തൊടുപുഴ: മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മണിയെ തള്ളിപ്പറഞ്ഞു. സിപിഎം മന്ത്രിമാരും സിപിഐ അടക്കമുള്ള ഘടകകക്ഷികളും പ്രതിപക്ഷവും രംഗത്തു വന്നതോടെ മണിക്കെതിരെ നടപടിക്കു സാധ്യതയേറി.വണ്‍, ടൂ, ത്രീ പ്രസംഗത്തിലൂടെ ഇടുക്കിയിലെ കൊലപാതകങ്ങളില്‍ തനിക്കും പാര്‍ട്ടിക്കും പങ്കുണ്ടെന്ന് ഏറ്റുപറഞ്ഞ് കൊലക്കേസില്‍ വിചാരണ നേരിടുന്ന മണി ഒരിക്കല്‍ക്കൂടി എല്‍ഡിഎഫിനെ പ്രതിസന്ധിയിലാക്കി.
വിവാദ പ്രസംഗങ്ങളും പരമാര്‍ശങ്ങളും മന്ത്രി എം.എം. മണിയെ എന്നും കുടുക്കിയിേട്ടയുള്ളൂ. 2012 മേയ് 25ന് തൊടുപുഴ മണക്കാട് സി.പി.എം ലോക്കല്‍ കമ്മിറ്റി സംഘടിപ്പിച്ച യോഗത്തില്‍ നടന്ന വണ്‍, ടൂ, ത്രീ പ്രസംഗത്തിെന്‍റ അലയൊലികള്‍ അടങ്ങി വരുന്നതിനിടെയാണ് പെമ്പിളൈ ഒരുമക്കെതിരായ പരാമര്‍ശം വന്‍ വിവാദമായത്. ‘‘ഞങ്ങള്‍ ഒരു പ്രസ്താവനയിറക്കി. വണ്‍, ടൂ, ത്രീ, ഫോര്‍… ആദ്യത്തെ മൂന്നുപേരെ ആദ്യം കൊന്നു. വെടിവെച്ചാ കൊന്നത്, ഒന്നിനെ കുത്തിക്കൊന്നു. ഒന്നിനെ തല്ലിക്കൊന്നു’’- അണികള്‍ കൈയടിച്ച ഈ വാക്കുകള്‍ പിന്നീട് മണിയെ വന്‍ കുരുക്കിലേക്കാണ് തള്ളിവിട്ടത്.
വണ്‍, ടൂ, ത്രീ പ്രസംഗമെന്ന പേരില്‍ പിന്നീട് വിവാദമായ ഈ വാക്കുകളാണ് മണിയെ ഒന്നര മാസത്തോളം ജയിലിലടച്ചത്. കാല്‍നൂറ്റാണ്ടിലധികം താന്‍ കൈയാളിയ പാര്‍ട്ടി ജില്ല സെക്രട്ടറി പദത്തില്‍നിന്ന് കുറച്ചുനാളത്തേക്കെങ്കിലും അകറ്റിനിര്‍ത്താന്‍ പ്രസംഗം കാരണമായി. പിന്നീട് മണി വീണ്ടും ശക്തനായി പാര്‍ട്ടി പദവിയിലേക്കെത്തി. എം.എല്‍.എയായി, മന്ത്രിയായി. മൂന്നാര്‍ ഒഴിപ്പിക്കലിെന്‍റ പശ്ചാത്തലത്തിലാണ് മണി അടുത്തിടെ വീണ്ടും പ്രസംഗങ്ങളിലൂടെ വിവാദത്തിനു തിരികൊളുത്തിയത്. ദേവികുളം സബ് കലക്ടറെ ഉൗളമ്പാറക്ക് കൊണ്ടുപോയി മാനസിക രോഗത്തിനു ചികിത്സ നല്‍കുകയാണ് വേണ്ടതെന്നാണ് മണി പ്രതികരിച്ചത്. അയോധ്യയില്‍ പള്ളി പൊള്ളിച്ചത് പോലെയാണ് പാപ്പാത്തിച്ചോലയിലെ കുരിശ് പൊളിച്ചതെന്നും സബ് കലക്ടര്‍ ആര്‍.എസ്.എസിനുവേണ്ടി ഉപജാപം നടത്തുകയാണെന്നും ഇദ്ദേഹം പ്രതികരിച്ചു. ഇത് വ്യാപക വിമര്‍ശനത്തിനിടയാക്കിയതിനു പിന്നാലെയാണ് പെമ്പിളൈ ഒരുമക്കെതിരെയും അസഭ്യ പരാമര്‍ശം നടത്തിയെന്ന വാര്‍ത്ത പുറത്ത് വരുന്നത്.
