ആര്യയുടെ വിവാഹം; പ്രതികരണവുമായി എങ്ക വീട്ട് മാപ്പിള്ളൈ താരം അബര്‍നദി

തമിഴ് നടന്‍ ആര്യയും നടി സയേഷയും തമ്മില്‍ വിവാഹിതരാകാന്‍ പോകുന്നു എന്ന വാര്‍ത്തകള്‍ക്ക് പ്രതികരണവുമായി അബര്‍നദി. 99 ശതമാനവും സത്യമല്ലെന്നാണ് തന്റെ വിശ്വാസമെന്നും വിവാഹത്തെ സംബന്ധിച്ച് ആര്യ ഔദ്യോഗികമായി ട്വീറ്റ് ചെയ്യട്ടെയെന്നും അബര്‍നദി തമിഴ് മാധ്യമങ്ങളോട് പറഞ്ഞു. ആര്യയുടെ വധുവിനെ കണ്ടെത്താന്‍ നടത്തിയ എങ്ക വീട്ടു മാപ്പിളൈ റിയാലിറ്റിഷോയിലെ ഫൈനല്‍ മത്സരാര്‍ഥിയായിരുന്നു അബര്‍ണ.

ഷോയില്‍ ഏറ്റവുമധികം പിന്തുണ ലഭിച്ചിരുന്ന മത്സരാര്‍ഥി അബര്‍നദി, ആര്യയേ മാത്രമേ വിവാഹം ചെയ്യൂ എന്ന നിലപാടെടുത്തതും വിവാദമായി. ‘ഇതൊരു സത്യമായ വാര്‍ത്തയല്ലെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അദ്ദേഹം ട്വീറ്റ് ചെയ്യട്ടെ എന്നാല്‍ മാത്രമാണ് ഞാന്‍ വിശ്വസിക്കൂ. അതിന്‌ േശഷം ഞാന്‍ പ്രതികരിക്കും. ഈ വിഷയവുമായി ബന്ധപ്പെട്ട് ഞാന്‍ ആര്യയെ വിളിച്ചാല്‍ ഇതൊക്കെ വെറും ഗോസിപ്പ് മാത്രമാണെന്നെ പറയൂ. വാര്‍ത്തയുടെ സത്യസന്ധമായ വിവരം അറിയണമെങ്കില്‍ നിങ്ങള്‍ സായിഷയെ വിളിക്കണം.

അവര്‍ രണ്ടുപേരും സിനിമകളുടേതായ തിരക്കുകളിലാണ്. ഈ വിവാഹവാര്‍ത്ത 99 ശതമാനവും തെറ്റാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.’ എങ്കെ വീട്ടു മാപ്പിളൈ റിയാലിറ്റി ഷോയ്ക്ക് ശേഷവും ആര്യയുമായി അടുത്ത സൗഹൃദം പുലര്‍ത്തുന്നുണ്ട്. അദ്ദേഹം അന്നത്തേതുപോലെ തന്നെ. സ്വഭാവത്തില്‍ പോലും ഒരു മാറ്റം തോന്നിയിട്ടില്ല. നേരിട്ട് കാണാന്‍ കഴിയുന്നില്ലെങ്കിലും ഫോണില്‍ മിക്കപ്പോഴും മെസേജ് ചെയ്യാറുണ്ട്.’-അബര്‍നദി പറയുന്നു.!! നടി സയേഷുമായുള്ള വിവാഹ വാര്‍ത്ത സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നതിനു പിന്നാലെ ആര്യയ്‌ക്കെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു.

‘എങ്ക വീട്ട് മാപ്പിളൈ’ എന്ന റിയാലിറ്റി ഷോ തന്നെയാണ് ആര്യയ്ക്ക് വിനയായത്. 16 മത്സരാര്‍ഥികളുമായി തുടങ്ങിയ ഷോയിലെ വിജയിയെ ആര്യ വിവാഹം കഴിക്കുമെന്നായിരുന്നു പ്രഖ്യാപനം. റിയാലിറ്റി ഷോ മത്സരാര്‍ഥികളാരെയും ആര്യ വിവാഹം കഴിക്കാന്‍ തയ്യാറായതുമില്ല. അത് കൂടുതല്‍ വിവാദങ്ങള്‍ക്ക് കാരണമായി. താന്‍ ഒരാളെ തിരഞ്ഞെടുത്താല്‍ മറ്റുള്ളവര്‍ക്കു വേദനയാകുമെന്നായിരുന്നു ആര്യയുടെ വിശദീകരണം. നടി സംഗീത അവതാരകയായെത്തിയ ഷോയില്‍ രണ്ട് മലയാളി പെണ്‍കുട്ടികളും പങ്കെടുത്തിരുന്നു.

Top