മനുഷ്യക്കടത്ത് തടയാന്‍ ശക്തമായ നടപടികളുമായി ഒമാന്‍

ഒമാന്‍ : മനുഷ്യക്കടത്തിനെതിരെ നടപടികള്‍ ശക്തമാക്കി ഒമാന്‍. നടപടി ക്രമങ്ങളുടെഭാഗമായി പ്രത്യേക ബോധവല്‍ക്കരണ കാമ്പയിന് ഒമാന്‍ നാഷണല്‍ കമ്മിറ്റി ഫോര്‍ കോമ്ബാറ്റിംഗ് ഹ്യുമന്‍ട്രാഫിക്കിംഗ് തുടക്കം കുറിച്ചു.ഹ്സാന്‍ എന്ന പേരിലാണ് മനുഷ്യക്കടത്തിനെതിരെ ഒമാന്‍ ബോധവല്‍ക്കരണ പരിപാടികള്‍ ആരംഭിക്കുന്നത്. മൂന്നു മാസം ര്‍ൈഘ്യമുള്ളതാണ് കാമ്പയിന്‍. മനുഷ്യക്കടത്ത് ആഗോളതലത്തില്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് ശക്തമായ നടപടികളുമായി ഒമാനില്‍ അധികൃതര്‍ മുന്നിട്ടിറങ്ങിയിരിക്കുന്നത്.
ആഗോളതലത്തിലുള്ള കണക്കനുസരിച്ച് കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ മനുഷ്യക്കടത്ത് വലിയ തോതില്‍ വര്‍ധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഇതില്‍ ഏറ്റവുമധികം ഇരയാക്കപ്പെടുന്നത് സ്ത്രീകളും നിരക്ഷരും സാമ്പത്തീകമായി പിന്നോക്കെ നില്‍ക്കുന്നവരുമാണ്. ലൈംഗിക ചൂഷണം, നിര്‍ബന്ധിതമായി തൊഴിലെടുപ്പിക്കല്‍, തൊഴില്‍ അരക്ഷിതാവസ്ഥ എന്നിവയൊക്കെല്ലാം വര്‍ധിച്ചതായി റിപ്പോട്ടുകള്‍ വ്യക്തമാക്കുന്നുണ്ട്.

Top