ആര്യയെക്കുറിച്ചുള്ള സൂര്യയുടെ ട്വീറ്റ് വൈറലാവുന്നു

തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകരുടെ സ്വന്തം നടിപ്പിന്‍ നായകനാണ് സൂര്യ. പ്രണയനായകനായി മാത്രമല്ല ഏത് തരത്തിലുള്ള കഥാപാത്രത്തെയും അവതരിപ്പിക്കാന്‍ തനിക്ക് കഴിയുമെന്നും താരം തെളിയിച്ചിരുന്നു. വ്യത്യസ്തമായ സിനിമകളുമായി മുന്നേറുന്ന താരത്തിന് മികച്ച സ്വീകാര്യതയും ശക്തമായ പിന്തുണയുമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. തമിഴകത്തിന്റെ സ്വന്തം താരമാണെങ്കിലും കേരളക്കരയില്‍ നിന്നും ശക്തമായ പിന്തുണയാണ് അദ്ദേഹത്തിന് ലഭിക്കുന്നത്. നീണ്ടനാളത്തെ കാത്തിരിപ്പിനൊടുവില്‍ മോഹന്‍ലാലിനൊപ്പം അഭിനയിക്കാനുള്ള അവസരമാണ് കെവി ആനന്ദ് ഒരുക്കിയത്. കാപ്പാനിലൂടെയാണ് ഈ താരസമാഗമം നടക്കുന്നത്.മോഹന്‍ലാല്‍ പ്രധാനമന്ത്രിയായെത്തുന്ന സിനിമയില്‍ കമാന്‍ഡോ ഓഫീസറായാണ് സൂര്യയെത്തുന്നത്. സയേഷയാണ് ചിത്രത്തിലെ നായിക. പ്രധാന വേഷത്തില്‍ ആര്യയും അഭിനയിക്കുന്നുണ്ട്.

അടുത്തിടെയായിരുന്നു ഇരുവരും പ്രണയത്തിലാണെന്നും വിവാഹം അടുത്ത് തന്നെയെന്നുമുള്ള വിവരം പുറത്തുവിട്ടത്. എങ്ക വീട്ടുമാപ്പിളൈയിലൂടെ ജീവിതസഖിയെ കണ്ടെത്താന്‍ ആര്യ ശ്രമിച്ചിരുന്നു. അവസാന നിമിഷമായിരുന്നു താരം വിവാഹത്തില്‍ നിന്നും പിന്‍മാറിയത്. ഫൈനല്‍ റൗണ്ടിലെത്തിയവരില്‍ ഒരാളെപ്പോലും തനിക്ക് തിരഞ്ഞെടുക്കാനാവില്ലെന്നായിരുന്നു താരം പറഞ്ഞത്. സയേഷയുമായുള്ള വിവാഹം പ്രഖ്യാപിച്ചതിന് പിന്നാലെയായി താരത്തെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയയും എത്തിയിരുന്നു. സൂര്യയ്‌ക്കൊപ്പമുള്ള അനുഭവം രസകരമായിരുന്നുവെന്നും ഓരോ നിമിഷവും ആസ്വദിച്ചാണ് തങ്ങള്‍ സിനിമ പൂര്‍ത്തിയാക്കിയതെന്നും ആര്യ പറഞ്ഞിരുന്നു. തന്നെ തിരഞ്ഞെടുത്ത സംവിധായകന് നന്ദി അറിയിച്ച് താരം രംഗത്തെത്തിയിരുന്നു. നെഗറ്റിവിറ്റിയില്ലാത്ത ആളാണ് ആര്യയെന്നും ജാമിക്കും സയേഷയ്ക്കും വിവാഹാശംസകള്‍ നേരുന്നുവെന്നുമാണ് സൂര്യ കുറിച്ചത്.

Top