ഷാ.

ദില്ലി:ദില്ലി ഇത്തവണ പിടിക്കുമെന്നുറപ്പിച്ച് ബിജെപി.40 നു മുകളി സീറ്റ് ലക്ഷ്യമിട്ടാണ് ബിജെപി നീക്കം . മറ്റേത് തിരഞ്ഞെടുപ്പ് തോറ്റാലും തിരിച്ചുപിടിക്കാമെന്നാണ് ബിജെപിയുടെ നിലപാട്. ഹിന്ദു-മുസ്ലീം പോരാട്ടമായി ദില്ലിയെ മാറ്റിയതോടെ രാഷ്ട്രീയാന്തരീക്ഷവും മാറിയിരിക്കുകയാണ്. വികസന പ്രവര്‍ത്തനങ്ങള്‍ കാണിച്ച് ഭരണം നിലനിര്‍ത്താമെന്ന കെജ്‌രിവാളിന്റെ തന്ത്രം അമിത് ഷായുടെ അഗ്രസീവ് പൊളിറ്റിക്‌സില്‍ പൊളിഞ്ഞിരിക്കുകയാണ്. അതേസമയം പഞ്ചാബി വോട്ടര്‍മാരില്‍ വല്ലാത്ത ശ്രദ്ധ നല്‍കുന്ന കോണ്‍ഗ്രസിന് പൂര്‍വാഞ്ചല്‍ വോട്ടുകള്‍ പൂര്‍ണമായും നഷ്ടമാകും. നേതാവില്ലാത്തത് കൊണ്ട് തോല്‍ക്കുമെന്ന് കരുതിയ ബിജെപിയുടെ നേതൃത്വം ഏറ്റെടുത്ത് ദില്ലിയില്‍ സ്റ്റാറായിരിക്കുകയാണ് അമിത് ഷാ.

ദില്ലിയില്‍ എഎപിയെ പോലെ ശക്തമായ പ്രവര്‍ത്തനമുള്ള പാര്‍ട്ടിയാണ് ഭരിക്കുന്നത്. അവരെ എത്രയും പെട്ടെന്ന് പരാജയപ്പെടുത്തിയിട്ടില്ലെങ്കില്‍, അത് മറ്റ് സംസ്ഥാനങ്ങളെ താരതമ്യം ചെയ്ത് രംഗത്തെത്തും. ബിജെപിയുമായി ഏറ്റുമുട്ടില്ലെന്ന കെജ്‌രിവാളിന്റെ വാദങ്ങളെയും അമിത് ഷാ വളരെ എളുപ്പത്തില്‍ പൊളിക്കുകയും ചെയ്തു. എഎപിയുടെ പ്രവര്‍ത്തനത്തെ ചോദ്യം ചെയ്യുകയാണ് ആദ്യമുണ്ടായത്. ഇതില്‍ പ്രകോപിതരമായ എഎപിക്ക് അവരുടെ സ്‌കൂളുകളിലെ ശോച്യാവസ്ഥയുടെ വീഡിയോ നല്‍കി അമിത് ഷാ പ്രതിരോധത്തിലാക്കുകയും ചെയ്തു. നിയമസഭാ തിരഞ്ഞെടുപ്പില്‍ അരവിന്ദ് കെജ്‌രിവാളിന് എതിരാളികളില്ലെന്ന വാദം ദുര്‍ബലമാവുകയാണ് . പ്രചാരണം തുടങ്ങിയത് മുതല്‍ ഓരോ ഘട്ടങ്ങളിലായി ബിജെപിയുടെ കളി നിയന്ത്രിച്ചത് അമിത് ഷായാണ്. അദ്ദേഹമൊരുക്കിയ കെണിയില്‍ ആംആദ്മി പാര്‍ട്ടി ശരിക്കും വീണിരിക്കുകയാണ്. ഷഹീന്‍ബാഗ് സമരത്തില്‍ എന്തു ചെയ്യണമെന്ന അവസ്ഥയിലാണ് കെജ്‌രിവാള്‍. ഇത പോസിറ്റീവായോ നെഗറ്റീവായോ മാറുമെന്ന കാര്യത്തില്‍ ആശങ്കയിലാണ് എഎപി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഓരോ മണ്ഡലത്തില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ എല്ലാ ദിവസം അമിത് ഷാ വിലയിരുത്തുന്നുണ്ട്. എല്ലാ ദിവസവും ഉച്ച വരെ ഇത് തുടരും. ഇതിന് പുറമേ സൈബര്‍ പോരാളികളെ ഇറക്കിയുള്ള നീക്കങ്ങളും ഒരുവശത്ത് നടക്കുന്നുണ്ട്. നേരത്തെ ഗുജറാത്ത്, കര്‍ണാടക തിരഞ്ഞെടുപ്പുകളില്‍ ഇതേ തന്ത്രം അമിത് ഷാ നടത്തി വിജയിച്ചതാണ്. ഗുജറാത്തില്‍ ഉറപ്പായും നഷ്ടമാകുമെന്ന് കരുതിയ അധികാരം അമിത് ഷായുടെ പ്രചാരണത്തിലാണ് ബിജെപി തിരിച്ചുപിടിച്ചത്. കോണ്‍ഗ്രസ് കര്‍ണാടകത്തില്‍ മുന്‍തൂക്കം നേടുമെന്ന് കരുതിയപ്പോള്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപിയെ മാറ്റിയതും അമിത് ഷായായിരുന്നു.

