കത്വ ഫണ്ട് തട്ടിപ്പിൽ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസിനെതിരെ കേസെടുത്തു.

കോഴിക്കോട്‌ : കത്വ ഫണ്ട് തട്ടിപ്പില്‍ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസിനെതിരെ കേസെടുത്തു. മുന്‍ യൂത്ത് ലീഗ് നേതാവ് യൂസഫ് പടനിലത്തിന്റെ പരാതിയില്‍ കുന്നമംഗലം പൊലീസാണ് കേസെടുത്തത്.കത്വ, ഉന്നാവ് പെണ്‍കുട്ടികള്‍ക്കായി യൂത്ത് ലീഗ് നടത്തിയ ധനസമാഹരണത്തില്‍ അട്ടിമറി നടന്നതായാണ് യൂത്ത് ലീഗ് ദേശീയ സമിതി അംഗം യൂസഫ് പടനിലം ആരോപിച്ചത്. ഒരു കോടിയോളം രൂപ ഇരകള്‍ക്ക് കൈമാറാതെ സംസ്ഥാന നേതാക്കള്‍ വിനിയോഗിച്ചതായാണ് ആരോപണം. സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ്, സി. കെ. സുബൈര്‍ എന്നിവര്‍ക്കെതിരെയാണ് യൂസഫ് പടനിലത്തിന്റെ ആരോപണം.

ഫണ്ട് തട്ടിപ്പിന് ദേശീയ നേതൃത്വത്തെ പഴിചാരി ഒഴിഞ്ഞുമാറുകയായിരുന്നു ഫിറോസ്. ബാങ്ക് അക്കൗണ്ട് വിവരങ്ങളോ പിരിവിന്റെ കൃത്യമായ കണക്കുകളോ പുറത്തുവിടാനോ യൂത്ത് ലീഗ് നേതൃത്വം തയ്യാറായുമില്ല. ഫണ്ട് വെട്ടിപ്പ് സംബന്ധിച്ച് പരസ്യ ചര്‍ച്ചയ്‌ക്ക് തയ്യാറാകണമെന്ന വെല്ലുവിളി ഏറ്റെടുക്കാന്‍ ഫിറോസ് വിസമ്മതിച്ചു. ദേശീയ നേതൃത്വത്തെയാണ് ഇക്കാര്യത്തില്‍ ചര്‍ച്ചയ്ക്ക് വിളിക്കേണ്ടതെന്നായിരുന്നു ഫിറോസിന്റെ നിലപാട് .

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top