ഭീതിമൂലം അസിഫയുടെ വീട്ടുകാര്‍ ജമ്മുവിട്ടു; കോടതിയില്‍ ഹാജരാകരുതെന്ന് വനിതാ അഭിഭാഷകയ്ക്കു ഭീഷണി; സംഭവത്തിനു പിന്നില്‍ പാക്കിസ്ഥാനെന്നു ബിജെപി നേതാവ്

ശ്രീനഗർ: പ്രായപൂർത്തിയാവാത്ത പെണ്‍കുട്ടികളെ മാനഭംഗപ്പെടുത്തുന്നവർക്ക് വധശിക്ഷ ഉറപ്പാക്കുന്ന നിയമം നിർമിക്കുമെന്ന് ജമ്മുകാഷ്മീർ മുഖ്യമന്ത്രി മെഹബൂബ മുഫ്തി. കത്വയിലെ എട്ടുവയസുകാരി ആസിഫയുടെ അവസ്ഥ മറ്റൊരു കുട്ടിക്കും ഇനിയൊരിക്കലും ഉണ്ടാവരുതെന്നും മെഹബൂബ ട്വീറ്റ് ചെയ്തു. ആസിഫയുടെ കേസാവണം ഇത്തരത്തിലെ ഏറ്റവും ഒടുവിലത്തേതെന്നും അവർ കൂട്ടിച്ചേർത്തു. എട്ടുവയസുകാരി  ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. സംഭവത്തിൽ കാഷ്മീരിൽ വലിയ പ്രതിഷേധമാണ് ഉയർന്നുവരുന്നത്. ഇതോടെ പിഡിപി ജനപ്രതിനിധികളുടെ യോഗം മെഹബൂബ മുഫ്തി വിളിച്ചിട്ടുണ്ട്. വരുന്ന ശനിയാഴ്ചയാണ് പാർട്ടി യോഗം ചേരുക.

ജമ്മു കാഷ്മീരിലെ കത്വയിൽ എട്ടു വയസുള്ള  ബാലികയെ എട്ടു പേർ കൂട്ട ബലാത്സംഗം നടത്തി കൊലപ്പെടുത്തിയ സംഭവം രാഷ്ട്രീയ-ക്രമസമാധാന പ്രശ്നമായി വളരുന്നു. പ്രധാന പ്രതിപക്ഷ കക്ഷിയായ നാഷണൽ കോണ്‍ഫറൻസും മുസ്ലിം ബകർവാൾ വിഭാഗവും സർക്കാരിനെതിരേ തെരുവിലിറങ്ങി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കോടതിയിൽ കുറ്റപത്രം സമർപ്പിക്കുന്നതു തടഞ്ഞതിന് ഏതാനും അഭിഭാഷകർക്കെതിരേ പോലീസ് കേസെടുത്തതിൽ പ്രതിഷേധിച്ച് അഭിഭാഷകർ ഇന്നലെ ബന്ദാചരിച്ചിരുന്നു. സംഘർഷാവസ്ഥ വ്യാപിച്ചതോടെ മുഖ്യമന്ത്രി മെഹബൂബ മുഫ്തി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിനെ കണ്ട് കാര്യങ്ങൾ വിശദീകരിച്ചു. മെഹബൂബ സർക്കാരിലെ രണ്ടു ബിജെപി മന്ത്രിമാർ പോലീസിനെ കുറ്റപ്പെടുത്തിയതോടെ ഭരണസഖ്യത്തിലും ഭിന്നത പ്രകടമായി.

“മനുഷ്യർ എന്ന നിലയിൽ നമ്മൾ ആ പെണ്‍കുട്ടിയോട്തെറ്റുചെയ്തു. പക്ഷേ, അവൾക്കു നീതി നിഷേധിക്കപ്പെടില്ലന’’എന്നു കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.കെ. സിംഗ് ട്വിറ്ററിലൂടെ അഭിപ്രായപ്പെട്ടെങ്കിലും പ്രതിപക്ഷം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ ശക്തമായി രംഗത്തുണ്ട്.

“മകളെ രക്ഷിക്കൂ, മകളെ പഠിപ്പിക്കൂ” എന്ന മുദ്രാവാക്യം പ്രധാനമന്ത്രി “ബിജെപിയിൽനിന്നു മകളെയും മകളുടെ അച്ഛനെയും രക്ഷിക്കൂ”എന്നാക്കണമെന്നു കത്വ, ഉന്നാവോ സംഭവങ്ങൾ പരാമർശിച്ച് പ്രതിപക്ഷം പരിഹസിച്ചു. നിസഹായരായ ഇരകൾ നീതിക്കു വേണ്ടി വിലപിക്കുന്പോൾ ബി.ജെ.പിക്കാർ പ്രതികളെ രക്ഷിക്കാനുള്ള തന്ത്രപ്പാടിലാണെന്നു കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുർജേവാല പറഞ്ഞു.

