വിവാദവും ചര്‍ച്ചയുമായ റിയാലിറ്റി ഷോയാണ് നടന്‍ ആര്യ നടത്തിയ എങ്ക വീട്ടു മാപ്പിളൈ. വധുവിനെ തിരഞ്ഞെടുക്കുന്നതിനുവേണ്ടി എന്ന പേരിലാണ് പെണ്‍കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് ആര്യ അവതാരകനായി റിയാലിറ്റി ഷോ നടത്തിയത്. എന്നാല്‍ അര്‍ഹരായ പലരെയും ഒഴിവാക്കിയും അവസാന ഘട്ടത്തില്‍ കൃത്യമായ കാരണം വ്യക്തമാക്കാതെ ഷോ അവസാനിപ്പിച്ചും വലിയ വിവാദവും ഈ റിയാലിറ്റി ഷോ സൃഷ്ടിച്ചിരുന്നു. ഇപ്പോഴിത ആര്യ വിവാഹത്തിന് ഒരുങ്ങുകയാണെന്ന വാര്‍ത്തയ്ക്ക് സ്ഥിരീകരണമായിരിക്കുന്നു. റിയാലിറ്റി ഷോയില്‍ നിന്നുളള പെണ്‍കുട്ടിയല്ല താരത്തിന്റെ വധു.
തമിഴ് സിനിമാതാരം സയേഷയാണ് താരത്തിന്റെ ഭാവി വധുവായി എത്തുന്നത്. ഹൈദരാബാദില്‍ വച്ചാണ് താര വിവാഹം നടക്കുക. അതേസമയം വിവാഹ തീയതിയെ കുറിച്ചുളള ഔദ്യോഗിക പ്രതികരണം ഉടന്‍ തന്നെയുണ്ടാകുമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്. കഴിഞ്ഞ കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് താരങ്ങളും വിവാഹ വാര്‍ത്തയെ കുറിച്ചുളള റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇതിനെ കുറിച്ച് താരങ്ങളോ അതുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങളോ പ്രതികരിച്ചിരുന്നില്ല. എന്നാല്‍ മാര്‍ച്ചില്‍ താര വിവാഹം നടക്കുമെന്നാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം പുറത്തു വന്ന ഗജനികാന്ത് എന്ന ചിത്രത്തില്‍ ആര്യയുടെ നായികയായി സയേഷ എത്തിയിരുന്നു. ഇതിനു പിന്നാലെ താരങ്ങള്‍ പ്രണയത്തിലാണെന്നുള്ള വാര്‍ത്തകളും പ്രചരിച്ചിരുന്നു. അതേസമയം ആര്യയുടെ വിവാഹ വാര്‍ത്ത പുറത്തു വന്നതോടെ സോഷ്യല്‍ മീഡിയയില്‍ താരത്തിനെതിരെ വന്‍ ആക്രമമാണ് ഉയരുന്നത്.
റിയാലിറ്റി ഷോയുടെ പേരിലാണ് ആര്യയ്‌ക്കെതിരെ വിമര്‍ശനങ്ങള്‍ ഉയരുന്നത്. ഒരാളെ തിരഞ്ഞെടുത്താല്‍ ബാക്കിയുള്ള മത്സരാര്‍ഥികള്‍ക്ക് സങ്കടമാകും എന്ന് പറഞ്ഞു കൊണ്ടായിരുന്നു താരം റിയാലിറ്റി ഷോയില്‍ നിന്ന് പിന്‍മാറിയത്. എന്നാല്‍ ഇപ്പോള്‍ വീണ്ടും താരത്തിന്റെ വിവാഹം വീണ്ടും ചര്‍ച്ചാ വിഷയമായിരിക്കുകയാണ്.