കാലികളെ കൊല്ലുന്നതും തിന്നുന്നതും പുണ്യമെന്ന് നടന്‍ മധു

ന്യുഡല്‍ഹി: പ്രായമായ കാലികളെ കൊല്ലുന്നതും തിന്നുന്നതും പുണ്യമെന്ന് നടന്‍ മധു. കേരളാ ഹൗസില്‍ നടന്നത് നിര്‍ഭാഗ്യകരമെന്നും മധു പറഞ്ഞു. തിങ്കളാഴ്ച വൈകീട്ട് കേരളാ ഹൗസില്‍ പശുവിറച്ചി വിളമ്പിയെന്നാരോപിച്ച് പൊലീസ് റെയ്ഡ് നടത്തിയതിനോട് പ്രതികരിക്കുകയായിരുന്നും അദ്ദേഹം. പൊലീസ് നടപടിയില്‍ രാജ്യമൊട്ടാകെ പ്രതിഷേധം ഉയരുമ്പോഴാണ് മധു തന്റെ നിലപാട് വ്യക്തമാക്കിയത്.
പുരസ്‌കാരങ്ങള്‍ തിരികെ നല്‍കി പ്രതിഷേധിക്കുന്നതിനോട് യോജിപ്പില്ലെന്നും മധു പറഞ്ഞു. എഴുത്തുകാരുടെ കൊലപാതകത്തിലും ദാദ്രി സംഭവത്തിലും ,രാജ്യത്ത് വര്‍ധിച്ച് വരുന്ന അസഹിഷ്ണുതയില്‍ പ്രതിഷേധിച്ച് എഴുത്തുകാര്‍ സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ തിരിച്ചു നല്‍കുന്നതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Top