ലീഗിനു സ്വാഗതമോതി സി.പി.എം നേതാക്കള്‍..മുസ്ലിം ലീഗ് ഇടതുമുന്നണിയിലേയ്ക്ക് ?ചങ്കിടിപ്പോടെ കോൺഗ്രസ് !!

കൊച്ചി:പൗരത്വ ഭേദഗതി നിയമം വന്നതോടെ മുസ്ലിം സമുദായ ഇടതുപക്ഷത്തോടെ അടുക്കുകയാണ് .കേരളത്തിൽ ബിജെപി ആർ എസ് എസ് വളർച്ചക്ക് തടയിടുന്നത്തിനു എന്നും മുന്നിൽ നിൽക്കുന്നത് സി.പി.എം ആണെന്ന വിലയിരുത്തൽ ആണ്‌ ഭൂരിഭാഗം മുസ്ലിം മതവിശ്വാസികൾക്കും .മാത്രവുമല്ല കോൺഗ്രസിന്റെ ജനകീയതയും അടിത്തറയും കേരളത്തിൽ തകർന്നു എന്നും ലീഗ് വിലയിരുത്തുന്നത് എന്നാണ് പൊതുവെ ഉള്ള വിലയിരുത്തലുകളും കോൺഗ്രസിൽ നിന്നും പ്രവർത്തകർ പൊഴിയുന്നതും മുസ്ലിം ലീഗും മുസ്ലിം സമുദായവും മനസിലാക്കുന്നു .

ഹെറാൾഡ് ന്യൂസ് ടിവി യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂക

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അടുത്ത ഭരണം കോൺഗ്രസിന് കിട്ടില്ല എന്ന വിലയിരുത്തലുകളും കേരളത്തിൽ ഉള്ളതിനാൽ ലീഗ് സി.പി.എമ്മിനോട് അടുക്കാനാണ് സാധ്യത കൂടുതൽ സംസ്‌ഥാനത്തെ മുന്നണിരാഷ്‌ട്രീയ സമവാക്യങ്ങളില്‍ പൊളിച്ചെഴുത്തു പ്രതീക്ഷിച്ചു സി.പി.എം നേതൃത്വം ലീഗില്‍ വലിയ പ്രതീക്ഷ വച്ചുപുലര്‍ത്തുന്നുണ്ട്‌. മലബാറില്‍ കാസര്‍ഗോഡ്‌ മുതല്‍ മലപ്പുറം വരെ ശക്‌തമായ വോട്ടുബാങ്കാണ്‌ ലീഗിനുള്ളത്‌. എല്ലാ ജില്ലകളിലും ന്യൂനപക്ഷ വിഭാഗത്തില്‍നിന്ന്‌ അനുകൂലമായി ഉണ്ടാകുന്ന ഏകീകരണം പാര്‍ട്ടി വിലയിരുത്തിക്കഴിഞ്ഞു. വരാനിരിക്കുന്ന തദ്ദേശ-നിയമസഭാ തെരഞ്ഞെടുപ്പ്‌ പ്രവര്‍ത്തനങ്ങളില്‍ ഈ കണക്കെടുപ്പ്‌ പരിഗണിച്ചുള്ള നിലപാടാകും പാര്‍ട്ടി സ്വീകരിക്കുക.

