പ്രണയദിനത്തില്‍ വിവാഹംക്കാര്യം വെളിപ്പെടുത്തി ആര്യ

ആര്യയുടെ വധുവിനെ തെരഞ്ഞെടുക്കാന്‍ നടത്തിയ റിയാലിറ്റി ഷോ വന്‍ വിവാദമായിരുന്നു. എങ്ക വീട്ട് മാപ്പിളൈ എന്ന റിയാലിറ്റി ഷോയിലെ വിജയിയെ ആര്യ വിവാഹം കഴിക്കുമെന്നായിരുന്നു എന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ പിന്നീട് പ്രഖ്യാപനത്തില്‍ നിന്ന് ആര്യ പിന്‍മാറിയിരുന്നു. താന്‍ ഒരാളെ തെരഞ്ഞെടുത്താന്‍ മറ്റുള്ളവര്‍ക്ക് വേദനയാകുമെന്നായിരുന്നു ആര്യയുടെ മറുപടി. എന്നാല്‍ തൊട്ടുപിന്നാലെ ആര്യയും നടി സയേഷയും വിവാഹിതരാകുന്നുവെന്നും വാര്‍ത്തകള്‍ വന്നു.സംഭവവും വിവാദമായതോടെ വിവാഹക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കാന്‍ ആര്യ തയ്യാറായിരുന്നില്ല. ഇപ്പോഴിതാ തന്റെ വിവാഹം അറിയിച്ച് ആര്യ തന്നെ രംഗത്ത് എത്തിയിരിക്കുന്നു.പ്രണയദിനത്തില്‍ തന്നെയാണ് ആര്യയും സയേഷയും വിവാഹവാര്‍ത്ത അറിയിച്ചിരിക്കുന്നത്. മാര്‍ച്ചില്‍ വിവാഹിതരാകുമെന്നാണ് ഇരുവരും സാമൂഹ്യമാധ്യമത്തിലൂടെ അറിയിച്ചിരിക്കുന്നത്. ഗജിനികാന്ത് എന്ന ചിത്രത്തില്‍ ആര്യയുടെ നായികയായിരുന്നു സയേഷ. ചിത്രത്തിന്റെ സെറ്റില്‍ വെച്ചാണ് ഇരുവരും പ്രണയത്തിലാകുന്നത്.

000

Top