ദേശീയ ശ്രദ്ധയാകര്‍ഷിച്ച പെമ്പിളൈ ഒരുമൈ സമരത്തെ നയിച്ച സ്ത്രീകള്‍ക്ക് ആ സമയത്ത് കാട്ടില്‍ ‘വേറെ പരിപാടി’യായിരുന്നെന്നാണ് മണി പറഞ്ഞത്. ഇടുക്കിയിലെ ഇരുപതേക്കറില്‍ ഒരു ചടങ്ങില്‍ സംസാരിക്കുമ്പോഴാണ് മണി സ്ത്രീകളെ അപമാനിക്കുന്ന തരത്തില്‍ പ്രസംഗിച്ചത്. സമരത്തില്‍ പങ്കെടുത്തവരെ മദ്യപാനികളായും വൃത്തികെട്ട സ്വഭാവക്കാരായും വിശേഷിപ്പിച്ച മണി അന്നത്തെ മൂന്നാര്‍ ഡിവൈഎസ്പി ഇവര്‍ക്കു കൂട്ടുനിന്നെന്നും പറഞ്ഞു.
വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ മൂന്നാര്‍ ദൗത്യത്തിനു നേതൃത്വം നല്‍കിയ കെ.സുരേഷ് കുമാറും മാധ്യമപ്രവര്‍ത്തകരും അക്കാലത്ത് എല്ലാ ദിവസവും ഗസ്റ്റ് ഹൗസില്‍ കൂടി മദ്യപിക്കുകയായിരുന്നെന്നും മണി പറഞ്ഞു. ഈ പ്രസംഗത്തില്‍ത്തന്നെയാണ് ദേവികുളം സബ് കളക്ടര്‍ ഡോ. ശ്രീറാം വെങ്കിട്ടറാമിനെ ചെറ്റയെന്നു വിളിച്ചതും.
ഇതേതുടര്‍ന്ന് സംസ്ഥാനമൊട്ടാകെ രാഷ്ട്രീയ കക്ഷി ഭേദമന്യേ വ്യാപക പ്രതിഷേധം ഉയര്‍ന്നു. മണിയുടെ പരമര്‍ശത്തിനെതിരെ പാര്‍ട്ടിയും മുഖ്യമന്ത്രിയും രംഗത്തെത്തിയതോടെ ഒടുവില്‍ പെമ്പിളൈ ഒരുമക്കെതിരെ താന്‍ നടത്തിയെന്ന പരാമര്‍ശം വളച്ചൊടിക്കപ്പെട്ടതായി ചൂണ്ടിക്കാട്ടി എം.എം. മണി രംഗത്തെത്തി. പരാമര്‍ശം തെറ്റിദ്ധരിക്കപ്പെട്ടതില്‍ നിര്‍വ്യാജം ഖേദിക്കുന്നുവെന്നും മണി വ്യക്തമാക്കി. എന്നാല്‍, എം.എം. മണി മൂന്നാറിലെത്തി മാപ്പുപറയാതെ തങ്ങള്‍ പിന്തിരിയില്ലെന്ന നിലപാടുമായി പൊമ്പിളൈ ഒരുൈമ മൂന്നാറില്‍ കുത്തിയിരിപ്പ് സമരം തുടരുകയായിരുന്നു. വണ്‍ ടൂ ത്രീ വിവാദത്തില്‍ പാര്‍ട്ടി നേരത്തേ ഒപ്പം നിന്നിരുന്നെങ്കില്‍ പെമ്പിളൈ ഒരുമ വിഷയത്തില്‍ നേതൃത്വം തന്നെ എം.എം. മണിയെ തള്ളി പറഞ്ഞിരിക്കുകയാണ്.