വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കുന്നവര്‍ക്ക് ജീവിതവും സിനിമയുമെന്തെന്ന് തിരിച്ചറിയണമെങ്കില്‍ ഇനിയും ജന്മങ്ങള്‍ ജനിക്കേണ്ടിവരുമെന്ന് പ്രശസ്ത നടന്‍ ജോയ് മാത്യു. വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കുന്നവര്‍ക്ക് ഇതൊന്നും മനസിലാകില്ലെന്നാണ് ജോയ് മാത്യു പറയുന്നത്.
ഫേസ്ബുക്കിലൂടെയാണ് ജോയ് രൂക്ഷ വിമര്‍ശനം നടത്തിയത്. ഫേസ്ബുക്കില്‍ തെയ്യ വേഷം കെട്ടിയ ചിത്രം കവര്‍ ഫോട്ടോ ആക്കിയപ്പോള്‍ മതപരമായി കണ്ട് ചിലര്‍ രംഗത്ത് വന്നു. അവര്‍ക്കുള്ള മറുപടിയുമായിട്ടാണ് ജോയ് മാത്യു രംഗത്തു വന്നിരിക്കുന്നത്.
മലയാളിയുടെ ഹ്യൂമര്‍സെന്‍സ് പോലും മതം ഹൈജാക്ക് ചെയ്തുവെന്ന് ജോയ് മാത്യു ഫേസ്ബുക്കില്‍ കുറിച്ചു. അഭിനയമെന്ത് ജീവിതമെന്ത് അല്ലെങ്കില്‍ ഇതൊക്കെ ഇത്ര നിസ്സാരമാണ് എന്ന് തിരിച്ചറിയാന്‍ ഇവരൊക്കെ ഇനി എത്ര ജന്മം ജനിക്കേണ്ടി വരുമെന്ന് ജോയ് മാത്യു ചോദിക്കുന്നു.
ഇനി ദൈവത്തിന്റെ വേഷമില്ലാതെ ആള്‍ ദൈവങ്ങളുടെ വേഷം കെട്ടിയാലോ എന്നാലോചിച്ചു. അപ്പോഴാണ് ഗഫൂര്‍ ഇല്യാസ് സംവിധാനം ചെയ്ത പരീത് പണ്ടാരി എന്ന ചിത്രത്തിലെ തങ്ങള്‍ വാപ്പ എന്നു വിളിക്കുന്ന ഉസ്താദ് ശൈക്ക് അസീസിന്റെ വേഷം കിട്ടിയതെന്ന അദ്ദേഹം കുറിച്ചു. കുറിപ്പിനോടൊപ്പം തങ്ങള്‍ വാപ്പയുടെ വേഷം കെട്ടി നില്‍ക്കുന്ന ചിത്രവും ജോയ് മാത്യു പോസ്റ്റ് ചെയ്തിട്ടുണ്ട്.