കോണ്‍ഗ്രസ് നേതാവിന്റെ 10 വയസ്സുകാരി മകളെ പീഡിപ്പിച്ചു കൊല്ലുമെന്നു പറഞ്ഞ യുവാവ് പിടിയില്‍

അഹമ്മദാബാദ്: കോണ്‍ഗ്രസ് വക്താവ് പ്രിയങ്ക ചതുര്‍വേദിയുടെ 10 വയസ്സുകാരിയായ മകളെ മാനഭംഗത്തിനിരയാക്കുമെന്ന് സമൂഹമാധ്യമത്തിലൂടെ ഭീഷണിപ്പെടുത്തിയ ആള്‍ അറസ്റ്റിലായി. മുംബൈ പോലീസാണ് ‘@girishk1605’ എന്ന ട്വിറ്റര്‍ അക്കൗണ്ട് കൈകാര്യം ചെയ്തിരുന്ന ആളെ അറസ്റ്റ് ചെയ്തത്. ഇയാള്‍ അഹമ്മദാബാദ് സ്വദേശിയാണ്.

കോണ്‍ഗ്രസ് വനിതാ നേതാവിന്റെ പ്രായപൂര്‍ത്തിയാവാത്ത മകള്‍ക്കു നേരെയായിരുന്നു ഭീഷണി. ഐടി ആക്ട് പ്രകാരവും പോക്‌സോ നിയമപ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്. മുംബൈ പോലീസ് പ്രതിയെ അഹമ്മദാബാദ് കോടതിയില്‍ ഹാജരാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കഴിഞ്ഞ ഞായറാഴ്ചയാണ് ട്വിറ്ററിലൂടെ ഭീഷണിയുണ്ടായത്. വനിതാ നേതാവ് ഗൊരേഗാവ് പോലീസ് സ്റ്റേഷനില്‍ ഇതു സംബന്ധിച്ച് പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

Top