യോജിച്ച പോരാട്ടത്തിനു മുസ്ലിം ലീഗിനെ പരസ്യമായി സ്വാഗതംചെയ്‌ത്‌, വരുന്ന തദ്ദേശ-നിയമസഭാ തെരഞ്ഞെടുപ്പ്‌ ലക്ഷ്യമിട്ടുള്ള രാഷ്‌ട്രീയനീക്കം സി.പി.എം. ശക്‌തമാക്കി. യു.ഡി.എഫിലെ രണ്ടാമത്തെ കക്ഷിയായ മുസ്ലിം ലീഗില്ലെങ്കില്‍ കോണ്‍ഗ്രസിനു ഭരണത്തിലേറാനാകില്ലെന്നു പറഞ്ഞു കേന്ദ്രകമ്മിറ്റി അംഗം ഇ.പി. ജയരാജന്‍ ലീഗിനെ സ്വാഗതം ചെയ്‌തതിനു പിന്നാലെ മറ്റു സി.പി.എം. നേതാക്കളും സമാനമായ അഭിപ്രായം പ്രകടിപ്പിച്ചു രംഗത്ത് വന്നു .നിർജീവമായ പ്രതിപക്ഷനേതാവും കോൺഗ്രസ് സംഘടനയും ലീഗിനെ മാറ്റി ചിന്തിപ്പിക്കാൻ ഇടയാക്കും എന്നാണു രാഷ്ട്രീയ നിരീക്ഷണം

എല്‍.ഡി.എഫിന്റെ മനുഷ്യശൃംഖലയിലേക്ക്‌ ഇന്നലെ സി.പി.എം. കേന്ദ്രകമ്മിറ്റി അംഗം എം.വി. ഗോവിന്ദന്‍ ലീഗിനെ സ്വാഗതംചെയ്‌തു. സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജനും ലീഗിനെ സ്വാഗതം ചെയ്‌തിട്ടുണ്ട്‌. നേതാക്കള്‍ വിട്ടുനിന്നാലും ലീഗ്‌ അണികള്‍ പരിപാടിയില്‍ വ്യാപകമായി പങ്കെടുക്കുമെന്ന പ്രതീക്ഷയിലാണ്‌ സി.പി.എം.അതേസമയം, സി.പി.എം. സമരം പ്രഖ്യാപിച്ചിട്ട്‌ ബാക്കിയുള്ളവരൊക്കെ വന്നുകൂടിക്കോള്ളൂ എന്നു പറഞ്ഞാല്‍ അതംഗീകരിക്കാനാവില്ലെന്നു മുസ്ലിം ലീഗ്‌ നേതാവ്‌ ഇ.ടി. മുഹമ്മദ്‌ ബഷീര്‍ എം.പി. പ്രതികരിച്ചു എന്ന് മംഗളം റിപ്പോർട്ട് ചെയ്യുന്നു

പൗരത്വ നിയമ ഭേദഗതിക്കെതിരേ സി.പി.എമ്മും യുവജന സംഘടനകളും നടത്തിവരുന്ന സമരത്തിനു ന്യൂനപക്ഷ സമുദായത്തില്‍നിന്നു ലഭിക്കുന്ന പിന്തുണ പാര്‍ട്ടി പരിശോധിച്ചിരുന്നു. പാര്‍ട്ടിയുടെ ന്യുനപക്ഷ സെല്‍ നടത്തിയ മാര്‍ച്ച്‌, ഡിവൈ.എഫ്‌.ഐ. നടത്തിയ യൂത്ത്‌ മാര്‍ച്ച്‌ എന്നിവയ്‌ക്കു മുസ്ലിം ലീഗ്‌ കേന്ദ്രങ്ങളില്‍നിന്നടക്കം വന്‍ പിന്തുണ ലഭിച്ചെന്നാണ്‌ വിലയിരുത്തല്‍. മതന്യൂനപക്ഷങ്ങളും മതേതര നിലപാടുള്ളവരും പാര്‍ട്ടിയോട്‌ അടുക്കുന്നുണ്ടെന്നു കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍ പറയുന്നതിന്റെ അടിസ്‌ഥാനം ഇതാണ്‌. എല്ലാ ജില്ലകളിലും ന്യൂനപക്ഷ വിഭാഗത്തില്‍നിന്ന്‌ അനുകൂലമായി ഉണ്ടാകുന്ന ഏകീകരണം പാര്‍ട്ടി വിലയിരുത്തിക്കഴിഞ്ഞു. വരാനിരിക്കുന്ന തദ്ദേശ-നിയമസഭാ തെരഞ്ഞെടുപ്പ്‌ പ്രവര്‍ത്തനങ്ങളില്‍ ഈ കണക്കെടുപ്പ്‌ പരിഗണിച്ചുള്ള നിലപാടാകും പാര്‍ട്ടി സ്വീകരിക്കുക.ഇതിന്റെ മുന്നോടിയായുള്ള നീക്കങ്ങളാണ്‌ ഇപ്പോള്‍ നേതാക്കളില്‍നിന്നുണ്ടാകുന്നത്‌.

