അഭിമന്യുവിനെ കുത്തിവീഴ്‌ത്തിയ മുഖ്യപ്രതി പോപ്പുലർ ഫ്രണ്ട്‌ എസ്‌ഡിപിഐ പ്രവർത്തകൻ സഫൽ കീഴടങ്ങി

കൊച്ചി: എസ്‌എഫ്‌ഐ നേതാവും മഹാരാജാസ്‌ കോളേജിലെ രണ്ടാംവർഷ കെമിസ്‌ട്രി വിദ്യാർഥിയുമായ അഭിമന്യുവിനെ കുത്തികൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി കീഴടങ്ങി.മേക്കാട്ട് സഹൽ(22) ആണ് ഇന്ന് എറണാകുളം സെഷൻസ് കോടതിയിൽ കീഴടങ്ങിയത്. ഇയാളെ കോടതി റിമാന്റ് ചെയ്തു. അഭിമന്യുവിനെ കൊലപ്പെടുത്തി രണ്ട് വർഷം പൂർത്തിയാകാനിരിക്കേയാണ് പ്രധാന പ്രതി കോടതിയിൽ കീഴടങ്ങുന്നത്. കേസിലെ പത്താമത്തെ പ്രതിയാണ്‌ സഫൽ. അഭിമന്യുവിനെ കുത്തിവീഴ്‌ത്തിയത്‌ സഫൽ ആണ്‌. പോപ്പുലർ ഫ്രണ്ട്‌ എസ്‌ഡിപിഐ പ്രവർത്തകനാണ്‌ സഫൽ. എറണാകുളം ജില്ലാ കോടതിയിലാണ്‌ കീഴടങ്ങിയത്‌.

അഭിമന്യുവിനെ കുത്തിയത് സഹൽ ആണെന്നാണ് പൊലീസ് കുറ്റപത്രത്തിൽ പറയുന്നത്. നേരത്തേ, കേസിലെ മുഖ്യപ്രതിയും പോപ്പുലർ ഫ്രണ്ട് പ്രവർത്തകനുമായ ചേർത്തല പാണാവള്ളി തൃച്ചാറ്റുകുളം നമ്പിപുത്തലത്ത് മുഹമ്മദ് ഷഹീം (31) കോടതിയിൽ കീഴടങ്ങിയിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മഹാരാജാസ് കോളേജ് മൂന്നാംവർഷ വിദ്യാർത്ഥിയും ക്യംപസ് ഫ്രണ്ട് പ്രവർത്തകനുമായ മുഹമ്മദാണ് ഒന്നാം പ്രതി. കേസിലെ പ്രതികളെല്ലാം പോപ്പുലർഫ്രണ്ട് എസ്ഡിപിഐ പ്രവർത്തകരാണ്.2018 ജൂലൈ രണ്ടിന് രാത്രി 12.30നാണ‌് എം അഭി-മന്യുവിനെ (20) ക്യാമ്പസ‌് ഫ്രണ്ട‌് ക്രിമിനലുകൾ കുത്തിക്കൊന്നത‌്. കോളേ-ജിലെ എസ‌്എഫ‌്ഐ പ്രവർത്തകരായ അർജുൻ, വിനീത് എന്നിവരെ കുത്തിപ്പരിക്കേൽപ്പിക്കു-കയും രാഹുലിനെ ഇടിക്കട്ടകൊണ്ട് മുഖത്തിടിക്കുകയും ചെയ്-തിരുന്നു.

കൊലപാതകം, കൊലപാതകശ്രമം, അന്യായമായി സംഘംചേരൽ, മാരകമായി ആയുധം ഉപയോഗിക്കൽ, മാരകമായി മുറിവേൽപ്പിക്കൽ, തെളിവ് നശിപ്പിക്കൽ, ഗൂഢാലോചന എന്നിവ ഉൾപ്പെടെ 13 വകുപ്പുകളാണ‌് പ്രതികൾക്കുമേൽ ചുമത്തിയിട്ടുള്ളത‌്.

Top