വി​​​വാ​​​ഹാ​​​ഭ്യ​​​ർ​​​ഥ​​​ന നി​​​ര​​​സി​​​ച്ച​​​തിൽ യു​വ​തി​ക്കു​ നേ​രേ ആ​സി​ഡ് ആ​ക്ര​മ​ണം നടത്തിയ പ്ര​തി​ക്ക് 12 വ​ർ​ഷം ക​ഠി​ന​ത​ട​വും 10 ല​ക്ഷം പി​ഴ​യും

ത​​ല​​ശേ​​രി: പ്രണയം നിരസിച്ചതിനാൽ പ്രതികാരം ചെയ്ത പ്രതിക്ക് 12 വര്ഷം കഠിനതടവ് !..വി​​​വാ​​​ഹാ​​​ഭ്യ​​​ർ​​​ഥ​​​ന നി​​​ര​​​സി​​​ച്ച​​​തിൽ യു​വ​തി​ക്കു​ നേ​രേ ആ​സി​ഡ് ആ​ക്ര​മ​ണം നടത്തിയ പ്ര​തിക്കാണ് 12 വ​ർ​ഷം ക​ഠി​ന​ത​ട​വും 10 ല​ക്ഷം പി​ഴ​യും കോടതി വിധിച്ചത് . സാ​​ന്താ​​ക്ലോ​​സി​​ന്‍റെ വേ​​ഷ​​ത്തി​​ലെ​​ത്തി മു​​ഖ​​ത്ത് ആ​​സി​​ഡൊ​​ഴി​​ച്ചു പൊ​​ള്ള​​ലേ​​ൽ​​പ്പി​​ച്ച പി​​ലാ​​ത്ത​​റ ചെ​​റു​​താ​​ഴം ആ​​ദം​​പൊ​​യി​​ൽ വീ​​ട്ടി​​ൽ ജ​​യിം​​സ് ആ​​ന്‍റ​​ണി (48)യെ​​യാ​​ണ് ത​​ല​​ശേ​​രി അ​​ഡീ​​ഷ​​ണ​​ൽ ജി​​ല്ലാ സെ​​ഷ​​ൻ​​സ് ജ​​ഡ്ജി എ.​​ഹാ​​രി​​സ് ശി​​ക്ഷി​​ച്ച​​ത്. പ്ര​​തി12 വ​​ർ​​ഷം ക​​ഠി​​ന​​ത​​ട​​വും 10 ല​​ക്ഷം പി​​ഴ​​യും അടക്കണം .

പി​​ഴ​​സം​​ഖ്യ പ്ര​​തി​​യു​​ടെ സ്വ​​ത്തു​​ക്ക​​ളി​​ൽ​​നി​​ന്ന് ഈ​​ടാ​​ക്കി ആ​​സി​​ഡ് ആ​​ക്ര​​മ​​ണ​​ത്തി​​നി​​ര​​യാ​​യ വീ​​ട്ട​​മ്മ​​യ്ക്കും മ​​ക​​നും ന​​ൽ​​ക​​ണം. ഇ​​തി​​നു സാ​​ഹ​​ച​​ര്യ​​മി​​ല്ലെ​​ങ്കി​​ൽ മൂ​​ന്നു​ വ​​ർ​​ഷം അ​​ധി​​ക​ത​​ട​​വ് അ​​നു​​ഭ​​വി​​ക്ക​​ണം. 2015 ഡി​​സം​​ബ​​ർ 24ന് ​​രാ​​ത്രി 10.30 നാ​​യി​​രു​​ന്നു കേ​​സി​​നാ​​സ്പ​​ദ​​മാ​​യ സം​​ഭ​​വം. മ​​ക്ക​​ളോ​​ടൊ​​പ്പം പ​​ള്ളി​​യി​​ലേ​​ക്കു പോ​​കു​​ക​​യാ​​യി​​രു​​ന്ന പ​​രി​​യാ​​രം ഏ​​മ്പേ​​റ്റി​​ലെ മ​​ഠ​​ത്തി​​ൽ വീ​​ട്ടി​​ൽ റി​​ൻ​​സി (29)യാ​​ണ് ആ​​സി​​ഡ് ആ​​ക്ര​​മ​​ണ​​ത്തി​​നി​​ര​​യാ​​യ​​ത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സാ​​ന്താ​​ക്ലോ​​സി​​ന്‍റെ വേ​​ഷ​​മി​​ട്ടു മു​​ഖം​​മൂ​​ടി ധ​​രി​​ച്ചെ​​ത്തി​​യ പ്ര​​തി റി​​ൻ​​സി​​യു​​ടെ മു​​ഖ​​ത്ത് ആ​​സി​​ഡ് ഒ​​ഴി​​ക്കു​​ക​​യാ​​യി​​രു​​ന്നു. ഭ​​ർ​​ത്താ​​വി​​ൽ​​നി​​ന്ന് അ​​ക​​ന്നു ​ജീ​​വി​​ക്കു​​ന്ന റി​​ൻ​​സി​​യോ​​ടു ജ​​യിം​​സ് ആ​​ന്‍റ​​ണി​​ക്കു​​ള്ള പ​​ക​​യാ​​ണ് ആ​​സി​​ഡ് ആ​​ക്ര​​മ​​ണ​​ത്തി​​നി​​ട​​യാ​​ക്കി​​യ​​ത്. റി​​ൻ​​സി​​യോ​​ട് അ​​ടു​​ക്കാ​​നാ​​യി പ്ര​​തി ശ്ര​​മി​​ച്ച​​പ്പോ​​ഴെ​​ല്ലാം നി​​ഷേ​​ധി​​ച്ച​​താ​​ണു ശ​​ത്രു​​ത​​യ്ക്ക് ഇ​​ട​​യാ​​ക്കി​​യ​​ത്.

