കൊച്ചി:ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റായി എ എ റഹീമിനെ തെരഞ്ഞെടുത്തു. നിലവിലെ ദേശീയ പ്രസിഡന്റ് പി എ മുഹമ്മദ് റിയാസ് മന്ത്രിയെന്ന നിലയിലെ തിരക്കുകള്‍ മൂലമാണ് പദവി ഒഴിയുന്നത്. നിലവില്‍ സംസ്ഥാന സെക്രട്ടറിയാണ് റഹിം. ഇന്ന് ചേര്‍ന്ന ഡിവൈഎഫ്‌ഐ കേന്ദ്ര കമ്മിറ്റിയിലാണ് തീരുമാനം.ദേശീയ തലത്തിലേക്കു കേരളത്തിൽനിന്നുള്ള യുവ നേതാക്കൾ വരട്ടെ എന്ന പാർട്ടി നിർദേശപ്രകാരമാണ് റഹിം ദേശീയതലത്തിലേക്കു പ്രവർത്തന മേഖല മാറ്റുന്നത്. റഹിം ദേശീയ അധ്യക്ഷന്റെ ചുമതല ഏൽക്കുന്നതോടെ സംസ്ഥാന നേതൃത്വത്തിലും മാറ്റമുണ്ടാകും. വി.കെ.സനോജ്, എം.വിജിൻ, എസ്.സതീഷ്, കെ.റഫീഖ് എന്നിവരുടെ പേരുകൾ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണനയിലുണ്ടെന്നാണ് സൂചന. അടുത്ത വർഷം ആദ്യം നടക്കുന്ന സംഘടനാ തിരഞ്ഞെടുപ്പിലാകും മുഹമ്മദ് റിയാസിന്റെ ഔദ്യോഗിക പടിയിറക്കം. പൗരത്വനിയമത്തിനെതിരായ ദേശീയ പ്രതിഷേധത്തിൽ അടക്കം റിയാസ് സജീവമായി സംഘടനയെ നയിച്ചിരുന്നു.
എസ്എഫ്‌ഐ സംസ്ഥാന വൈസ് പ്രഡിഡന്റ്, കേന്ദ്ര കമ്മിറ്റിഅംഗം, ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ്, കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗം തുടങ്ങിയ പദവികള്‍ റഹീം വഹിച്ചിട്ടുണ്ട്. 2011ല്‍ വര്‍ക്കല നിയോജക മണ്ഡലത്തില്‍നിന്ന് നിയമസഭയിലേക്ക് മത്സരിച്ചിരുന്നു.നിലമേല്‍ എന്‍എസ്എസ് കോളേജ്, യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം ലോ അക്കാദമി ലോ കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. ഇസ്‌ളാമിക് ഹിസ്റ്ററിയില്‍ ബിരുദാനന്തരബിരുദം പൂര്‍ത്തിയാക്കിയ റഹീം, നിയമപഠനവും ജേര്‍ണലിസം ഡിപ്ലോമയും പൂര്‍ത്തിയാക്കിയിട്ടുണ്ട്. 2011ൽ വർക്കല നിയോജക മണ്ഡലത്തിൽനിന്ന് നിയമസഭയിലേക്ക് മത്സരിച്ചിരുന്നു.
നിലമേൽ എൻഎസ്എസ് കോളേജ്, യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം ലോ അക്കാദമി ലോ കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. ഇസ്ളാമിക് ഹിസ്റ്ററിയിൽ ബിരുദാനന്തരബിരുദം പൂർത്തിയാക്കിയ റഹീം, നിയമപഠനവും ജേർണലിസം ഡിപ്ലോമയും പൂർത്തിയാക്കിയിട്ടുണ്ട്.എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി മുൻ അംഗം അമൃതയാണ് ഭാര്യ.