Connect with us

Crime

പെൺകുട്ടിയെ ദിവസങ്ങളോളം ക്ഷേത്രത്തിൽ വച്ച് ക്രൂരമായ പീഡനത്തിന് ഇരയാക്കിയ കത്വ കൂട്ട ബലാത്സംഗ കേസിന്‍റെ നാള്‍ വഴികൾ

Published

on

ന്യുഡൽഹി :രാജ്യത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച കത്വയില്‍ എട്ടു വയസുകാരിയെ ലൈംഗികമായി ആക്രമിച്ച് കൊന്ന കേസില്‍ സാഞ്ചിറാം അടക്കം ആദ്യ മൂന്നു പ്രതികള്‍ക്ക് ജീവപര്യന്തം. മറ്റു 3 പ്രതികള്‍ക്ക് 5 കഠിന തടവിനും കോടതി ഉത്തരവിട്ടു. പത്താന്‍കോട്ട് സെഷന്‍സ് കോടതിയുടേതാണ് ഉത്തരവ്.പര്‍വേശ് കുമാര്‍, ദീപക് ഖജൂരിയ എന്നിവര്‍ക്കാണ് ജീവപര്യന്തം. ആനന്ദ് ദത്ത, സുരേന്ദര്‍ വര്‍മ്മ, തിലക് രാജ് എന്നീ പ്രതികള്‍ക്കാണ് കോടതി അഞ്ച് വര്‍ഷം തടവ് വിധിച്ചത്. സമൂഹ മനസാക്ഷിയെ ന്നൊകെ ഞട്ടിച്ച സംഭവമായിരുന്നു ഇത്. പ്രതികളെ രക്ഷിക്കാൻ നടത്തിയ എല്ലാ ഗൂഢനീക്കങ്ങളും ജനകീയ പ്രതിഷേധത്തിന് മുന്നിൽ തകർന്നു

2018 ജനുവരിയിലാണ് രാജ്യവ്യാപക പ്രതിഷേധങ്ങൾ സൃഷ്ടിച്ച കത്വ കുട്ട ബലാത്സംഗം നടന്നത്. ജനുവരി 10ന് കാണാതായ നാടോടി കുടുംബത്തിലെ എട്ടു വയസ്സുകാരിയുടെ മൃതദേഹം 17ന് കണ്ടെത്തുകായിരുന്നു. അതിക്രൂരമായ ബലാൽസംഗത്തിന് ഇര ആയാണ് പെൺകുട്ടി കൊല്ലപ്പെട്ടത്. പെൺകുട്ടിയുടെ മാതാപിതാക്കൾ അടങ്ങുന്ന ബകർവാൾ നാടോടി വിഭാഗത്തെ ഗ്രാമത്തിൽ നിന്നും തുരത്തിയോടിക്കുന്നതിനാണ് പെൺകുട്ടിയെ ദിവസങ്ങളോളം പ്രദേശത്തെ ക്ഷേത്രത്തിൽ വച്ച് ക്രൂരമായ പീഡനത്തിന് ഇരയാക്കിയത്. മയക്ക് മരുന്ന് നൽകിയായിരുന്നു പീഡനം.ഇതിന് ശേഷം ശ്വാസം മുട്ടിച്ചും കല്ലു കൊണ്ട് തലയക്കടിച്ച് കൊലപെടത്തുകായിരുന്നു. ഏഴു ദിവസം പെൺകുട്ടി ക്രുരമായ പീഡനത്തിനിരയായത്. കഞ്ചാവ് നൽകിയായിരുന്നു പീഡനം. വലിയ അളവിൽ മയക്ക് മരുന്ന് ഗുളികൾ നൽകിയതും ഭക്ഷണം കഴിക്കാതിരുന്നതും പെൺകുട്ടിയെ കോമ അവസ്ഥയിൽ എത്തിച്ചിരുന്നു.

