ആര്യയുടെ വധുവിനെ കണ്ടെത്തുന്ന പരിപാടി അവസാനഘട്ടത്തിലേക്ക്; ആകാംഷയോടെ ആരാധകര്‍; നടന്‍ നൈസായിട്ട് ഒഴിയുമെന്ന് സോഷ്യല്‍മീഡിയ

ആര്യയുടെ വധുവിനെ കണ്ടെത്തുന്ന എങ്ക വീട്ട് മാപ്പിള്ളൈ റിയാലിറ്റി ഷോ അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. 16 മത്സരാര്‍ത്ഥികളുമായി തുടങ്ങിയ ഷോ 5 പേരില്‍ എത്തിനില്‍ക്കുകയാണ്. ഇതില്‍ നിന്നും അന്തിമ ഘട്ടത്തിലേക്ക് മൂന്ന് പേരെ തെരഞ്ഞെടുക്കും. 16 മത്സരാര്‍ത്ഥികളില്‍ ആറ് പേര്‍ മലയാളികളായിരുന്നു. മൂന്ന് പേര്‍ എലിമിനേറ്റായിട്ടുണ്ട്. ശ്വേത, അബര്‍നദി, സീതാലക്ഷ്മി, സുസാന, അഗത എന്നിവരാണ് അവസാന അഞ്ചില്‍ ഇടം പിടിച്ചിട്ടുള്ളത്. ആര്യയുടെ വധുവാകുന്നത് അബര്‍നദിയായിരിക്കുമെന്നാണ് സോഷ്യല്‍മീഡിയ പറയുന്നത്. എലിമിനേഷന്‍ റൗണ്ടില്‍ എത്തിയിട്ടും അബര്‍നദി രക്ഷപ്പെട്ടു പോകുകയായിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ ശക്തമായ പിന്തുണയാണ് അബര്‍നദിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. നേരത്തെ ആര്യ പെണ്ണുകാണാനെത്തിയ വിശേഷങ്ങള്‍ പങ്കുവെച്ച് അബര്‍നദി രംഗത്തുവന്നിരുന്നു. ആര്യയുമായി വല്ലാത്തൊരടുപ്പമാണ് തനിക്കുള്ളതെന്നായിരുന്നു അവരുടെ അവകാശ വാദം.

Top