മഹാരാഷ്ട്ര: അച്ഛേ ദിന്‍ വന്നാല്‍ എല്ലാം ശരിയാകുമെന്ന് പറഞ്ഞ പ്രധാനമന്ത്രി മോദിയോട് നടന്‍ കപില്‍ ശര്‍മയ്ക്ക് ചിലത് ചോദിക്കാനുണ്ട്. എങ്ങും അഴിമതിമാത്രം, ഇതാണോ താങ്കള്‍ വാഗ്ദാനം ചെയ്ത അച്ഛേ ദിന്‍ എന്നു താരം ചോദിക്കുന്നു. സ്വന്തം ഓഫീസ് നിര്‍മാണത്തിന് ലക്ഷങ്ങള്‍ കോഴ നല്‍കേണ്ടി വന്നുവെന്ന് കപില്‍ പറയുന്നു.
ഗതികേടുകൊണ്ട് ചെയ്ത തെറ്റ് ചൂണ്ടിക്കാണിച്ചു തന്നെയാണ് താരം രംഗത്തെത്തിയത്. ഓഫീസ് നിര്‍മാണത്തിനായി ബ്രിഹന്‍ മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന് അഞ്ച് ലക്ഷം രൂപ കൈക്കൂലി നല്‍കേണ്ടി വന്നതായി കപില്‍ ശര്‍മ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷമായി 15 കോടി രൂപ നികുതി ഒടുക്കിയവനാണ് ഞാന്‍. എന്നിട്ടും സ്വന്തം ഓഫീസ് നിര്‍മാണത്തിന് ബിഎംസിക്ക് അഞ്ച് ലക്ഷം രൂപ കൈക്കൂലി കൊടുക്കേണ്ടി വന്നു. കപില്‍ ശര്‍മ ട്വീറ്റിലൂടെ രോഷം കൊണ്ടു.
ട്വീറ്റിന് പിന്നാലെ അധികൃതര്‍ നിലപാട് വ്യക്തമാക്കി രംഗത്തെത്തി. കുറ്റക്കാരെ കുറിച്ചുള്ള വിവരങ്ങള്‍ കൈമാറാന്‍ ആവശ്യപ്പെട്ട മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫ്ടനാവിസ് കൈക്കൂലിക്കാര്‍ക്കെതിരെ നടപടി എടുക്കാന്‍ ബിഎംസി അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പ്രതികരിച്ചു. കോഴവാങ്ങിയവരുടെ വിവരങ്ങള്‍ വെളിപ്പെടുത്തണമെന്നും അവര്‍ക്കെതിരെ നടപടി എടുക്കുമെന്നും ബിഎംസി ചീഫ് വിജിലന്‍സ് ഓഫീസര്‍ അശോക് പവാര്‍ പറഞ്ഞു. ഇന്ത്യയിലെ പ്രശസ്ത കൊമേഡിയന്‍ താരമാണ് കപില്‍ ശര്‍മ. അദ്ദേഹത്തിന്റെ കോമഡി നൈറ്റ്സ് വിത്ത് കപില്‍ എന്ന ഷോ ഏറെ ശ്രദ്ധ നേടിയിരുന്നു.