സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച ആരാധകനെ തല്ലിയ സംഭവം; അക്ഷയ് കുമാര്‍ മാപ്പ് പറഞ്ഞു

4193

മുംബൈ: ആരാധകരുടെ അമിത സ്‌നേഹവും പ്രകടനങ്ങളും പലപ്പോഴും താരങ്ങളെ ദേഷ്യപ്പെടുത്താറുണ്ട്. ആരാധകരെ താരങ്ങള്‍ തല്ലിയെന്നുള്ള വാര്‍ത്തകള്‍ നിരവധി കേട്ടിരിക്കുന്നു. ഈ അടുത്ത കാലത്ത് ആരാധകനെ തല്ലിയെന്നുള്ള ചീത്തപ്പേര് അക്ഷയ് കുമാറിനായിരുന്നു. എന്നാല്‍, അക്ഷയ് കുമാറല്ല, താരത്തിന്റെ ബോഡിഗാര്‍ഡാണ് ആരാധകനെ തല്ലിയത്.

മുംബൈ വിമാനത്താവളത്തില്‍ വച്ച് അക്ഷയ് കുമാറിനൊപ്പം സെല്‍ഫി എടുക്കാന്‍ ശ്രമിച്ച ആരാധകനെയാണ് ബോഡിഗാര്‍ഡ് താടിക്ക് ഇടിച്ചത്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയകളില്‍ വൈറലായിരുന്നു. ഒടുവില്‍ നടന്‍ അക്ഷയ് കുമാര്‍ ക്ഷമാപണം നടത്തി. ആരാധകനോട് ആത്മാര്‍ത്ഥമായി ക്ഷമ ചോദിക്കുന്നതായി താരം ഔദ്യോഗിക ട്വിറ്റര്‍, ഫേസ്ബുക്ക് പേജുകളില്‍ കുറിക്കുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വിമാനത്താവളത്തില്‍ വച്ച് ശബ്ദം കേട്ട് തിരിഞ്ഞ് നോക്കിയെങ്കിലും അസ്വാഭാവികമായി ഒന്നും കാണാന്‍ കഴിഞ്ഞില്ല. പിന്നീടാണ് അറിഞ്ഞത് ബോഡിഗാര്‍ഡ് ആരാധകനെ മര്‍ദിച്ചുയെന്നറിഞ്ഞത്. സംഭവത്തില്‍ താന്‍ വല്ലാതെ അസ്വസ്ഥനായെന്നും ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാവില്ലെന്നും താരം പറഞ്ഞു. ബോഡിഗാര്‍ഡിന് കര്‍ശന താക്കീത് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Top