മൃതദേഹം കണ്ടെത്തുമ്പോൾ കുട്ടിയെ കാണാതായിട്ട് ഒരാഴ്ച്ച കഴിഞ്ഞിരുന്നു. 60 വയസുകാരനും ഗ്രാമമുഖ്യനും റവന്യൂവകുപ്പിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥനും സമീപത്തെ ക്ഷേത്രത്തിലെ പൂജാരിയുമായ സാഞ്ചിറാം, സ്പെഷൽ പൊലീസ് ഓഫിസർ ദീപക് ഖജൂരിയ, സാഞ്ചിറാമിന്‍റെ മകൻ വിശാൽ ജംഗോത്ര, ഹെഡ് കോൺസ്റ്റബിൾ തിലക് രാജ്, സ്പെഷൽ പൊലീസ് ഓഫീസർ സുരീന്ദർ കുമാർ, ഹീരാ നഗർ പൊലീസ് സ്റ്റേഷനിലെ എസ്ഐ ആനന്ദ് ദത്ത എന്നിവരെ കൂടാതെ സമീപത്തെ സ്കൂളിലെ പ്യൂണിന്‍റെ മകനായ പതിനഞ്ചുകാരനും ഇയാളുടെ സഹായിയായ പർവേഷ് കുമാറും ഉള്‍പ്പെടെ എട്ടു പേരാണ് കേസിലെ പ്രതികള്‍. ഇതിൽ ഒരു കുറ്റവാളിയെ പെൺകുട്ടിയെ പീഡിപ്പിക്കുന്നതിനായി മീററ്റിൽ നിന്നും വിളിച്ചു വരുത്തുകായിരുന്നു. പ്രതികളെ രക്ഷിക്കാൻ നീക്കം ഉണ്ടായത് വ്യാപകമായ പ്രതിഷേധത്തിന് കാരണമായിരുന്നു.

സാഞ്ജി റാമിന്റെ മകന്‍ വിശാലിനെ കോടതി വെറുതെ വിട്ടിരുന്നു. കുറ്റകൃത്യം നടക്കുന്ന സമയത്ത് താന്‍ ഉത്തര്‍പ്രദേശിലെ മീററ്റ് ജില്ലയില്‍ പരീക്ഷയെഴുതുകയായിരുന്നെന്ന് വിശാല്‍ വാദിച്ചിരുന്നു. ഇതിന് തെളിവുകളും ഹാജരാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് വിശാലിനെ വെറുതെ വിട്ടത്.

സഞ്ജി റാമിനു പുറമേ ആനന്ദ് ദത്ത, പര്‍വേഷ് കുമാര്‍, ദീപക് ഖജൂരിയ, സുരേന്ദര്‍ വര്‍മ്മ, തിലക് രാജ് എന്നിവരും കേസില്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. സഞ്ജി റാം സൂക്ഷിപ്പുകാരനായ ക്ഷേത്രത്തിലാണ് പെണ്‍കുട്ടിയെ ദിവസങ്ങളോളം തടവിലിടുകയും ലൈംഗികമായി ആക്രമിക്കുകയും ചെയ്തത്. സഞ്ജി റാമിന്റെ ബന്ധുവാണ് ആനന്ദ് ദത്ത്. സ്പെഷ്യല്‍ ഓഫീസര്‍മാരായ ദീപക് ഖജൂരി, സുരേന്ദര്‍ വര്‍മ്മ, അവരുടെ സുഹൃത്ത് പര്‍വേശ് കുമാര്‍ എന്നിവര്‍ പ്രതികളെ രക്ഷിക്കാന്‍ ശ്രമിച്ചെന്നും കണ്ടെത്തിയിരുന്നു.

2018 ജനുവരിയിലായിരുന്നു രാജ്യമനസാക്ഷിയെ ഞെട്ടിച്ച സംഭവം. ജനുവരി 17നാണ് എട്ടുവയസുകാരിയായ പെണ്‍കുട്ടിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കേസില്‍ അന്വേഷണം നടത്തിയ പൊലീസ് പെണ്‍കുട്ടി സമീപത്തെ ക്ഷേത്രത്തില്‍വെച്ച് ലൈംഗികമായി ആക്രമിക്കപ്പെടുകയും പിന്നീട് കൊല്ലപ്പെടുകയുമായിരുന്നെന്ന് കണ്ടെത്തിയിരുന്നു.

ഹിന്ദു ഭൂരിപക്ഷ പ്രദേശത്ത് താമസിക്കാനെത്തിയ മുസ്ലിം കുടുംബങ്ങളെ ഭയപ്പെടുത്തി ഓടിക്കാനാണ് എട്ടുവയസുള്ള പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതെന്നാണ് ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വ്യക്തമാക്കിയത്. സമീപത്തെ ക്ഷേത്രത്തിലെ മേല്‍നോട്ടക്കാരനാണ് സംഭവത്തിന്റെ സൂത്രധാരനെന്നും കുറ്റപത്രത്തിലുണ്ട്.