ജമ്മു കാഷ്മീരിലെ കത്വയിൽ എട്ടുവയസുകാരി ക്രൂരപീഡനത്തിന് ഇരയായ കേസിൽ കോടതിയിൽ ഹാജരാകുന്നതിൽ തനിക്കു ഭീഷണിയുണ്ടെന്നു വനിതാ അഭിഭാഷക. അഭിഭാഷക ദീപിക എസ്. രജാവത്താണ് ഈ വെളിപ്പെടുത്തൽ നടത്തിയത്. സഹപ്രവർത്തകരിൽനിന്നും ബാർ അസോസിയേഷനിൽനിന്നും ഭീഷണിയുണ്ടായതായാണ് ദീപികയുടെ പരാതി.

കേസിൽ പെണ്‍കുട്ടിയുടെ പിതാവിനുവേണ്ടി കോടതിയിൽ ഹാജരാകേണ്ടത് ദീപികയാണ്. ഇതിനു മുന്പാണ് കാഷ്മീർ ഹൈക്കോടതിയിൽവച്ച് ബാർ അസോസിയേഷൻ പ്രസിഡന്‍റ് പരസ്യമായി ദീപികയ്ക്കു നേരെ ഭീഷണി മുഴക്കിയത്. താൻ കേസ് ഏറ്റെടുക്കുന്നുവെന്ന് അറിഞ്ഞതോടെ ബാർ റൂമുകളിൽനിന്ന് വെള്ളംപോലും നൽകരുതെന്ന് അഭിഭാഷകർ പറഞ്ഞതായി ദീപിക പരാതിപ്പെടുന്നു.

കഴിഞ്ഞ ജനുവരി 10നാണ് കത്വയിൽ എട്ടുവയസുകാരി  ക്രൂരപീഡനത്തിന് ഇരയായത്. പെണ്‍കുട്ടിയെ മയക്കുമരുന്നു നൽകി ഉറക്കിയശേഷം ക്ഷേത്രത്തിനകത്ത് വച്ച് നിരവധി ദിവസങ്ങളിലായി എട്ടുപേർ ചേർന്ന് ബലാത്സംഗം ചെയ്യുകയും പിന്നീട് കൊലപ്പെടുത്തുകയുമായിരുന്നു.

കഴിഞ്ഞ ദിവസം ക്രൈം ബ്രാഞ്ച് കുറ്റപത്രം സമർപ്പിക്കാൻ കോടതിയിലെത്തുന്നതു തടയാൻ ചില അഭിഭാഷകർ ശ്രമിച്ചിരുന്നു. പ്രതികളെ പിന്തുണച്ച് രണ്ട് ബിജെപി എംഎൽഎമാർ റാലിയും നടത്തുകയുണ്ടായി. റാലിയിൽ പങ്കെടുത്തവർ ദേശീയ പതാകകൾ ഉയർത്തിയതു വിവാദമായിരുന്നു.

എട്ടുവയസുകാരി കൂട്ടമാനഭംഗത്തിനിരയായി കൊല്ലപ്പെട്ട കകത്വ സംഭവം വർഗീയവത്കരിക്കാനും ചിലർ ശ്രമിച്ചു. ന്യൂനപക്ഷ വിഭാഗമായ ‍കുട്ടിക്കു നേരിടേണ്ടിവന്ന ദുരനുഭവത്തിനെതിരേ സ്വസമുദായക്കാരും രാജ്യത്തെ പ്രതിപക്ഷവും ഒറ്റക്കെട്ടായി രംഗത്തെത്തി. എന്നാൽ സംഭവത്തിൽ പ്രതിക്കൂട്ടിലായവർക്കുവേണ്ടി കൊടിപിടിക്കാനും ആളുകളെത്തിയതെന്നതാണു വിചിത്രം.

ഹിന്ദു ഏകതാ മഞ്ച് എന്ന സംഘടനയ്ക്കു കീഴിൽ അണിനിരന്നവരെ പിന്തുണയ്ക്കാൻ ജമ്മു കാഷ്മീരിലെ മെഹബൂബ മുഫ്തി സർക്കാരിലെ ബിജെപി പ്രതിനിധികളായ രണ്ട് മന്ത്രിമാരുമുണ്ടായിരുന്നു. കുറ്റക്കാർക്ക് അനുകൂലമായി വാദിക്കാൻ ജമ്മു ബാർ അസോസിയേഷൻ അംഗങ്ങളായ അഭിഭാഷകരുമെത്തിയെന്നതാണ് ഏറെ ശ്രദ്ധേയം.

രാഷ്‌‌ട്രീയ സമ്മർദത്തിനു വഴങ്ങിയാണ് അറസ്റ്റ് എന്നും സിബിഐ അന്വേഷണം വേണമെന്നുമായിരുന്നു അഭിഭാഷകരുടെ ആവശ്യം. പ്രതികൾക്കെതിരായ കുറ്റപത്രം സമർപ്പിക്കുന്നതു തടയാനും അഭിഭാഷകർ തുനിഞ്ഞു. കത്വ ബാർ അസോസിയേഷൻ പ്രസിഡന്‍റിന്‍റെ നേതൃത്വത്തിലായിരുന്നു കുറ്റപത്ര സമർപ്പണം തടസപ്പെടുത്താൻ ശ്രമിച്ചത്.

