അഭിമന്യുവിനെ അവസാനമായി ഒന്നു കാണാൻ ആശുപത്രിക്കിടക്കയിൽ നിന്നും കൂട്ടുകാരനെത്തി. പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ.’ലക്ഷ്യമിട്ടത് അഭിമന്യുവിന്‍റെ സഹോദരൻ അ​ന​ന്തു​വിനെ” -മുഖ്യപ്രതിയുടെ മൊഴി

കൊച്ചി : എസ്എഫ്ഐ പ്ര​വ​ർ​ത്ത​ക​നു​മാ​യ അ​ഭി​മ​ന്യു​വിന്‍റെ കൊലപാതകത്തിൽ കലാശിച്ചത് മുൻവൈരാഗ്യമെന്ന് ആർ.എസ്.എസ് പ്രവർത്തകനും പ്രവർത്തകനും മുഖ്യപ്രതിയുമായ സ​ജ​യ്​​ജി​ത്തിന്‍റെ മൊഴി. അഭിമന്യുവിന്‍റെ സഹോദരനും ഡി.​വൈ.​എ​ഫ്.​ഐ പ്ര​വ​ർ​ത്ത​ക​നുമാ​യ അ​ന​ന്തുവുമായി വൈ​രാ​ഗ്യം ഉണ്ടായിരുന്നു. അനന്തുവിനെ ആക്രമിക്കാനാണ് ഉ​ത്സ​വ കെ​ട്ടു​കാ​ഴ്​​ച നടന്ന ക്ഷേ​ത്ര​ത്തി​ൽ എത്തിയത്.എന്നാൽ, അനന്തുവിനെ കണ്ടെത്താനായില്ല. സ്ഥലത്തുണ്ടായിരുന്ന അ​ഭി​മ​ന്യുവു ​മായി തർക്കത്തിലേർപ്പെട്ടു. തുടർന്നുണ്ടായ സംഘര്‍ഷത്തിലാണ് അഭിമന്യുവിനെ കുത്തിക്കൊന്നതെന്നും സ​ജ​യ്​​ജി​ത്ത് മൊഴി നൽകി.

പ്ര​ധാ​ന പ്ര​തി ആ​ർ എ​സ് എ​സ് പ്ര​വ​ർ​ത്ത​ക​നാ​യ പ​ട​യ​ണി​വെ​ട്ടം പു​ത്ത​ൻ​പു​ര​ക്ക​ൽ സ​ജ​യ് ജി​ത്ത് (21 ) വ​ള്ളി​കു​ന്നം സ്വ​ദേ​ശി ജി​ഷ്ണു ത​മ്പി എ​ന്നി​വ​രെ​യാ​ണ് ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ഇ​ന്ന്ചോ​ദ്യം ചെ​യ്യു​ന്ന​ത്. സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ കൂ​ടി പി​ടി​യി​ലാ​യ​താ​യി സൂ​ച​ന​യു​ണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്ര​ധാ​ന പ്ര​തി സ​ജ​യ് ജി​ത്ത് ഇ​ന്ന​ലെ രാ​വി​ലെ കൊ​ച്ചി പാ​ലാ​രി​വ​ട്ടം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ നേ​രി​ട്ടെ​ത്തി കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു. ജി​ഷ്ണു വി​നെ വ​ള്ളി​കു​ന്നം പോ​ലീ​സ് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. കീ​ഴ​ട​ങ്ങി​യ സ​ജ​യ് ജിത്തി​നെ പാ​ലാ​രി​വ​ട്ടം പോ​ലീ​സ് രാ​ത്രി​യോ​ടെ അ​രൂ​ർ പൊ​ലീ​സി​ന് കൈ​മാ​റി.​ പി​ന്നീ​ട് ഇ​ന്ന് പു​ല​ർ​ച്ച​യോ​ടെ വ​ള്ളി​കു​ന്നം പോ​ലീ​സ് ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങു​ക​യും വ​ള്ളി​കു​ന്നം സ്റ്റേ​ഷ​നി​ൽ എ​ത്തി​ക്കു​ക​യു​മാ​യി​രു​ന്നു.

ക്ഷേ​ത്ര മൈ​താ​ന​ത്തുവ​ച്ച് അ​ഭി​മ​ന്യു​വി​നെ കു​ത്തി​യ​ത്‌ സ​ജ​യ് ജി​ത്താ​ണെ​ന്നാ​ണ് പോ​ലീ​സ് ക​ണ്ടെ​ത്ത​ൽ.​സ​ജ​യ് ജിത്തിന്‍റെ അ​ച്ഛ​നെ​യും സ​ഹോ​ദ​ര​നെ​യും ചോ​ദ്യം ചെ​യ്യു​ന്ന​തി​നാ​യി പൊ​ലീ​സ് സം​ഭ​വം ന​ട​ന്ന് മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തി​രു​ന്നു. വ​ള്ളി​കു​ന്നം പ​ട​യ​ണി​വെ​ട്ടം ക്ഷേ​ത്ര​ത്തി​ലെ വി​ഷു ഉ​ത്സ​വ ദി​ന​മാ​യ ബു​ധ​നാ​ഴ്ച രാ​ത്രി 9.30 നാ​ണ് നാ​ടി​നെ ന​ടു​ക്കി​യ അ​രും​കൊ​ല ന​ട​ന്ന​ത്. ക്ഷേ​ത്ര​വ​ള​പ്പി​ന് കി​ഴ​ക്കു​ള്ള മൈ​താ​ന​ത്തു​വെ​ച്ച് അ​ഭി​മ​ന്യു​വി​ന് കു​ത്തേ​ൽ​ക്കു​ക​യാ​യി​രു​ന്നു . വ​യ​റി​ന്‍റെ ഇ​ട​തു​ഭാ​ഗ​ത്ത് നാ​ല് സെ​ന്‍റി​മീ​റ്റ​ര്‍ വ​ലി​പ്പ​ത്തി​ലാ​ണ് കു​ത്തേ​റ്റി​രു​ന്ന​ത്.​