യു​​വ​​തി​​യു​​ടെ മു​​ഖം വി​​കൃ​​ത​​മാ​​ക്ക​​ണ​​മെ​​ന്ന ഉ​​ദ്ദേശ്യ​​ത്തോ​​ടെ ആ​​സി​​ഡ് ഒ​​ഴി​​ച്ചു മു​​ഖ​​ത്തു ഗു​​രു​​ത​​ര​​മാ​​യി പൊ​​ള്ള​​ലേ​​ൽ​​പ്പി​​ക്കു​​ക​​യാ​​യി​​രു​​ന്നു. ആ​​സി​​ഡ് ആ​​ക്ര​​മ​​ണ​​ത്തി​​ൽ റി​​ൻ​​സി​​യു​​ടെ മ​​ക​​ൻ അ​​ഭി​​ഷേ​​കി​​നും പൊ​​ള്ള​​ലേ​​റ്റി​​രു​​ന്നു. പ്രോ​​സി​​ക്യൂ​​ഷ​​നു​​വേ​​ണ്ടി അ​​ഡീ​​ഷ​​ണ​​ൽ പ​​ബ്ലി​​ക് പ്രോ​​സി​​ക്യൂ​​ട്ട​​ർ സി.​​കെ.​​രാ​​മ​​ച​​ന്ദ്ര​​നാ​​ണു വാ​​ദം ന​​ട​​ത്തി​​യ​​ത്. വി​​ചാ​​ര​​ണ വേ​​ഗ​​ത്തി​​ലാ​​ക്ക​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ടു യു​​വ​​തി ഹൈ​​ക്കോ​​ട​​തി​​യെ സ​​മീ​​പി​​ച്ചി​​രു​​ന്നു.

ത​​​ന്‍റെ​​​യും മ​​​ക​​​ന്‍റെ​​​യും ഭാ​​​വി ത​​​ക​​​ർ​​​ത്ത പ്ര​​​തി ജ​​​യിം​​​സ് ആ​​​ന്‍റ​​​ണി​​​ക്കു വ​​​ധ​​​ശി​​​ക്ഷ ത​​​ന്നെ ല​​​ഭി​​​ച്ചാ​​​ൽ​​​പ്പോ​​​ലും കു​​​റ​​​വാ​​​ണെ​​​ന്ന് ആ​​​സി​​​ഡ് ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ പ​​​രി​​​ക്കേ​​​റ്റ് ഒ​​​രു ക​​​ണ്ണ് ന​​​ഷ്ട​​​പ്പെ​​​ടു​​​ക​​​യും മു​​​ഖം വി​​​കൃ​​​ത​​​മാ​​​കു​​​ക​​​യും ചെ​​​യ്ത ഏ​​​മ്പേ​​​റ്റി​​​ലെ മ​​​ഠ​​​ത്തി​​​ൽ വീ​​​ട്ടി​​​ൽ റി​​​ൻ​​​സി റോ​​​ബ​​​ർ​​​ട്ട്. ശി​​​ക്ഷ കു​​​റ​​​ഞ്ഞു​​​പോ​​​യ​​​താ​​​യും റി​​​ൻ​​​സി പ​​​റ​​​ഞ്ഞു. കേ​​​സി​​​ൽ പ്ര​​​തി​​​യെ ത​​​ല​​​ശേ​​​രി സെ​​​ഷ​​​ൻ​​​സ് കോ​​​ട​​​തി ശി​​​ക്ഷി​​​ച്ച​​​തി​​​നോ​​​ട‌ു പ്ര​​​തി​​​ക​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​വ​​​ർ.

