അഭിമന്യുവിനെ കുത്തിക്കൊന്നയാള്‍ ബാംഗ്ലൂര്‍ വിമാനത്താവളം വഴി വിദേശത്തേയ്ക്ക് കടന്നതായി റിപ്പോര്‍ട്ട്

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥിയും എസ്എഫ്‌ഐ നേതാവുമായ അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതി രാജ്യം വിട്ടതായി സൂചന. ബെംഗളൂരു വിമാനത്താവളം വഴി വ്യാജ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് വിദേശത്തേക്ക് കടന്നെന്നാണ് അന്വേഷണ സംഘത്തിന്റെ സംശയം.

എന്നാല്‍ ആരാണ് കടന്നതെന്നോ, ഏത് പാസ്‌പോര്‍ട്ട് ഉപയോഗിച്ചാണ് കടന്നതെന്നോ പൊലീസിന് സ്ഥിരീകരിക്കാന്‍ സാധിച്ചിട്ടില്ല. പ്രതികളുടെ വിവരങ്ങള്‍ പൊലീസിന്റെ കൈവശം ഉണ്ടെങ്കിലും വ്യാജ രേഖകള്‍ ഉപയോഗിച്ചാവും കടന്നതെന്നാണ് സംശയിക്കുന്നത്. അതേസമയം വിദേശത്തേക്ക് കടന്നിട്ടുണ്ടെങ്കില്‍ അയാള്‍ അഭിമന്യുവിനെ കൊലപ്പെടുത്തിയ ആള്‍ തന്നെയാവുമെന്നാണ് പൊലീസിന്റെ നിഗമനം

കൊച്ചി സിറ്റി പൊലീസിലെ ഉന്നത നേതൃത്വമാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പങ്കുവച്ചത്. അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ ഇന്നലെ പിടിയിലായ അനസിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കേസിന്റെ ഗൂഢാലോചനയില്‍ പങ്കാളികളെന്ന് കരുതുന്ന 30 ഓളം പേര്‍ പൊലീസ് കസ്റ്റഡിയിലാണ്.

Latest
Widgets Magazine