ആര്യയുടെ വധു അഗതയോ, അതോ പുറത്താക്കപ്പെട്ട അപര്‍ണതിയോ?; എങ്ക വീട്ട് മാപ്പിള്ളൈ ഗ്രാന്റ് ഫിനാലെ ടീസര്‍ വൈറല്‍

ആര്യയുടെ വധുവിനെ കണ്ടെത്തുന്നതിനുള്ള റിയാലിറ്റി ഷോയായ എങ്ക വീട്ട് മാപ്പിള്ളൈ ഗ്രാന്റ് ഫിനാലെയുടെ ടീസര്‍ പുറത്തിറങ്ങി. സൂപ്പര്‍നായികമാര്‍ പങ്കെടുക്കുന്ന ചടങ്ങില്‍ എലിമിനേറ്റായ അപര്‍ണതിയുടെ സാന്നിദ്ധ്യവും ഉണ്ട്. അവസാന ഘട്ടത്തില്‍ മത്സരിക്കുന്നത് മലയാളികളായ സീതാലക്ഷ്മി, അഗത ശ്രീലങ്കന്‍ സ്വദേശി സൂസന്നയുമാണ്. കൂട്ടത്തില്‍ പ്രായം കൂടിയ സൂസന്ന വിവാഹമോചിതയും ഒരു കുട്ടിയുടെ അമ്മ കൂടിയാണ്. സീതാ ലക്ഷ്മി ഒരു നടിയും ബാങ്ക് ഉദ്യോഗസ്ഥയുമാണ്. കാസര്‍ഗോട്ട് സ്വദേശിയായ അഗതയും സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. ഗ്രാന്റ് ഫിനാലെയുടെ ടീസര്‍ കണ്ടതില്‍ സൂസന്ന എലിമിനേറ്റ് ആയെന്നാണ് സൂചന. മിക്കവാറും അഗതയായിരിക്കും ആര്യയുടെ വധുവെന്ന് വീഡിയോ കണ്ടവര്‍ പറയുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം അപര്‍ണതിയുടെ സഹോദരി പോസ്റ്റ് ചെയ്ത ട്വീറ്റ് സോഷ്യല്‍മീഡിയയില്‍ വൈറലാകുകയാണ്. ആര്യയുടെ ഹൃദയം കവര്‍ന്നത് അപര്‍ണതിയാണെന്നും മറ്റ് മത്സരാര്‍ത്ഥികളെ ആര്യയ്ക്ക് ഇഷ്ടമല്ലെന്നും അവരെ വിവാഹം കഴിക്കാന്‍ താല്‍പര്യപ്പെടുന്നില്ലെന്നും അപര്‍ണതിയുടെ സഹോദരി കുറിച്ചു. കുറിപ്പിനൊപ്പം ആര്യയോടൊപ്പം നില്‍ക്കുന്ന അപര്‍ണതിയുടെ ചിത്രവും പോസ്റ്റ് ചെയ്തു. ഇതോടെ എലിമിനേറ്റായ അപര്‍ണതിയാണോ ആര്യയുടെ വധു എന്ന സംശയം എല്ലാവരിലും ഉയര്‍ന്നിരിക്കുകയാണ്. എങ്ക വീട്ടു മാപ്പിളൈ എന്ന പേരില്‍ തമിഴില്‍ കളേഴ്‌സ് ചാനലിലായിരുന്നു പരിപാടി തുടങ്ങിയത്. 16 പേരുമായി ആരംഭിച്ച പരിപാടിയില്‍ ആറ് പേര്‍ മലയാളികള്‍ ആയിരുന്നു.

Top