2015 ഡി​​​സം​​​ബ​​​ർ 24 ലെ ​​​ക്രി​​​സ്മ​​​സ് രാ​​​ത്രി റി​​​ൻ​​​സി​​​ക്ക് ഒ​​​രി​​​ക്ക​​​ലും മ​​​റ​​​ക്കാ​​​നാ​​​വാത്ത​​​താ​​​ണ്. അ​​​ഞ്ചു മാ​​​സ​​​ത്തി​​​ലേ​​​റെ കാ​​​ലം മം​​​ഗ​​​ളൂ​​​രു​​​വി​​​ലെ ഫാ. ​​​മു​​​ള്ളേ​​​ഴ്സ് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ചി​​​കി​​​ത്സ ന​​​ട​​​ത്തി​​​യെ​​​ങ്കി​​​ലും റി​​​ൻ​​​സി​​​യു​​​ടെ വ​​​ല​​​തു​​​ക​​​ണ്ണി​​​ന്‍റെ കാ​​​ഴ്ച​​​ശ​​​ക്തി പൂ​​​ർ​​​ണ​​​മാ​​​യും ന​​​ഷ്ട​​​പ്പെ​​​ട്ടു. മു​​​ഖ​​​ത്തി​​​ന്‍റെ 90 ശ​​​ത​​​മാ​​​നം ഭാ​​​ഗ​​​വും ആ​​​സി​​​ഡ് വീ​​​ണു ക​​​രി​​​ഞ്ഞ‌ു വി​​​കൃ​​​ത​​​മാ​​​കു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു.

നേ​​​ര​​​ത്തെ പി​​​ലാ​​​ത്ത​​​റ​​​യി​​​ലെ ഒ​​​രു ഷോ​​​പ്പി​​​ൽ ജോ​​​ലി​​​ക്കു പോ​​​യി​​​രു​​​ന്ന റി​​​ൻ​​​സി സം​​​ഭ​​​വ​​​ത്തി​​​നു​​​ശേ​​​ഷം പു​​​റ​​​ത്തേ​​​ക്കു പോ​​​കാ​​​റി​​​ല്ല. മ​​​ക​​​ൻ അ​​​ഭി​​​ഷേ​​​കി​​​ന്‍റെ ശ​​​രീ​​​ര​​​ത്തി​​​ലും ആ​​​സി​​​ഡ് വീ​​ണു ഗു​​​രു​​​ത​​​ര​​​മാ​​​യി പൊ​​​ള്ള​​​ലേ​​​റ്റ​​​തി​​​ന്‍റെ പാ​​​ടു​​​ക​​​ളു​​​ണ്ട്. അ​​​ന്ന​​​ത്തെ പ​​​രി​​​യാ​​​രം എ​​​സ്ഐ ടി.​​​വി.​​​ ബി​​​ജു പ്ര​​​കാ​​​ശി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​ണു സം​​​ഭ​​​വം ന​​​ട​​​ന്ന് ഒ​​​രാ​​​ഴ്ച​​​യ്ക്കു​​​ള്ളി​​​ൽ പ്ര​​​തി​​​യെ പി​​​ടി​​​കൂ​​​ടി​​​യ​​​ത്. വി​​​വാ​​​ഹാ​​​ഭ്യ​​​ർ​​​ഥ​​​ന നി​​​ര​​​സി​​​ച്ച​​​തി​​​ന്‍റെ പ്ര​​​തി​​​കാ​​​ര​​​മാ​​​യി​​​ട്ടാ​​​ണു ഭാ​​​ര്യ​​​യും മ​​​ക്ക​​​ളു​​​മു​​​ള്ള പ്ര​​​തി ജ​​​യിം​​​സ് ആ​​​ന്‍റ​​​ണി റി​​​ൻ​​​സി​​​യു​​​ടെ മു​​​ഖ​​​ത്ത് ആ​​​സി​​​ഡ് ഒ​​​ഴി​​​ച്ചു പൊ​​​ള്ള​​​ലേ​​​ൽ​​​പ്പി​​​ച്ച​​​ത്.

Top