തിരുവനന്തപുരം: സിസ്റ്റർ അഭയയുടേത് ആത്മഹത്യയല്ല, കൊലപാതകമായിരുന്നെന്ന് കേസിലെ നിർണായക സാക്ഷിയും ഫോറൻസിക് വിദഗ്ദ്ധനുമായ ഡോ. വി. കന്തസ്വാമി പ്രത്യേക സി.ബി.ഐ കോടതിയിൽ മൊഴിനൽകി. കൈക്കോടാലി പോലുള്ള ആയുധത്തിന്റെ പിന്‍ഭാഗം കൊണ്ടുള്ള ശക്തിയേറിയ അടിയാകാം ഇതെന്നാണ് കന്തസ്വാമി മൊഴി നല്‍കിയിരിക്കുന്നത്. ശാസ്ത്രീയ തെളിവിന് ഏറെ പിൻബലമേകുന്നതാണ് കന്തസ്വാമിയുടെ മൊഴി.കന്തസ്വാമിയുടെ ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണ് അഭയയുടേത് മുങ്ങിമരണമല്ല, കൊലപാതകമാണെന്ന കണ്ടെത്തലിലേക്ക് സിബിഐ എത്തിയത്. അഭയ കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തുവെന്നായിരുന്നു ക്രൈംബ്രാഞ്ച് നിഗമനം.
മുങ്ങിമരണമാണെങ്കില്‍ ശ്വാസകോശത്തില്‍ ഏതെങ്കിലും പദാര്‍ത്ഥമുണ്ടാകും. കൈവിരലുകള്‍ മുറുക്കി പിടിച്ചിരിക്കും. ഇതിനുള്ളില്‍ ചെളിയോ പുല്ലുകളോ കാണും. എന്നാല്‍ ഇതൊന്നും അഭയയുടെ ശരീരത്തില്‍ കണ്ടതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നില്ലെന്നും കന്തസ്വാമി മൊഴി നല്‍കിയിട്ടുണ്ട്. അഭയയുടെ ശരീരത്തില്‍ കണ്ടിരുന്നത് 300 മി.ലി. വെള്ളം മാത്രമാണ്. ഇത് സാധാരണ ഒരാളുടെ ശരീരത്തില്‍ കാണുന്ന ജലം മാത്രമാണെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം അഭയ ലൈംഗീക പീഡനത്തിന് ഇരയായിട്ടില്ലെന്നും അദേഹം മൊഴി നല്‍കിയിട്ടുണ്ട്. കേസില്‍ നിരവധി സാക്ഷികള്‍ കൂറുമാറിയ സാഹചര്യത്തില്‍ ഫോറന്‍സിക് വിദഗ്ധന്റെ മൊഴി നിര്‍ണായകമാണ്.
പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ അഭയ കിണറ്റിലെ വെള്ളം കുടിച്ച് ശ്വാസം മുട്ടി മരിച്ചതായി പറയുന്നില്ല. ആത്മഹത്യാ ശ്രമത്തിന്റെ ഒരു ലക്ഷണവും മൃതദേഹത്തിൽ കാണാൻ കഴിഞ്ഞില്ലെന്നും മൊഴി നൽകി. കിണറ്റിൽ വീണാണ് മരിച്ചതെങ്കിൽ അസാധാരണമായ അളവിൽ വെള്ളം വയറ്റിൽ ഉണ്ടാകുമായിരുന്നു. അഭയയുടെ വയറ്റിൽ 300 മില്ലിലിറ്റർ വെള്ളത്തിൽ കൂടുതൽ ഉണ്ടായിരുന്നില്ല. മാത്രമല്ല, വെള്ളത്തിൽ മുങ്ങിയാണ് മരണമെങ്കിൽ ഇരു കെെകളിലും കിണറ്റിലെ പായലോ ചെളിയോ മറ്റ് വസ്തുക്കളോ പറ്രിപ്പിടിച്ച് കാണുമായിരുന്നു. ഈ ലക്ഷണങ്ങൾ ഒന്നും അഭയയുടെ മൃതദേഹത്തിൽ കണ്ടെത്താനായില്ലെന്നും കന്തസ്വാമി പറഞ്ഞു.1992 മാർച്ച് 27 നാണ് സിസ്റ്റർ അഭയ കൊല്ലപ്പെട്ടത്. കോട്ടയം പയസ് ടെൻത് കോൺവെന്റിലെ കിണറ്റിലാണ് മൃതദേഹം കാണപ്പെട്ടത്. ഫാദർ തോമസ് എം. കോട്ടൂർ, സിസ്റ്റർ സെഫി എന്നിവരാണ് കേസിൽ വിചാരണ നേരിടുന്ന പ്രതികൾ. പ്രോസിക്യൂഷനുവേണ്ടി സി.ബി.എെ പ്രോസിക്യൂട്ടർ എം. നവാസ് ഹാജരായി.