ജനുവരി പത്തിന് രസനയിലെ വീടിന് പരിസരത്ത് നിന്ന് കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം ഏഴു ദിവസങ്ങള്‍ക്ക് ശേഷമാണ് പരിസരത്തെ വനപ്രദേശത്തുനിന്നും ലഭിച്ചത്.

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയവർ പെൺകുട്ടിക്ക് നീതി ലഭിക്കുന്നതിനായി തെരുവിലിറങ്ങി. സമർദത്തെ തുടർന്ന് പ്രതികളെ അറസ്റ്റ ചെയ്തുവെങ്കിലും ഇതിന് എതിരെ ജമ്മു കശ്മീരിലെ രണ്ട് ബി.ജെ.പി മന്ത്രിമാർ രംഗത്ത് എത്തിയിരുന്നു. തീവ്ര ഹിന്ദു സംഘടനകളും പ്രതിഷേധ മാർച്ച് നടത്തി. ഇതിനെ എല്ലാം അവഗണിച്ചാണ് പോലിസ് കുറ്റപത്രം സമർപ്പിച്ചത്. സുരക്ഷാ കാരണങ്ങളാൽ കശ്മീരിൽ നിന്നും പഞ്ചാബിലെ പഠാൻ കോട്ടിലേക്ക് വിചാരണ മാറ്റിയിരുന്നു. കേസിലെ രഹസ്യ വിചാരണ ജൂൺ മുന്നിനാണ് അവസാനിച്ചത്.കടുത്ത ഭീഷണികൾ അവഗണിച്ചും ഇരയ്ക്ക് നീതി ലഭിക്കാനായി പോരാടിയ അഭിഭാഷക ദീപിക രജാവത്തിന്‍റെ നിലപാടും കേസിൽ നിർണ്ണായകമായി.

Kerala27 mins ago

കേരള ഘടകത്തില്‍ ഉന്നതസ്ഥാനവും ഉപതെരഞ്ഞെടുപ്പില്‍ സീറ്റും ലക്ഷ്യം..!! അബ്ദുള്ളക്കുട്ടി പിടിക്കുന്നത് വലിയകൊമ്പില്‍

Kerala1 hour ago

പ്രളയ ദുരിതാശ്വാസത്തിന് പണമില്ലാതെ കേരളം: ധൂര്‍ത്തിന്റെ തൂക്കമൊപ്പിച്ച് ചീഫ് വിപ്പ് പദവി വഹിക്കാന്‍ സിപിഐ

Crime2 hours ago

പശുവിന്റെ പേരില്‍ തീവ്ര ഹിന്ദുക്കളുടെ അഴിഞ്ഞാട്ടം കേരളത്തിലും..!! കാസര്‍ഗോഡ് യുവാക്കളെ മര്‍ദ്ദിച്ച് പണവും വാനും തട്ടിയെടുത്തു

Kerala5 hours ago

കണ്ണൂരിന്‍ പൊന്‍ താരകമായ് പി.ജയരാജന്‍ വീണ്ടും ഉദിച്ചുയരുന്നു; പ്രതിസന്ധികളില്‍ പതറുന്ന പാര്‍ട്ടിയെ തുണയ്ക്കാന്‍ നേതൃത്വത്തിലേയ്ക്ക്

Kerala6 hours ago

അബ്ദുള്ളക്കുട്ടി മോദിയെക്കണ്ടു..!! അമിത് ഷായുമായും കൂടിക്കാഴ്ച്ച; ബിജെപി പ്രവേശനം വിശദമാക്കാതെ നിലപാട്

Crime6 hours ago

ആറുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന പ്രതിയെ വെടിവച്ചിട്ടു; യുപി സിഹം അജയ്പാല്‍ ശര്‍മ സോഷ്യല്‍ മീഡിയയില്‍ താരമാകുന്നു

National6 hours ago

സര്‍ക്കാരുമായി അഭിപ്രായ വ്യത്യാസം: ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണറും രാജിവച്ചു..!! മോദി സർക്കാരിനെതിരെ പരസ്യ പ്രസ്താവന നടത്തിയിരുന്നു

