ജയന്റെ മരണം അസ്വാഭാവികം : പുനരന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി

തിരുവനന്തപുരം: നടന്‍ ജയന്റെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി. 37 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കോളിളക്കം എന്ന സിനിമാ ചിത്രീകരണത്തിനിടെ ജയന്‍ മരിക്കാനിടയായ സംഭവത്തെക്കുറിച്ച് വീണ്ടും അന്വേഷണം വേണമെന്നാവശ്യപ്പെട്ട് പീരുമേട് സ്വദേശി ഡോ. എം. മാടസ്വാമിയാണ് പിണറായി വിജയന് പരാതി നല്‍കിയത്. 1980 നവംബര്‍ 16നാണ് ചെന്നൈ ഷോളവാരത്ത് വച്ച് ജയന്‍ ഹെലികോപ്ടര്‍ അപകടത്തില്‍ മരിക്കുന്നത്. കൂടുതല്‍ സ്വാഭാവികതയ്ക്ക് വേണ്ടി ജയന്‍ തന്നെയായിരുന്നു ഹെലികോപ്റ്ററില്‍ ചാടിപ്പിടിച്ച് കയറുന്ന രംഗത്തില്‍ അഭിനയിച്ചത്. നിയന്ത്രണം നഷ്ടപ്പെട്ട ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് ജയന്‍ മരണപ്പെടുകയായിരുന്നു.jayan acci

അപകടകരമായ സീനുകളില്‍ ഡ്യൂപ്പുകളെ ഉപയോഗിക്കാതെ തന്നെ അഭിനയിച്ച് ഫലിപ്പിക്കുന്ന താരമായിരുന്നു ജയന്‍. സാഹസിക രംഗങ്ങള്‍ ഏറെ ഇഷ്ടപ്പെട്ട താരം കൂടിയായിരുന്നു അദ്ദേഹം. ആ രംഗം ചിത്രീകരിക്കുന്ന സമയത്ത് ഉള്ളവരില്‍ നടന്‍ മധുവും, സ്റ്റണ്ട് മാസ്റ്റര്‍ ത്യാഗരാജനുമാണ് ഇപ്പോള്‍ ജീവിച്ചിരിക്കുന്നവരില്‍ പ്രധാനികള്‍. ജയന്റെ അപകട മരണത്തെ ചുറ്റിപ്പറ്റി ഒരുപാട് ദുരൂഹതകള്‍ പരന്നിരുന്നു. ജയനെതിരെ മലയാള സിനിമയില്‍ നടന്ന ഗൂഢാലോചനയായിരുന്നു ആ അപകടം എന്ന് വരെ വാര്‍ത്തകളുണ്ടായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍ അതൊരു അപകടമരണമാണെന്ന് കോളിളക്കത്തിന്റെ സഹസംവിധായകന്‍ ആയ സോമന്‍ അമ്പാട്ട് പറയുന്നു. നിര്‍ത്താതെ ദീര്‍ഘനേരം പ്രസംഗിച്ചതിന്റെ പേരില്‍ ഗിന്നസ് ബുക്കിലിടംനേടി വാര്‍ത്തകള്‍ സൃഷ്ടിച്ച മാടസ്വാമി തപാല്‍വകുപ്പില്‍ ഉദ്യോഗസ്ഥന്‍ കൂടിയാണ്.

Top