അതേസമയം, ജമാഅത്ത്‌ ഇസ്ലാമിയും എസ്‌.ഡി.പി.ഐയും പോപ്പുലര്‍ ഫ്രണ്ടും സംഘടിപ്പിക്കുന്ന പ്രതിഷേധ സമരങ്ങളെ പാര്‍ട്ടി വിമര്‍ശന ബുദ്ധിയോടെയാണു നോക്കിക്കാണുന്നത്‌.സംസ്‌ഥാനത്തെ മുന്നണിരാഷ്‌ട്രീയ സമവാക്യങ്ങളില്‍ പൊളിച്ചെഴുത്തു പ്രതീക്ഷിച്ചു സി.പി.എം നേതൃത്വം ലീഗില്‍ വലിയ പ്രതീക്ഷ വച്ചുപുലര്‍ത്തുന്നുണ്ട്‌. മലബാറില്‍ കാസര്‍ഗോഡ്‌ മുതല്‍ മലപ്പുറം വരെ ശക്‌തമായ വോട്ടുബാങ്കാണ്‌ ലീഗിനുള്ളത്‌.

മലപ്പുറത്തു മുമ്പു പഞ്ചായത്ത്‌ തെരഞ്ഞെടുപ്പില്‍ ലീഗുമായി സി.പി.എം. അടവുനയം പയറ്റിയിരുന്നു. മുസ്ലിം ലീഗ്‌ വര്‍ഗീയകക്ഷിയാണെന്ന പ്രത്യയശാസ്‌ത്ര നിലപാട്‌ നിലനില്‍ക്കെതന്നെയാണ്‌ അന്ന്‌ അടവുനയം പരീക്ഷിച്ചത്‌. അടവുനയത്തെത്തുടര്‍ന്ന്‌ ലീഗിന്റെ ശക്‌തിദുര്‍ഗമായ തിരൂരങ്ങാടി പഞ്ചായത്തില്‍ സി.പി.എമ്മിനു ഭരണപങ്കാളിത്തം ലഭിച്ചു.

സി.പി.എമ്മിന്റെ സ്വീകാര്യത വര്‍ധിക്കാനും അടവുനയം വഴിയൊരുക്കി. ലീഗിനെ ഇടതുമുന്നണിയിലെടുക്കുന്നതില്‍ അക്കാലത്ത്‌ പാര്‍ട്ടിയില്‍നിന്നു ശക്‌തമായ എതിര്‍പ്പുയര്‍ത്തിയതു വി.എസ്‌. അച്യുതാനന്ദനായിരുന്നു. ലീഗ്‌ വര്‍ഗീയകക്ഷിയാണെന്ന ശക്‌തമായ നിലപാടാണ്‌ ഇടതുമുന്നണിയിലെ രണ്ടാമത്തെ വലിയ കക്ഷിയായ സി.പി.ഐ. ഇപ്പോഴും തുടരുന്നത്‌. മുന്നണിബന്ധത്തിനു പകരം അടവുനയമായാല്‍ ഇത്തരം എതിര്‍പ്പുകള്‍ ഇല്ലാതാക്കാനാകുമെന്നാണ്‌ ഈ നീക്കത്തിനു പിന്നിലുള്ളവരുടെ പ്രതീക്ഷ.

Top