വോട്ടിന് പണം വാങ്ങുന്നവര്‍ക്ക് അഴിമതിക്കാരനായ നേതാവിനെ ലഭിക്കുമെന്ന് കമല്‍ഹാസന്‍

kamal-hassan

ചെന്നൈ: പണം വിതറി വോട്ട് പിടിക്കുന്ന രാഷ്ട്രീയ നേതാക്കളാണ് നമുക്ക് ചുറ്റുമുള്ളത്. ഇത് പറയുന്നത് മറ്റാരുമല്ല ഉലകനായകന്‍ കമല്‍ഹാസനാണ്. രാഷ്ട്രീയപ്പാര്‍ട്ടികളില്‍ നിന്നും പണം വാങ്ങി വോട്ടുചെയ്യുന്നവര്‍ക്കെതിരെയാണ് കമല്‍ഹാസന്റെ വിമര്‍ശനം. വോട്ടിന് പണം വാങ്ങുന്ന ഒരാള്‍ക്ക് മികച്ച ഭരണം കാഴ്ചവെക്കാത്ത ഒരു മന്ത്രിയെയോ, അഴിമതിക്കാരനായ ഒരു രാഷ്ട്രീയ നേതാവിനേയോ ആണ് ലഭിക്കുകയെന്ന് താരം പറയുന്നു.

അവരെ ചോദ്യം ചെയ്യാനുള്ള ധാര്‍മികമായ അവകാശം പിന്നീട് നഷ്ടമാകും. വോട്ടിനായി നിങ്ങള്‍ പണം വാങ്ങിയാല്‍ നിങ്ങള്‍ക്ക് ഒരു കള്ളനെയായിരിക്കും നേതാവായി ലഭിക്കുകയെന്ന് കമല്‍ ഹാസന്‍ അഭിപ്രായപ്പെട്ടു. ജനങ്ങള്‍ക്ക് എന്റെ വീട് എന്റെ നാട് എന്ന ബോധം ഉണ്ടാകണമെന്നും വോട്ടര്‍മാര്‍ക്ക് പണം നല്‍കുന്ന നേതാക്കള്‍ പണം വാങ്ങുന്നവരുടെ പ്രശ്നങ്ങള്‍ പരിഗണിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഏത് പാര്‍ട്ടി അല്ലെങ്കില്‍ ഏത് നേതാവ് പണം കൊടുക്കുന്നു എന്നതല്ല വിഷയം. പക്ഷെ പണം വാങ്ങുന്നവര്‍ക്ക് അത് നാണക്കേടല്ലെ. പണം വാങ്ങാതിരുന്നാല്‍ നിങ്ങള്‍ക്ക് ഏത് രാഷ്ട്രീയക്കാരനേയും ചോദ്യം ചെയ്യാനാകുമെന്ന് കമല്‍ ഹാസന്‍ പറയുന്നു. തമിഴ്നാട്ടില്‍ പണം നല്‍കി വോട്ടുനേടുന്ന പ്രവണത വളരെ രൂക്ഷമായ രീതിയില്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഇക്കാര്യത്തില്‍ തന്റെ അഭിപ്രായം പ്രകടിപ്പിച്ച് കമല്‍ രംഗത്തെത്തിയിരിക്കുന്നത്.

രാഷ്ട്രീയപ്പാര്‍ട്ടികള്‍ വോട്ടര്‍മാരെ പണം കൊടുത്ത് പ്രലോഭിപ്പിക്കുന്നതിനാല്‍ തമിഴ്നാട്ടിലെ തിരഞ്ഞെടുപ്പുകള്‍ എപ്പോഴും കര്‍ശന നിരീക്ഷണത്തിലാണ് നടക്കുന്നത്. 2009 ലെ തിരുമംഗലം ഉപതിരഞ്ഞെടുപ്പിലാണ് ഇത്തരത്തിലുള്ള ആദ്യസംഭവം ശ്രദ്ധയില്‍പ്പെട്ടത്. ഇത്തവണ തിരഞ്ഞെടുപ്പ് കമ്മീഷന്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കണക്കില്‍പ്പെടാത്ത കോടിക്കണക്കിന് രൂപ പിടിച്ചെടുത്തിട്ടുണ്ട്.

Top