ആ​യു​ധം ക​ണ്ടെ​ത്താ​നും അ​ന്വേ​ഷ​ണ സം​ഘം ശ്ര​മം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.​പ്ര​ധാ​ന പ്ര​തി​യു​മാ​യി പോ​ലീ​സ് ഇ​തി​നാ​യി തെ​ളി​വെ​ടു​പ്പ് ന​ട​ത്തും.​വൈ​കു​ന്നേ​ര​ത്തോ​ടെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കാ​നും നീ​ക്ക​മു​ണ്ട്. അ​ഭി​മ​ന്യു​വി​ന്‍റെ സ​ഹോ​ദ​ര​നും ഡി.​വൈ.​എ​ഫ്.​ഐ. പ്ര​വ​ര്‍​ത്ത​ക​നു​മാ​യ അ​ന​ന്തു​വി​നെ തി​ര​ക്കി​യെ​ത്തി​യ സ​ജ​യ്ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​ക്ര​മം ന​ട​ത്തി​യ​ത്തു​ക​യാ​യി​രു​ന്നെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. ക​സ്റ്റ​ഡി​യി​ൽ ഉ​ള്ള പ്ര​തി​ക​ളെ ഇ​ന്ന് വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്താ​ൽ കൂ​ടു​ത​ൽ നി​ർ​ണ്ണാ​യ​ക വി​വ​ര​ങ്ങ​ൾ ല​ഭി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​നു​ള്ള​ത്. കേ​സി​ലെ അ​ഞ്ചു പ്ര​തി​ക​ളെ പോ​ലീ​സ് തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്.

​ചെ​ങ്ങ​ന്നൂ​ർ ഡി ​വൈ എ​സ് പി ​ആ​ർ ജോ​സ്,വ​ള്ളി​കു​ന്നം സി ​ഐ മി​ഥു​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് രൂ​പം ന​ൽ​കി​യാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്.​അ​ഭി​മ​ന്യു​വി​ന്‍റെ സം​സ്കാ​രം ഇ​ന്ന​ലെ വീ​ട്ടു​വ​ള​പ്പി​ൽ ന​ട​ന്നു. ഓ​ച്ചി​റ ചൂ​നാ​ട് വ​ഴി വി​ലാ​പ​യാ​ത്ര യാ​യി എ​ത്തി​ച്ച ഭൗ​തി​ക ശ​രീ​രം വ​ള്ളി​കു​ന്നം കി​ഴ​ക്ക് ലോ​ക്ക​ൽ ക​മ്മി​റ്റി ആ​ഫി​സ് അ​ങ്ക​ണ​ത്തി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​ന് വെ​ച്ചു. തു​ട​ർ​ന്ന് വീ​ട്ടി​ലെ​ത്തി​ച്ച ഭൗ​തി​ക ശ​രീ​രം ഉ​ച്ച ക​ഴി​ഞ്ഞ് വീ​ട്ടു​വ​ള​പ്പി​ൽ സം​സ്‌​ക​രി​ച്ചു.​

സി പി ​എം,ഡി ​വൈ എ​ഫ് ഐ ​നേ​താ​ക്ക​ന്മാ​രും പ്ര​വ​ർ​ത്ത​ക​രും ഉ​ൾ​പ്പ​ടെ വ​ൻ ജ​നാ​വ​ലി അ​ന്ത്യോ​പ​ചാ​രം അ​ർ​പ്പി​ക്കാ​ൻ എ​ത്തി​യി​രു​ന്നു.​വി​ലാ​പ​യാ​ത്ര ക​ട​ന്നു​പോ​കു​ന്ന​തി​നി​ട​യി​ൽ ഒ​രു വീ​ടി​ന് നേ​രെ ആ​ക്ര​മ​ണം ഉ​ണ്ടാ​യി . വ​ള്ളി​കു​ന്നം എം ​ആ​ർ ജം​ഗ്ക്ഷ​നി​ൽ മാ​ല​തി മ​ന്ദി​ര​ത്തി​ൽ ആ​ർ എ​സ് എ​സ് പ്ര​വ​ർ​ത്ത​ക​നാ​യ അ​ന​ന്ത കൃ​ഷ്ണ​ന്‍െ വീ​ടി​ന് നേ​രെ ആ​യി​രു​ന്നു ആ​ക്ര​മ​ണം .വീ​ടി​ന്റെ ജ​നാ​ല ചി​ല്ലു​ക​ൾ എ​റി​ഞ്ഞ് ത​ക​ർ​ത്തു.​ പോ​ർ​ച്ചി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന സ്കൂ​ട്ട​റു​ക​ൾ ന​ശി​പ്പി​ക്കു​ക​യും ചെ​യ്തു.​സം​ഭ​വ​ത്തി​ൽ വ​ള്ളി​കു​ന്നം പോ​ലീ​സ് കേ​സെ​ടു​ത്തു.

Top