ദില്ലിയിലെ സ്‌കൂളുകള്‍, ഭക്ഷണത്തിലെ മോശം നിലവാരം, ആരോഗ്യ രംഗത്തെ തകര്‍ച്ച എന്നിവ ഗ്രാമസഭകളിലും ഉന്നയിക്കാനാണ് അമിത് ഷായുടെ അടുത്ത തന്ത്രം. കഴിഞ്ഞ ദിവസം റിതാലയിലും ജാനക്പുരിയിലും അമിത് ഷാ ഗ്രാമസഭകളുടെ ഭാഗമായിരുന്നു. ഓരോ വാര്‍ഡിലെയും പഞ്ചായത്തിലെയും കാര്യങ്ങള്‍ ഈ സഭകളാണ് തീരുമാനിക്കുന്നത്. വോട്ടര്‍മാരുമായി നേരിട്ട് ബന്ധമുണ്ടാക്കുന്ന തന്ത്രമാണ് ഇത്. അടുത്ത അഞ്ച് ദിവസത്തിനുള്ളില്‍ കൂടുതല്‍ സഭകളില്‍ അമിത് ഷാ എത്തും. എഎപിയേക്കാള്‍ ജനകീയ പ്രവര്‍ത്തനം ബിജെപിയില്‍ നിന്നാണ് ഉണ്ടാവുന്നത്.

ദില്ലിയുമായി ബന്ധപ്പെട്ട എന്ത് വിഷയവും കെജ്‌രിവാളുമായി ബന്ധിപ്പിക്കാനാണ് അമിത് ഷായുടെ ശ്രമം. അദ്ദേഹത്തിന്റെ കഴിവ് കേടാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് ആരോപണങ്ങള്‍ വരുന്നത്. 15000 ചെറിയ യോഗങ്ങളാണ് ബിജെപി ദില്ലിയില്‍ ഉടനീളം പ്ലാന്‍ ചെയ്തിരിക്കുന്നത്. ജനുവരി 25ന് 343 പൊതുയോഗങ്ങളും ജനുവരി 26ന് 250 പൊതുയോഗങ്ങളുമായി ബിജെപി സംഘടിപ്പിച്ചത്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത്, മുത്തലാഖ്, പൗരത്വ ഭേദഗതി നിയമം, എന്നിവയാണ് പ്രചാരണത്തില്‍ അമിത് ഷാ കൊണ്ടുവരുന്നത്. ദില്ലിക്ക് ദേശീയവികാരം സാധാരണ ജീവിതത്തിന്റെ ഭാഗമാണ്. അതാണ് അമിത് ഷാ മുതലെടുക്കാന്‍ ശ്രമിക്കുന്നത്.

പ്രചാരണത്തിന് ഇതുവരെ മോദിയെ ബിജെപി ഇറക്കിയിട്ടില്ല. ഇത് അവസാന തന്ത്രമാണ്. അവസാന ദിവസങ്ങളില്‍ മോദി പ്രചാരണത്തിന് എത്തിയേക്കുമെന്നാണ് സൂചന. നേരത്തെ രാജസ്ഥാനിലും മധ്യപ്രദേശിലും ബിജെപി തോറ്റെങ്കിലും സീറ്റ് അധികം നഷ്ടമാകാതിരുന്നത് മോദിയുടെ അവസാന നിമിഷ ക്യാമ്പയിന്‍ കൊണ്ടായിരുന്നു. നിലവില്‍ രണ്ട് റാലികള്‍ മാത്രമാണ് മോദിക്കുള്ളത്. ഫെബ്രുവരി മൂന്നിന് കിഴക്കന്‍ ദില്ലിയിലും നാലിന് ദ്വാരകയിലുമാണ് റാലികള്‍. ബിജെപി തുറുപ്പ് ചീട്ട് പുറത്തെടുക്കില്ലെന്ന ധാരണയില്‍ എത്തുന്നവരെ കുരുക്കാനുള്ള തന്ത്രമാണിത്.

പിണക്കം മറന്ന് ശിരോമണി അകാലിദള്‍ ബിജെപിക്കൊപ്പം തന്നെ എത്തിയിരിക്കുകയാണ്. ഇവരുടെ വരവ് പഞ്ചാബി വോട്ടുകളെ പിളര്‍ത്തും. ബീഹാറികളെ ലക്ഷ്യമിട്ട് നിതീഷ് കുമാറിനെ, അമിത് ഷാ രംഗത്തിറക്കിയിട്ടുണ്ട്. ഫെബ്രുവരി രണ്ടിനാണ് നിതീഷ് എത്തുന്നത്. പ്രകാശ് സിംഗ് ബാദലും പ്രചാരണത്തിന് എത്തും. അരവിന്ദ് കെജ്‌രിവാളിനെ സംരക്ഷിക്കാന്‍ ഒപ്പമുള്ളത് മനീഷ് സിസോദിയ മാത്രമാണ്. ഈ ദുര്‍ബലമായ ഭാഗം കണ്ടുപിടിച്ചാണ് അമിത് ഷാ ഗെയിം പ്ലാന്‍ മാറ്റിയത്. ദില്ലി തിരഞ്ഞെടുപ്പിലെ വിജയം അമിത് ഷായെ വീണ്ടും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ശക്തനാക്കും.

Top