കാഴ്ചയില്‍ കശ്മീരി; അമോല്‍ സിംഗെന്ന പേര്; കശ്മീരിലെ പോലീസിനെതിരെ പ്രതിഷേധിച്ചു; എബിവിപി പ്രവര്‍ത്തകര്‍ വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദ്ദിച്ചു

Amol-Singh

ഹൈദരാബാദ്: കാഴ്ചയില്‍ കശ്മീരിയെ പോലെ തോന്നിയ വിദ്യാര്‍ത്ഥിയെ എബിവിപി പ്രവര്‍ത്തകര്‍ തല്ലിചതച്ചു. ഹൈദരാബാദ് സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിയെയാണ് എബിവിപി പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചത്. 25ഓളം എബിവിപി പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചെന്ന് വിദ്യാര്‍ത്ഥി പറയുന്നു.

അമോല്‍ സിംഗ് എന്ന ഗവേഷക വിദ്യാര്‍ത്ഥിക്കാണ് ക്രൂര മര്‍ദ്ദനം ഏറ്റുവാങ്ങേണ്ടി വന്നത്. കശ്മീരിലെ പൊലീസ് അതിക്രമത്തിനെതിരായ പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്ത ശേഷം ഹോസ്റ്റലിലേക്ക് മടങ്ങുന്നതിനിടെയാണ് അമോലിന് മര്‍ദ്ദനമേറ്റത്. പാട്യാല സ്വദേശിയായ അമോല്‍ സിംഗ് ഏതാനും മാസം മുമ്പാണ് പിഎച്ച്ഡി പൂര്‍ത്തിയാക്കി മടങ്ങിയത്. കശ്മീര്‍ സംഘര്‍ഷം രൂക്ഷമായപ്പോള്‍ രാഷ്ട്രീയത്തില്‍ സജീവമായ അമോല്‍ കാംപസില്‍ ഈ വിഷയം ചര്‍ച്ചയാക്കി. ഇതിനായി എത്തിയതായിരുന്നു അമോല്‍ സിംഗ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഈ സമയത്തണ് കശ്മീരില്‍ നിന്നുള്ള ബിലാല്‍ എന്ന വിദ്യാര്‍ത്ഥിയാണെന്ന് ആരോപിച്ച് അമോലിനെ എബിവിപിക്കാര്‍ മര്‍ദ്ദിച്ചത്. അമോലിനെ ഹോസ്റ്റലില്‍ കയിറിയും മര്‍ദ്ദിച്ചു. ആ രാജ്യദ്രോഹി എവിടെ എന്ന് ചോദിച്ചു കൊണ്ടാണ് എബിവിപി പ്രവര്‍ത്തകര്‍ ഹോസ്റ്റലിലേക്ക് എത്തിയതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.

അതേസമയം കശ്മീര്‍ വിഷയത്തില്‍ പ്രതികരിച്ച എബിവിപി പ്രവര്‍ത്തകരെ അമോല്‍ സിംഗും സുഹൃത്തുക്കളുമാണ് മര്‍ദ്ദിച്ചതെന്ന് എബിവിപി നേതാവ് എന്‍.സുശീല്‍ കുമാര്‍ ആരോപിച്ചു. ഇടത് അനുകൂല വിദ്യാര്‍ത്ഥികള്‍ തങ്ങളെ ആക്രമിച്ചു. തങ്ങള്‍ വിളിച്ച ഭാരത് മാതാ കീ ജയ് മുദ്രാവാക്യത്തിന് മറുപടിയായി അവര്‍ കശ്മീരിന് സ്വാതന്ത്ര്യം വേണമെന്ന മുദ്രാവാക്യം വിളിച്ചുവെന്നും സുശീല്‍ കുമാര്‍ ആരോപിച്ചു.

Top