Crime7 hours ago

ആദിവാസി യുവതിയ്ക്ക് നേരെ സിപിഎം പ്രവർത്തകരുടെ അതിക്രമം: പട്ടികവർഗ്ഗ നിയമപ്രകാരം രണ്ടുപേർ പിടിയിൽ

National10 hours ago

ഭീകരന്‍ മസൂദ് അസര്‍ തങ്ങിയ ആശുപത്രിയില്‍ വന്‍ സ്‌ഫോടനം; മാധ്യമങ്ങളെ പ്രവേശിപ്പിക്കാതെ പാകിസ്ഥാന്‍

Kerala10 hours ago

കോടിയേരി പറഞ്ഞത് പച്ചക്കള്ളം..!! കേസൊതുക്കാന്‍ വിനോദിനി ശ്രമിച്ചു; മധ്യസ്ഥനായ അഭിഭാഷകന്‍ രംഗത്ത്

Crime1 week ago

തൃശൂര്‍ ബറ്റാലിയനില്‍ തുടങ്ങിയ ബന്ധം: സാമ്പത്തിക ഇടപാടുകളും; കലഹം ആരംഭിച്ച കാരണം അന്വേഷിച്ച് പോലീസ്

Crime4 weeks ago

മുടിഞ്ഞു പോകും ,നീയും നിന്റെ കുടുംബവും നശിച്ചുപോകും !..ഭയം വിതച്ച് മനുഷ്യമനസുകളിൽ വിഷ വിത്തുകൾ വിതക്കുന്ന വൈദികനെ അയർലണ്ടിൽ ബാൻ ചെയ്യണം -ഒപ്പുശേഖരണവുമായി ക്രിസ്ത്യൻ വിശ്വാസികൾ

Entertainment1 week ago

ദാമ്പത്യബന്ധം വേര്‍പെടുത്തിയ ശേഷം റിമി കഴിയുന്നത് ഇങ്ങനെ; വേദിയിലെ ഊര്‍ജ്ജം ജീവിതത്തിലും ആവര്‍ത്തിച്ച് ഗായിക

Crime1 week ago

സൗമ്യയുമായി അടുപ്പമുണ്ടായിരുന്നെന്ന് വെളിപ്പെടുത്തൽ; തര്‍ക്കം വ്യക്തിവൈരാഗ്യമായി മാറിയെന്ന് അജാസിൻ്റെ മൊഴി

Kerala3 weeks ago

ലക്ഷ്മി നായരുടെ അനധികൃത ഫ്‌ലാറ്റ് സമുച്ഛയം: പ്രളയ ഫണ്ടില്‍ നിന്നും 88 ലക്ഷം നല്‍കി സര്‍ക്കാര്‍

Entertainment1 week ago

ചായക്കപ്പിന് പകരം ബ്രാ കപ്പ് ഊരി നല്‍കി പൂനത്തിന്റെ മറുപടി; അഭിനന്ദനെ കളിയാക്കിയ പരസ്യത്തിനെതിരെ താരം

Crime2 weeks ago

ജാസ്മിന്‍ ഷാ കുടുങ്ങുന്നു..?! നടന്നത് മൂന്നര കോടിയുടെ വെട്ടിപ്പ്; രേഖകളുടെ ശാസ്ത്രീയ പരിശോധനയ്ക്ക് ക്രൈംബ്രാഞ്ച്

Crime1 week ago

പണമിടപാട് വിവാഹംകഴിക്കണമെന്ന ആവശ്യത്തിലെത്തി..!! നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായി മകനും അമ്മയും മൊഴി നല്‍കി

Crime4 days ago

തലസ്ഥാനത്ത് 17കാരനെ 45കാരി രണ്ടുവര്‍ഷത്തോളം പീഡിപ്പിച്ചു..!! പോക്‌സോ നിയമപ്രകാരം കേസെടുത്ത് പോലീസ്

Entertainment2 weeks ago

ചിത്രത്തില്‍ അഭിനയിക്കാന്‍ വഴങ്ങിക്കൊടുക്കണമെന്ന് സംവിധായകന്‍: തിക്താനുഭവം വെളിപ്പെടുത്തി നടി ശാലു ശ്യാമു

Trending

Copyright © 2019 Dailyindianherald