പിശാച്ചു ബാധിച്ചവനെന്ന് മുദ്രകുത്തി വഴിയരികില്‍ പുഴുവരിച്ച് കിടന്ന കുഞ്ഞ് ഇന്ന് സന്തോഷം കൊണ്ട് ചിരിക്കുന്നു; തെരുവില്‍ നിന്നും ജീവിതത്തിലേയ്ക്ത് വളര്‍ന്ന കുഞ്ഞിന്റെ കഥ

പട്ടിണി കോലമായ പുഴുവരിച്ച നിലയില്‍ കണ്ടെത്തിയ രണ്ടുവയസുകാരന്റെ ചിത്രം ലോകത്തിന മറക്കാന്‍ കഴിയില്ല. ജീവകാരുണ്യ പ്രവര്‍ത്തകയായ അന്‍ജ ലോവനാണ് ഈ കുഞ്ഞിന്റെ ദുരവസ്ഥ ലോകത്തിന് മുന്നില്‍ അവതരിപ്പിച്ചത്.

ഒരു വര്‍ഷം പിന്നിടുമ്പോള്‍ ആ രണ്ടു വയസുകാരന്‍ ഇന്ന് പൂര്‍ണ ആരോഗ്യവാനായി തന്റെ സ്‌കൂള്‍ പഠനം ആരംഭിക്കാന്‍ ഒരുങ്ങുന്നു. ഹോപ്പ് എന്ന രണ്ടുവയസുകാരനെ കണ്ടെത്തിയ നിലയിലുള്ള ഫോട്ടോയും അവന്‍ ഇന്ന് സ്‌കൂളില്‍ പോകുന്നതിന്റെ ഫോട്ടോയും വീണ്ടും ഫേസ് ബുക്കില്‍ പ്രസിദ്ധീകരിച്ച് ലോവന്‍ സാക്ഷ്യപ്പെടുത്തുന്നു; ഇവന്‍ പിശാചിന്റെ മകനല്ല; സന്തോഷത്തിന്റെ, പ്രതീക്ഷയുടെ ആള്‍രൂപമാണിവന്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പിശാചു ബാധിച്ചുവെന്ന് പറഞ്ഞാണ് ഹോപ്പിന്റെ മാതാപിതാക്കള്‍ അവനെ തെരുവില്‍ ഉപേക്ഷിച്ചത്. ആഫ്രിക്ക ജീവകാരുണ്യപ്രവര്‍ത്തനം നടത്തി വരുന്ന ഡാനിഷ് യുവതിയായ അന്‍ജ ലോവന്‍ കഴിഞ്ഞ വര്‍ഷം ജനുവരി 30നാണ് നൈജീരിയയിലെ തെരുവില്‍ ഹോപ്പിനെ കണ്ടെത്തുന്നത്. കുട്ടിയെ കാണുമ്പോള്‍ ആരും അറച്ചുപോകുന്ന കോലമായിരുന്നു അവന്. രണ്ടു വയസുകാരന്റെ ശാരീരിക വളര്‍ച്ചയില്ലാത്ത, തീര്‍ത്തും അവശനിലയിലായിരുന്ന ഹോപ്പിനെ ലോവന്‍ ഉടന്‍ തന്നെ ഏറ്റെടുത്ത് ആശുപത്രിയിലാക്കുകയായിരുന്നു. പിന്നീട് അവന്റെ ചികിത്സാ ചെലവിനായി ലോകത്തോട് അഭ്യര്‍ത്ഥിച്ചപ്പോള്‍ പത്തു ലക്ഷം ഡോളറാണ് ഹോപ്പിനായി ലഭിച്ചത്. എട്ടു മാസത്തെ ആശുപത്രി വാസവും ലോകത്തിന്റെ പ്രാര്‍ത്ഥനയും കൂടിയായപ്പോള്‍ ഹോപ്പ് സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തി. തീര്‍ത്തും ചുണക്കുട്ടിയായി.

ആഫ്രിക്കന്‍ കുട്ടികള്‍ക്കായുളഅള എയ്ഡ് എഡ്യൂക്കേഷന്‍ ആന്‍ഡ് ഡെവലപ്മെന്റ് ഫൗണ്ടേഷന്റെ സ്ഥാപകയാണ് അന്‍ജ ലോവന്‍. മൂന്നു വര്‍ഷം മുമ്പ് രൂപീകരിച്ച ഫൗണ്ടേഷന്‍ പിശാചു ബാധിതരെന്നു മുദ്രകുട്ടി പുറന്തള്ളപ്പെടുന്ന കുട്ടികളെ ഏറ്റെടുത്തു സംരക്ഷിക്കുകയാണ് പ്രധാനമായും ചെയ്യുന്നത്. ആയിരക്കണക്കിന് കുട്ടികളെയാണ് ഇത്തരത്തില്‍ പിശാചു ബാധിതരെന്ന് പറഞ്ഞ് സ്വന്തം മാതാപിതാക്കള്‍ തന്നെ പുറന്തള്ളുന്നത്. ഇത്തരത്തില്‍ തെരുവിലേക്ക് വലിച്ചെറിയപ്പെടുന്ന കുട്ടികള്‍ പലതരം ചൂഷണങ്ങള്‍ക്കു വിധേയരാകുകയോ അല്ലെങ്കില്‍ മരണത്തിന് കീഴടങ്ങുകയോ ചെയ്യാറുണ്ടെന്ന് ലേവന്‍ ഫേസ്ബുക്കില്‍ കുറിക്കുന്നു.

ഇന്ന് ലോവന്‍ സാധാരണ കുട്ടിയാണ്. പുത്തന്‍ ഉടുപ്പിട്ട്, ബാഗുമായി അവന്‍ തന്റെ സ്‌കൂളിലേക്ക് യാത്രയാകുകയാണ്. ഹോപ്പിന്റെ സ്‌കൂളിലേക്കുള്ള ആദ്യ ദിനത്തില്‍ ഒരു വര്‍ഷം മുമ്പുള്ള അവന്റെ ചിത്രവും സ്‌കൂള്‍ യൂണിഫോമില്‍ നില്‍ക്കുന്ന ചിത്രവും ഒരുമിച്ച് ലോവന്‍ ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ്,

Top