പത്തനാപുരം: ഗണേഷ് കുമാറിനെയും മോഹന്‍ലാലിനെയും പരിഹസിച്ച് നടന്‍ ഭീമന്‍ രഘു രംഗത്ത്. മോഹന്‍ലാല്‍ ഗണേഷ് കുമാറിനുവേണ്ടി പ്രചരണത്തിനിറങ്ങിയതിനെയാണ് ഭീമന്‍ രഘു പരിഹസിച്ചത്. മോഹന്‍ലാല്‍ അല്ല അമിതാഭ് ബച്ചനെ പ്രചരണത്തിനിറക്കിയാലും പത്താനപുരത്ത് ബിജെപി തന്നെ ജയിക്കുമെന്നാണ് ഭീമന്‍ രഘു പറയുന്നത്.
മോഹന്‍ലിനെ പോലെയുളളവരല്ല ഇവിടുത്തെ ജനങ്ങളാണ് വോട്ട് ചെയ്യുന്നതെന്നും ഭീമന്‍ രഘു പറഞ്ഞു. മോഹന്‍ലാല്‍ വന്നതില്‍ തനിക്ക് യാതോരു പരിഭവവും ഇല്ലെന്നും ഭീമന്‍ രഘു പ്രതികരിച്ചു.
താരങ്ങള്‍ പത്തനാപുരത്ത് പ്രചാരണത്തിനിറങ്ങുന്നതില്‍ പ്രതിഷേധിച്ച് സലിം കുമാര്‍ അമ്മയില്‍ നിന്ന് രാജി വെച്ചിരുന്നു.താരങ്ങള്‍ പരസ്പരം മത്സരിക്കുന്നയിടങ്ങളില്‍ പക്ഷം പിടിക്കരുതെന്ന നിര്‍ദേശം അമ്മ നല്‍കിയിരുന്നു. ഈ നിര്‍ദേശം ലംഘിച്ചാണ് സലിം കുമാര്‍ രാജി വെച്ചത്.
പത്തനാപുരത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഗണേഷ് കുമാറിനു വേണ്ടി നടന്‍ മോഹന്‍ലാല്‍ പ്രചാരണത്തിനിറങ്ങിയതില്‍ അതിയായ വേദനയുണ്ടെന്ന് പത്തനാപുരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പിവി ജഗദീഷ് കുമാറും പ്രതികരിച്ചിരുന്നു. പത്തനാപുരത്ത് നില്‍ക്കുന്നവരില്‍ മൂന്ന് പേരും നടന്‍മാരായതിനാല്‍ ആരുടെയും പക്ഷം പിടിക്കേണ്ടെന്ന് താരസംഘടനയായ അമ്മ തീരുമാനമെടുത്തിരുന്നു.
ഇന്നസെന്റ് പാര്‍ട്ടി എംപിയായതിനാല്‍ പരിഭവമില്ല. തലേദിവസം വരെ തനിക്ക് പിന്തുണ നല്‍കിയവരാണ് മോഹന്‍ലാലും പ്രിയദര്‍ശനുമെന്ന് ജഗദീഷ് പറഞ്ഞു. പത്താനാപുരത്ത് താരങ്ങള്‍ എത്തിയതില്‍ പ്രതിഷേധിച്ച് നടന്‍ സലിം കുമാര്‍ അമ്മയില്‍ നിന്ന് രാജിവെച്ചിരുന്നു. പ്രിയദര്‍ശന് ഒപ്പമായിരുന്നു മോഹന്‍ലാല്‍ പത്താനാപുരത്ത് എത്തിയത്. താരപ്പോരാട്ടത്തിന് വേദിയാകുന്ന പത്തനാപുരത്ത് നടന്‍ ജഗദീഷ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയും ഭീമന്‍ രഘു എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാകുന്നുവെന്ന പ്രത്യേകതയുമുണ്ട്.