മൂന്ന് പെണ്‍കുട്ടികളെയും തേച്ച് ആര്യ;പ്രേക്ഷകര്‍ പ്രതീക്ഷിച്ചത് തന്നെ സംഭവിച്ചു; എങ്ക വീട്ട് മാപ്പിള്ളൈ ഗ്രാന്റ് ഫിനാലെ അവസാനിച്ചു

റിയാലിറ്റി ഷോയിലൂടെ വധുവിനെ കണ്ടെത്താനുള്ള ആര്യയുടെ മൂന്ന് മാസത്തെ യാത്ര അവസാനിച്ചു. കഴിഞ്ഞ ദിവസമാണ് പരിപാടിയുടെ ഗ്രാന്റ് ഫിനാലെ നടന്നത്. എല്ലാവരെയും ഞെട്ടിച്ചുകൊണ്ടായിരുന്നു ആര്യയുടെ നീക്കം. മലയാളികളായ സീതാലക്ഷ്മി, അഗത ശ്രീലങ്കന്‍ സ്വദേശി സൂസന്ന എന്നിവരാണ് അവസാന ഘട്ടത്തില്‍ മത്സരിച്ചത്. എന്നാല്‍ തനിക്ക് ആരെയും വിവാഹം കഴിക്കാന്‍ സാധിക്കില്ലെന്ന് ആര്യ വേദിയില്‍ വെളിപ്പെടുത്തി. ഇപ്പോഴത്തേക്ക് എനിക്ക് ശരിയായ തീരുമാനം എടുക്കാന്‍ കഴിയില്ല. ഒരാളെ തെരഞ്ഞെടുത്ത് മറ്റ് രണ്ട് പെണ്‍കുട്ടികളെയും അവരുടെ കുടുംബത്തേയും വിഷമത്തിലാക്കാന്‍ എനിക്ക് കഴിയില്ല. ആര്യ പറഞ്ഞു. എന്നാല്‍ ആര്യയുടെ തീരുമാനം സൂസന്നയുടെ അച്ഛനെ കോപത്തിലാക്കി. കഴിഞ്ഞ മൂന്ന് മാസമായി തന്റെ മകള്‍ ഷോയില്‍ പങ്കെടുക്കുന്നുവെന്ന കാരണത്താല്‍ കാനഡയില്‍ നിന്ന് വന്നതാണ്. നിങ്ങള്‍ ഇവരെ വെച്ച് മറ്റൊരു പ്രോഗ്രാം ചെയ്യുന്നുണ്ടോ. അതോ ഇവരില്‍ ആരെയാണ് എപ്പോഴാണ് തെരഞ്ഞെടുക്കുന്നതെന്ന് സൂസന്നയുടെ അച്ഛന്‍ ആര്യയോട് ചോദിച്ചു.ഞാന്‍ എത്രയും വേഗം ഒരാളെ തെരഞ്ഞെടുക്കുമെന്ന് ആര്യ മറുപടി നല്‍കി. ആര്യയുടെ ഈ തീരുമാനം അപര്‍ണതിയെ സന്തോഷത്തിലാക്കി. എന്താടാ, നിനക്ക് വിവാഹമൊന്നും വേണ്ടെ? ബ്രഹ്മചാരിയായി ഇരിക്കാനാണോ നിന്റെ തീരുമാനം. നിന്റെ ഈ തീരുമാനം എനിക്ക് ഒരു ചാന്‍സ് കൂടി കിട്ടുമെന്ന സൂചനയാണ്. ഞാന്‍ നിനക്ക് വേണ്ടി കാത്തിരിക്കുന്നുവെന്ന് അപര്‍ണതി പറഞ്ഞു. കഴിഞ്ഞ ദിവസം അപര്‍ണതിയുടെ സഹോദരി പോസ്റ്റ് ചെയ്ത ട്വീറ്റിലൂടെ തന്നെ പരിപാടിയെക്കുറിച്ച് ഏകദേശ ധാരണ പ്രേക്ഷകര്‍ക്ക് ലഭിച്ചിരുന്നു. ആര്യയുടെ ഹൃദയം കവര്‍ന്നത് അപര്‍ണതിയാണെന്നും മറ്റ് മത്സരാര്‍ത്ഥികളെ ആര്യയ്ക്ക് ഇഷ്ടമല്ലെന്നും അവരെ വിവാഹം കഴിക്കാന്‍ താല്‍പര്യപ്പെടുന്നില്ലെന്നും അപര്‍ണതിയുടെ സഹോദരി കുറിച്ചിരുന്നു. ഫൈനലില്‍ മത്സരിച്ച സൂസന്ന വിവാഹമോചിതയും ഒരു കുട്ടിയുടെ അമ്മ കൂടിയാണ്. സീതാ ലക്ഷ്മി ഒരു നടിയും ബാങ്ക് ഉദ്യോഗസ്ഥയുമാണ്. കാസര്‍ഗോട്ട് സ്വദേശിയായ അഗതയും സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്.

Top