നിയമനടപടികൾ തടസപ്പെടുത്താനല്ല തങ്ങൾ ഉദ്ദേശിച്ചതെന്നും ക്രൈംബ്രാഞ്ചിന്‍റെ കുറ്റപത്രത്തിലെ പൊരുത്തക്കേടുകൾ ഉന്നയിക്കുക മാത്രമാണു ചെയ്തതെന്നുമായിരുന്നു പിന്നീടുള്ള വിശദീകരണം. കേസ് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ ബാർ അസോസിയേഷൻ ബുധനാഴ്ച സംസ്ഥാന ഹർത്താലിനും ആഹ്വാനം ചെയ്തിരുന്നു.

ബോളിവുഡിലും പ്രതിഷേധം. മനുഷ്വത്യരഹിതം, വെറുപ്പുളവാക്കുന്നത്, വിറങ്ങലിപ്പിക്കുന്നത് എന്നിങ്ങനെയാണു കത്വ, ഉന്നാവോ സംഭവങ്ങളെ ബോളിവുഡിലെ പ്രമുഖതാരങ്ങൾ വിമർശിച്ചത്. കുറ്റക്കാർക്കെതിരേ സർക്കാർ ഉടൻ നടപടി സ്വീകരിക്കണമെന്നും താരലോകം ആവശ്യപ്പെട്ടു.

ടെന്നീസ് താരം സാനിയ മിർസയുൾപ്പെടെ പ്രമുഖരും പ്രതിഷേധത്തിന്‍റെ മുൻനിരയിലുണ്ട്.ചലച്ചിത്രതാരം അക്ഷയ്കുമാർ, ഫർഹാൻ അക്തർ, അഭിഷേക് ബച്ചൻ തുടങ്ങിയ പ്രമുഖർ കുറ്റവാളികൾക്കെതിരേ കർക്കശ നടപടി വേണമെന്ന് ആവശ്യപ്പെട്ടു. സോനം കപൂർ, അർജുൻ കപൂർ, രണ്‍വീർ ഷോറെ, റിച്ച ചദ്ദ തുടങ്ങിവരും പ്രതിഷേധിച്ചു. മതത്തിന്‍റെ പേരിൽ മാനഭംഗത്തെ രാഷ്‌‌ട്രീയവത്കരിക്കുന്ന നീക്കത്തെ താരങ്ങൾ അപലപിക്കുകയും ചെയ്തു.

അതീവദുഃഖകരമായ സംഭവത്തെക്കുറിച്ച് ഒട്ടേറെ ചോദ്യങ്ങളോടെയാണ് സാനിയ മിർസയുടെ ഫേസ്ബുക്ക് പോസ്റ്റ്. ജാതിയും മതവും വർഗവുമെല്ലാം മാറ്റിവെച്ച് ഈ എട്ടുവയസുകാരിക്കുവേണ്ടി പോരാടാൻ നമുക്കായില്ലെങ്കിൽ ലോകത്ത് മറ്റൊന്നും നാം ചെയ്യേണ്ടതില്ല. നീതിയും നിയമവും നടപ്പാക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാൻ നീതി ആവശ്യമാണെന്നും സാനിയ മിർസ ട്വിറ്ററിൽ പറഞ്ഞു.

ഖാണ്ട്‌വ (മധ്യപ്രദേശ്) : പ്രധാനമന്ത്രി താങ്കൾക്കെങ്ങനെ നിശബ്ദനായിരിക്കാൻ കഴിയുന്നു എന്ന ് എൻസിപി എംപി സുപ്രിയ സുലേഖ. ഒരു വശത്ത് ബേട്ടി ബച്ചാവോ എന്നു പറയുകയും ചെയ്യുന്നു. എന്നിട്ടാണിത്. സുപ്രിയ ട്വീറ്ററിൽ കുറിച്ചു.

അതേസമയം മാനഭംഗത്തി നിരയായി പെൺകുട്ടി കൊലചെയ്യ പ്പെട്ട സംഭവത്തിന ു പിന്നിൽ പാക്കിസ്ഥാന്‍റെ കൈ ഉണ്ടെന്നു മധ്യപ്രദേശിലെ ബിജെപി സംസ്ഥാന അധ്യക്ഷൻ നന്ദ് കുമാർ സിംഗ് ചൗഹാൻ. ജമ്മുവിൽ എട്ടുവയസു കാരിയെ പൈശാചികമായി മാനഭംഗ പ്പെടുത്തി കൊന്നതിന്‍റെ പേരിൽ രാജ്യം തലകുനിച്ചു നില്ക്കുന്നതിനി ടെയാണ് നേതാവിന്‍റെ പ്രസ്താവന. ജനങ്ങളെ തമ്മിലടിപ്പി ക്കാൻ പാക്കിസ്ഥാൻ ആസൂത്രണം ചെയ്തതാകാമെന്നും അദ്ദേഹം പറഞ്ഞു.

Top