വിജയ് സാറിന് ഇനി ചിത്രങ്ങള്‍ ലഭിക്കുമോ എന്ന കാര്യം സംശയമാണ്; എങ്ക വീട്ടു മാപ്പിളൈ മത്സരാര്‍ഥി അബര്‍നദി പറഞ്ഞ കാര്യങ്ങള്‍  ഞെട്ടിക്കുന്നത്

വിജയ്ക്ക് ഇനി സിനിമകള്‍ ലഭിക്കുമോയെന്ന കാര്യം സംശയമാണെന്ന് എങ്ക വീട്ടു മാപ്പിളൈ റിയാലിറ്റി ഷോയിലൂടെ പ്രശസ്തയായ അബര്‍നദി. വിജയ്‌യുടെ അച്ഛനും തമിഴിലെ സൂപ്പര്‍ഹിറ്റ് നിര്‍മാതാവുമായ എസ്.എ ചന്ദ്രശേഖര്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന ‘ട്രാഫിക് രാമസ്വാമി’ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ സംസാരിക്കുകയായിരുന്നു അബര്‍നദി. ചിത്രത്തില്‍ ചന്ദ്രശേഖര്‍ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ച വച്ചിരിക്കുന്നതെന്നും. വാഴ്ത്താന്‍ വാക്കുകളില്ലെന്നും അബര്‍നദി പറഞ്ഞു. ചന്ദ്രശേഖര്‍ സൂപ്പര്‍താരമാകാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ തന്നെ വിജയ്ക്ക് ഇനി ഭാവിയില്‍ സിനിമകള്‍ ലഭിക്കാന്‍ സാധ്യത കുറവാണെന്നും അബര്‍നദി തമാശയായി പറഞ്ഞു. അബര്‍നദിയുടെ വാക്കുകള്‍ ഇങ്ങനെ…എനിക്കറിയില്ല വിജയ് സാറിന് ഭാവിയില്‍ ചിത്രങ്ങള്‍ ലഭിക്കുമോ എന്ന്. കാരണം ചന്ദ്രശേഖര്‍ സാര്‍ അത്രയ്ക്കും മികച്ച പ്രകടനമാണ് കാഴ്ച വച്ചിരിക്കുന്നത്. അത് വേറെ ലെവല്‍ പ്രകടനമാണ്.

ഈ സിനിമ അതിന്റെ ഉള്ളടക്കം കൊണ്ട് പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയാകും. ഞാന്‍ ഈ ടീമിന് വലിയ വിജയം ആശംസിക്കുന്നു. സംവിധായകന്‍ വിക്കിക്ക് എല്ലാ വിധ ആശംസകളും.’ അബര്‍ണദി പറഞ്ഞു. സാമൂഹ്യ പ്രവര്‍ത്തകനും ട്രാഫിക് പോലീസ് കോണ്‍സ്റ്റബിളുമായിരുന്ന ട്രാഫിക് രാമസ്വാമിയുടെ ജീവിതം ആസ്പദമാക്കി വിക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് ട്രാഫിക് രാമസ്വാമി. സംഭവബഹുലമായ ജീവിതം നയിക്കുന്ന രാമസ്വാമിയെയാണ് ചിത്രത്തില്‍ ചന്ദ്രശേഖര്‍ അവതരിപ്പിക്കുന്നത്.

Latest
Widgets Magazine